ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ്
ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ് ആരംഭിച്ചു.
അടുത്തിടെയാണ് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ വ്യാപകമാക്കാന്‍ സൗദി കേന്ദ്ര ബാങ്ക് പദ്ധതികള്‍ ആസൂത്രണം ചെയ്തത്.വെസ്‌റ്റേണ്‍ യൂണിയന്‍ അക്കൗണ്ട് വഴിയാണ് നാട്ടിലേക്ക് പണമയക്കാന്‍ സാധിക്കുക.
അഞ്ച് റിയാൽ സർവീസ് ചാർജിൽ ഏറ്റവും നല്ല നിരക്കിൽ സുരക്ഷിതമായി പണമയക്കാൻ എസ്.ടി.സി പേ ഉപയോഗപ്പെടുത്താമെന്നും ഈ ഓഫർ ഡിസംബർ വരെ തുടരുമെന്നും എസ്.ടി.സി പേ വൈസ് പ്രസിഡന്റ് അഹ്മദ് അൽഅനസി പറഞ്ഞു.ഒരു മാസം 10,000 റിയാൽ വരെ മാത്രമേ നിലവിൽ അയക്കാനാകൂ.
ഭാവിയിൽ കൂടുതൽ സംഖ്യ അയക്കാനും സൗകര്യവുമുണ്ടാകും. 24 മണിക്കൂറും സജ്ജമായ കസ്റ്റമർ കെയർ വഴി എല്ലാ പരാതികളും പരിഹരിക്കും. മറ്റ് മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾക്കും നൽകാൻ കഴിയാത്ത സേവനമാണ് എസ്.ടി.സി പേ വിഭാവനം ചെയ്യുന്നത്
നിലവില്‍ സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതിന് ഏറ്റവും ഉയര്‍ന്ന റേറ്റ് നല്കേണ്ടിവരുന്നതിനാൽ പ്രവാസികള്‍ക്കിടയില്‍ എസ്.ടി.സി പേ ആപ്പിന് പ്രചാരം ഏറി വരികയാണ്.
മികച്ച സേവനവും ഓഫറും നല്‍കി മറ്റു ഓണ്‍ലൈന്‍ പേയ്മെന്‍റ് കമ്പനികൾ നല്‍കുന്നതിനേക്കാള്‍ മികച്ച വിനിമയനിരക്കും പണം അയക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് അഞ്ചു റിയാല്‍ മാത്രമാക്കി.. നേരത്തെ പതിനഞ്ചു റിയാല്‍ ആയിരുന്നു ഈ ആനുകൂല്യം ആഗസ്റ്റ് 25 വരെ തുടരും. കൂടാതെ പണമയക്കുന്നതിന് എസ് ടി സി പേ അപ്പ് മറ്റൊരാളെ നിങ്ങള്‍ പരിചയപെടുത്തി അംഗമാക്കിയാല്‍ പത്ത് റിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. തുടര്‍ന്ന് പിന്നീടുള്ള ഓരോ ഉപഭോക്താവിനെ ചേര്‍ക്കുമ്പോഴും അഞ്ചു റിയാല്‍ വെച്ച് നിങ്ങളുടെ വാലറ്റില്‍ ലഭിക്കുന്നു.സൗദി ടെലികോം കമ്പനിക്ക് കീഴിലെ മൊബൈല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ എസ്ടിസി പേ പ്രവാസികള്‍ക്കായി നടത്തുന്ന ബിസിനെസ്സ് കാമ്പയിനിന്റെ ഭാഗമായാണ് ഈ ഓഫർ
സാധാരണ ഓണ്‍ലൈന്‍ വാലറ്റ് പോലെ അബ്ശില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് അക്കൗണ്ട് തുറക്കാന്‍ കഴിയുക. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നും എസ്.ടി.സി പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു മൊബൈല്‍ നമ്പറും ഇഖാമ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ അക്കൗണ്ട് തുറക്കാനാകും. ശേഷം അബ്ശിര്‍ വെരിഫിക്കേഷനു ശേഷമാണു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നത്.
സൗദിയുടെ ഏതു ഭാഗത്തു നിന്നും അനായാസം മൈബൈല്‍ നമ്പര്‍ വഴി പണം അയക്കാനും സ്വീകരിക്കാനും അറബ് നാഷണല്‍ ബാങ്ക് എ.ടി.എം വഴി പണമായി തന്നെ എടുക്കാനും സാധിക്കും.ഇതിനായി ഇത്തരം എ.ടി.എം മെഷീനില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് സേവനങ്ങള്‍ ലഭ്യമാകുന്നത്.
എസ്‌എംഎസ് വെരിഫിക്കേഷനു ശേഷമാണു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നത് .അക്കൗണ്ട് തുറക്കുന്നതോടെ റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക് എന്നിവയുടെ രണ്ടു ബാങ്ക് അക്കൗണ്ട് നമ്പറുകളും സദാദ് നമ്പറും ലഭ്യമാകും. ബാങ്ക് അക്കൗണ്ടിനു ഇന്റര്‍നാഷണല്‍ ബാങ്കിങ് (ഐബാന്‍) നമ്പറടക്കമുള്ളതായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറമെ നിന്ന് ഇങ്ങോട്ട് പണം എത്തിക്കാനും എളുപ്പത്തില്‍ തന്നെ എടുക്കാനും സാധ്യമാകും..
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം ഡെപ്പോസിറ്റ് ചെയ്യാം. ഇതിന് ഇപ്പോള്‍ പ്രത്യേക ഫീ ഈടാക്കുന്നില്ല. എസ്ടിസി പേ കേന്ദ്രങ്ങളില്‍ ലഭ്യമായ പോയിന്റെ ഓഫ് സെയില്‍സ് ഡിവൈസ് വഴിയും നിങ്ങളുടെ എസ്ടിസി പേ വാലറ്റിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എ.എന്‍.ബി, റിയാദ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വാലറ്റിലേക്ക് പണം ഡെപ്പോസിറ്റ് ചെയയ്യാം സദാദ് വഴി തത്സമയം തന്നെ പണം ഡെപ്പോസിറ്റ് ചെയ്യാം.
ബാങ്ക് അക്കൗണ്ടിനു ഇന്റര്‍നാഷണല്‍ ബാങ്കിങ് (ഐബാന്‍) നമ്ബറടക്കമുള്ളതായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറമെ നിന്ന് ഇങ്ങോട്ട് പണം എത്തിക്കാനും കഴിയും.അടുത്തിടെയാണ് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ വ്യാപകമാക്കാന്‍ സൗദി കേന്ദ്ര ബാങ്കായ സാമ അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha