2019 ൽ തെരഞ്ഞെടുക്കാൻ ഏറ്റവും മികച്ച ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും
ഇന്നത്തെ യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഉന്നത തൊഴിൽ സാധ്യത ഉറപ്പു നൽകും കോഴ്സുകൾ ഏതെല്ലാമാണെന്നതും അവ എങ്ങിനെ കരസ്ഥമാക്കാമെന്നതും ആണ് . 2019 ൽ പൊതുവെ കോഴ്സു്കൾ, പ്ലേസ്മെന്റ് എന്നിവയിൽ ധാരാളം മാറ്റങ്ങളുണ്ടാകാനുള്ള സാദ്ധ്യതകൾ ഉണ്ട്.
ഫാഷൻ സങ്കൽപങ്ങളും അഭിരുചികളും ഉള്ളവർക്ക് ഫാ ഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ ഏറെ തൊഴിൽ സാധ്യത ഉറപ്പ് നൽകുന്നു. നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി, ആക്‌സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, നിറ്റ് വെയര്‍ ഡിസൈന്‍ എന്നിവയിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍, നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ.ഐ.ടി. കള്‍ എന്നിവയിലെ ബി.ടെക്ക് പ്രോഗ്രാം, ഫുട്ട് വെയര്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.ടെക് ഫുട്‌വെയര്‍ ടെക്‌നോളജി, ഇന്ത്യന്‍ പാക്കേജിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എം.ബി.എ. പ്രോഗ്രാം എന്നിവ 100% ക്യാംപസ് പ്ലേസ്‌മെന്റ് ഉറപ്പു നൽകുന്ന കോഴ്‌സുകളാണ്.
2019 ൽ 15 ശതമാനം മുതൽ 20 ശതമാനം വരെ പെൺകുട്ടികൾ എല്ലാ രംഗത്തും കൂടുതൽ ആയി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കിങ്, ഇൻഷുറൻസ് , ട്രാവൽ & ടൂറിസം , ഐടി, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഈ വർഷം പെൺകുട്ടികൾ സാരഥ്യം വഹിച്ചേക്കാം എന്ന് ഇന്ത്യ സ്‌കിൽസ്റിപ്പോർട്ട്- 2019 വ്യക്തമാക്കുന്നു. .
ബ യോമെഡിക്കൽ, മെക്കാട്രോണിക്‌സ്, മറൈന്‍ എൻജിനിയ റിങ്, നാനോ ടെക്‌നോളജി, സൗണ്ട് എൻജിനിയറിങ്, മീ ഡിയ എൻജിനിയറിങ്, ആര്‍ക്കിടെക്ചർ, സിവിൽ എൻജിനിയറിങ് കോഴ്‌സുകള്‍ക്ക് വരും വർഷങ്ങളിൽ സാധ്യതയേറെയുണ്ട്
മൂല്യ വർധിത കോ ഴ്സുകളായ അഡ്വാൻസ്ഡ് ഐ.ടി., മാനുഫാക്ചറിങ്, ഡിസൈൻ തുടങ്ങിയ മേഖലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ച് (NICMAR, Pune) യിലെ ബിരുദാനന്തര പ്രോഗ്രാമുകൾ മികച്ച തൊഴിൽ ഉറപ്പു വരുത്തുന്നവയാണ്
ഡാറ്റ സയൻസ്-, ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, സ്കിൽ വിക-സനം, സാങ്കേതികവിദ്യയിലൂന്നിയുള്ള ഇന്നവേഷൻ, ടാലന്റ്അനലിറ്റിക്സ്, അഡ്വാൻസ്ഡ്- ഐ.-ടി, സ്മാർട്ട്സാങ്കേതിക വിദ്യ എന്നിവയും മെഷീൻ ലേണിങും പുതുവർഷത്തിൽ വൻ വളർച്ച കൈവരിക്കും. ക്ലൗഡ്സേവനങ്ങൾ, അനലിറ്റിക്സ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലും വൻ വളർച്ച പ്രതീക്ഷിക്കാം. ഡാറ്റസയന്റിസ്റ്റ്-, അനലിസ്റ്റ്-, ഡാറ്റ ആർക്കിടെക്റ്റ്എന്നിവ തിരഞ്ഞെടുക്കാവുന്ന മികവുറ്റതൊഴിൽ മേഖലകളാണെന്നതിൽ സംശയമില്ല .
മിക്കവാറും എല്ലാ കമ്പനികളും ഡിജിറ്റലൈസ് ചെയ്യുന്നതിനാൽ 10 ലക്ഷത്തോളം തൊഴിലവസരങ്ങൾ അനുബന്ധ മേഖലകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .2019 ൾ ബാങ്കിങ് മേഖലകളിൽ 50 ശതമാനത്തോളം തൊഴിലവസരങ്ങൾ പുതുതായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹെൽത്ത്-കെയർ എനർജി, ടെലി-കോം, മീഡിയഎന്നിവയിൽ ഡാറ്റ സയൻസ്-വിദഗ്ദരുടെആവശ്യകത യഥാക്രമം 12%, 8%, 6%, 5% എന്നി-ങ്ങനെ ആയിരിക്കും. അനലിറ്റിക്സ് തൊഴിലുകളിൽ 12 ശതമാനം ഡാറ്റാ സയൻസ് മേഖലയിലായിരിക്കും.
കണക്ടിവിറ്റിരംഗത്ത് 5ജി സേവനങ്ങൾ വരുന്നതോടെ വിദ്യാഭ്യാസം, ആരോഗ്യം, ഡിസൈൻ എൻജിനിയറിങ്, ഹൈടെക്ക് മെട്രോ
റെയിൽസിസ്റ്റം എന്നിവയിലും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകും
. ഡ്രോണുകളുടെ ഉപയോഗം, ജിസ്, ജിപിഎസ് (ജിയോസ്പെഷ്യൽ സാങ്കേതികവിദ്യ), സർവ്വേ-യിങ്, മാപ്പിങ്, ഫോട്ടോഗ്രാഫി എന്നിവയിൽ ഡിജിറ്റൽഇക്കോസിസ്റ്റം വൻ വളർച്ചയ്ക്ക് വഴിയൊരുക്കും.
ഓൺലൈൻ രംഗത്തും അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടാകാൻ പോകുന്നത് . ഓൺലൈൻ ഷോപ്പിങ്, ഇ കൊമ്മേഴ്സ്എന്നിവയിൽ വൻ വളർച്ചാ നിരക്ക് പ്രതീക്ഷിക്കാം
വൻ തൊഴിൽസാധ്യതകളാണ് ഭക്ഷ്യസംസ്കരണമേഖല മുന്നോട്ടു വയ്ക്കുന്നത്. നേരിട്ട് കഴിക്കാവുന്നതും പാച കം ചെയ്യാവുന്നതുമായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോൽപന്നങ്ങള്‍ വിപുലപ്പെടുന്ന ഇക്കാലത്ത് ഭക്ഷ്യസംസ്‌കരണ മേഖലയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തിലധികമാണ്. എൻജിനിയറിങ് കോഴ്‌സുകളി ൽ കോര്‍ എൻജിനിയറിങ് ബ്രാഞ്ചുകള്‍ ശക്തിപ്പെടും. മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സ യന്‍സ്, ഐ.ടി. എന്നിവയിൽ വൻ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്.
നിര്‍മാണ മേഖലയിലെ കൂടി വ രുന്ന തൊഴിലവസരങ്ങൾ എൻജിനിയറിങ് ഡിപ്ലോമ കോ ഴ്‌സുകളുടെ സാധ്യത വര്‍ധിപ്പിക്കും
ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ 2019 മുതൽ പ്രാബല്യത്തിൽ വരും.
ബിറ്റ്സാ-റ്റ്, ഡിസൈൻ പ്രവേശന പരീക്ഷകൾ, മദ്രാസ്-ഐഐടിയുടെഹ്യുമാനിറ്റീസ് പ്രവേശന പരീക്ഷ, ക്ലാറ്റ്, സോഷ്യൽ സയൻസസ്-,ടിസ്സ്, ക്ലാറ്റ് പരീക്ഷ എന്നിവയ്ക്കും ഡിമാൻഡ് എറണാണ് സാധ്യത
. അക്കൗണ്ടിംഗ്-, സാറ്റ്, ടോഫൽ, ജിആർഇ, ജിമാറ്റ്, ക്യാറ്റ്, കെഎഎസ്, സിവിൽ സർവീസ്, ഐബിപിഎസ്, എസ്‌എസ്‌സി പരീക്ഷകളെഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിലും കാര്യമായ വർധന ഉണ്ടാകും.
ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യുകെ, കാനഡ, ന്യൂസിലാന്റ്, ആസ്ട്രേലിയ എന്നീരാജ്യങ്ങളിൽ അണ്ടർ ഗ്രാഡുവേറ്റ്മെഡിക്കൽ പഠന-ത്തിന് സാറ്റും ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷാ സ്‌കോറും വേണം. മറ്റു രാജ്യങ്ങളിൽ നീറ്റ് യോഗ്യതയും ആവശ്യമാണ്. ഇത്തരം പരീക്ഷകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പുതുവർഷത്തിൽ കൂടാനാണ് സാധ്യത
അമേരിക്കൻ സർവകലാശാലകളിൽ നിന്നും ബിരുദം നേടുന്നവർക്ക് (അഡ്‌വാൻസ്‌ഡ് ഡിഗ്രി) എച്ച്1ബി വിസ ലഭിക്കാൻ മുൻഗണന ലഭിക്കും. പുതുക്കിയ സ്കിൽ ആൻഡ് വിദ്യാഭ്യാസ പോളിസിയിൽ യു.-കെ. യിൽ ഒരുവർഷ-ത്തേക്ക് പോസ്റ്റ്-സ്റ്റഡിവർക്ക് വിസ പുനസ്ഥാപി ക്കുമെന്നറിയുന്നു. .
ബ്രെക്സിറ്റ് നിലവിൽ വരുന്നതോടെ യൂറോപ്യൻ യൂണിയനിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും എന്നും പ്രതീക്ഷിക്കുന്നു. .
https://www.facebook.com/Malayalivartha