കായിക ക്ഷമതാ പരീക്ഷകൾ പി എസ് സി ക്ക് പുറത്തേക്ക് -നീക്കം അഴിമതി ലക്ഷ്യമാക്കിയെന്ന് ജീവനക്കാർ
പോലീസ്, എക്സൈസ് തുടങ്ങിയ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മറ്റും പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാൻ പി.എസ്.സി.യിൽ നീക്കം. അതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തീരുമാനമെടുക്കും. പോലീസിന്റെയോ കായിക ക്ഷമതാ വകുപ്പിന്റെയോ നിയന്ത്രണത്തിൽ പരീക്ഷ നടത്താനാണ് തീരുമാനം. പക്ഷെ ഈ നീക്കം അഴിമതിക്കാർക്ക് വിലസാനുള്ള അവസരമൊരുക്കുമെന്നു പി എസ സി ജീവനക്കാർ പറയുന്നു.
പോലീസിന്റെ നേതൃത്വത്തിലായിരുന്നു മുമ്പ് കോൺസ്റ്റബിൾമാർക്കുള്ള കായികക്ഷമതാ പരീക്ഷകൾ നടത്തിയിരുന്നത്. സുതാര്യത കുറവെന്ന ആരോപണമുയർന്നതിനെത്തുടർന്ന് പിന്നീട് പി.എസ്.സിയുടെ നേതൃത്വത്തിലാക്കുകയായിരുന്നു.
ഇപ്പൊൾ വീണ്ടും അവ പി എസ സി ക്കു പുറത്താക്കുന്നതിലുള്ള എതിർപ്പ് ചില അംഗങ്ങൾ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും നടപടികൾ മറ്റ് ഏജൻസികൾക്ക് വിട്ടുകൊടുക്കുന്ന പതിവ് പി.സി.ക്കില്ല. ഒ.എം.ആർ. പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലവിൽ യൂണിഫോം സേനകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്
ഇതിനുപുറമേ ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, നീന്തൽ, ഡ്രൈവിങ്പോലുള്ള പ്രായോഗികപരീക്ഷ തുടങ്ങിയവയും ചില തസ്തികകൾക്ക് നടത്താറുണ്ട്. ഇതെല്ലാം പൂർണമായും പി.എസ്.സിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും. മിക്കവാറും തസ്തികകൾക്ക് ആദ്യം ഒ.എം.ആർ. പരീക്ഷയാണ് പി.എസ്.സി. നടത്തുന്നത്. ഈ പരീക്ഷ ജയിക്കുന്നവർക്കെല്ലാം ശാരീരിക-കായിക ക്ഷമതയില്ലെന്നും നീന്തൽ അറിയില്ലെന്നും സേനകൾക്ക് ആക്ഷേപമുണ്ട്
ഇതിന് പരിഹാരമായാണ് പോലീസിന്റെയോ സ്പോർട്‌സ് കൗൺസിലിന്റെയോ നേതൃത്വത്തിൽ കായിക പരീക്ഷകളും ശാരീരിക അളവെടുപ്പും നടത്താനുള്ള നിർദേശമുണ്ടായത്. സേനാമേധാവികളും ഇക്കാര്യം ശുപാർശ ചെയ്തതായാണ് വിവരം..
എന്നാൽ സിവിൽ പോലീസ് ഉൾപ്പടെയുള്ള തസ്തികകളിന്മേൽ നിയമനം ഇപ്പോൾ നടക്കുന്നത് വളരെ കാര്യക്ഷമവും സുതാര്യവും ആയിട്ടാണെന്നാണ് ജീവനക്കാർ പറയുന്നത്. പുറത്തുള്ള ഏജെൻസ്‌സികളെ ഏൽപ്പിച്ചാൽ അത് പി എസ സിയുടെ വിശ്വാസ്യതക്ക് തന്നെ കളങ്കമാകും എന്നും ഇത് സംബന്ധിച്ച് ചെയർമാന്റെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ട റിപ്പോർട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
അതെ സമയം ഇവ വിട്ടുകൊടുക്കുന്നതോടെ പി.എസ്.സിക്ക് വലിയൊരു സാമ്പത്തിക ചെലവ് ഒഴിവായിക്കിട്ടും. ശാരീരിക ക്ഷമത തെളിയിക്കുന്നവർക്കുമാത്രം ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തിറാങ്ക് പട്ടിക തയ്യാറാക്കുന്നതായി പി.എസ്.സിയുടെ ചുമതല പരിമിതപ്പെടും.
പോലീസ് സേനയിലേക്കുള്ള നിയമനം പി എസ് സിയിൽ നിന്ന് നീക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു തന്നെ നീക്കമുണ്ടായിരുന്നു. എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയും പോലീസ് കോൺസ്റ്റബിൾ ഉൾപ്പടെയുള്ള തസ്തികകളിലേക്ക് വാർഷിക നിയമനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇടതു പക്ഷ സർക്കാർ വന്നപ്പോൾ വീണ്ടും പോലീസ് വകുപ്പ് നീക്കം പുനരാരംഭിച്ചു. മുൻപ് പി എസ സി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഉദ്യോഗാര്ഥി ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുന്നത് പോലീസ് വകുപ്പയിലൂറുന്നത് അഴിമതിയുണ്ടാക്കിയിരുന്നു. പിന്നീട് നടന്ന കായിക ക്ഷമതപരീക്ഷകളിലും പോലീസ് കൈ കടത്താൻ ശ്രമിച്ചെങ്കിലും പി എസ സി അനുവദിച്ചിരുന്നില്ല.
ഈ നീക്കത്തിന് മുന്നോടിയായി ഓൺലൈൻ പരീക്ഷകൾ എൻജിനീയറിങ് കോളേജുകൾ കേന്ദ്രീകരിച്ചു നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഇത് പോലെ കായിക ക്ഷമതാ പരീക്ഷകളും പുറത്തു നടത്തണമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വാദം.
ഡ്രൈവിംഗ് (എച്ച്‌ഡി വി/എൽ ഡി വി) തസ്തികയുടെ എച്ച് -ടെസ്റ്റ് ഉൾപ്പടെയുള്ള പ്രായോഗിക ടെസ്റ്റുകളും പി എസ സി ക്കു പുറത്തു നടത്താനാണ് തീരുമാനം.
കമ്മിഷൻ യോഗത്തിൽ രണ്ട് അഭിപ്രായമുയർന്നതിനെത്തുടർന്നാണ് വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു . കെ.പി. സജിലാലിന്റെ നേതൃത്വത്തിലാണ് സമിതി റിപ്പോർട്ട് തയ്യാറാക്കുന്നത്
https://www.facebook.com/Malayalivartha