ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും;പ്രതീക്ഷയോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍
മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ നീക്കം. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ . 2012ല്‍ ഈ വിസ കാറ്റഗറി യുകെ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ് .
2012ന് മുന്‍പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ തുടരാന്‍ കഴിഞ്ഞിരുന്നു. തെരേസ മേയ് ഹോം സെക്രട്ടറി ആയിരിക്കവെ ഇത് നാല് മാസമാക്കി ചുരുക്കി. പിന്നീട് 2019 ആദ്യമാണ് അണ്ടര്‍ഗ്രാജുവേറ്റ്, മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസവും, പിഎച്ച്ഡിക്കാര്‍ക്ക് 12 മാസവുമായി കാലാവധി ദീര്‍ഘിപ്പിച്ചത്.
വളരുന്ന ഇന്ത്യ നല്‍കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ബ്രിട്ടന് ഭീമമായ നഷ്ടമാണ് വരുത്തുന്നതെന്ന് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് ലോകരാജ്യങ്ങള്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ മത്സരിക്കുമ്പോള്‍ യുകെ ഏറെ പിന്നിലാണ്. ഇന്ത്യക്ക് അനുകൂലമായ നടപടികള്‍ യുകെ സ്വീകരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ .
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ വീണ്ടും തുടരുമെന്നാണ് ഇപ്പോൾ യു കെ ഗവണ്മെന്റ് പറയുന്നത് . പഠനത്തിനുശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കാത്തതിനാൽ യു.കെ.യിൽ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. യു.കെ.യിൽനിന്ന് വി.എച്ച്.സി. പൂർത്തിയാക്കിയവരിൽനിന്ന് വർക്ക് വിസ അനുവദിക്കാനുള്ള യു.കെ. ഗവൺമെൻറിന്റെ തീരുമാനം അവിടെ ഉപരിപഠനത്തിനെത്തുന്ന ഗവേഷകർക്ക് എൻറെ പ്രയോജനപ്പെടും
പിഎച്ച്.ഡി. പൂർത്തിയാക്കിശേഷം യു.കെ.യിൽ ജോലിചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കുന്നതിലൂടെ തൊഴിൽ ചെയ്ത് വരുമാനം ഉണ്ടാക്കാനും സാധിക്കും
. ബ്രക്‌സിറ്റ് സംഭവിക്കുന്നതോടെ കുറവ് വരുന്ന യോഗ്യരായ ജീവനക്കാരുടെ കുറവ് നികത്താന്‍ വിദേശ ജോലിക്കാര്‍ അവശ്യഘടകമായി മാറുന്നതാണ്ഇന്ത്യക്കാർക്ക് വഴിയൊരുക്കുന്നത്. 2019 ജൂണ്‍ ആദ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദാണ് അഭിപ്രായം ഉന്നയിച്ചത്.
യുകെ ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ച് അടുത്തിടെ പുറത്തുവിട്ട ഹൗസ് ഓഫ് കോമണ്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ജാവിദിന്റെ അഭിപ്രായങ്ങളോട് യോജിച്ചിരുന്നു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനരാവിഷ്‌കരിച്ച് മികച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ക്ക് പരിമിതമായ തോതില്‍ വിസ അനുവദിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
പ്രബലരായ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ച് മുന്നോട്ട് പോകുമ്പോൾ യുകെയുടെയും ഇന്ത്യയുടെയും ഭാവിയിലേക്കുള്ള വലിയ സാധ്യതകളും തെളിയുക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ഇന്ത്യ യു കെ ബന്ധം ഏറെ പ്രയോജനം ചെയ്യും
യു.കെ.യിലെ ഡോക്ടറൽ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
1. ഇന്ത്യയിൽനിന്നും യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദാനന്തര പഠനം നേടിയിരിക്കണം.
2. താത്‌പര്യമുള്ള ഗവേഷണ മേഖലകൾക്കുതകുന്ന അഞ്ച് സർവകലാശാലകൾ കണ്ടെത്തണം.
3. ഏത് മേഖലയിലാണോ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നത് ആ മേഖലയുമായി ബന്ധപ്പെട്ട് കരട് ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കണം..
4. ഇംഗ്ളീഷ് പ്രാവീണ്യപരീക്ഷയായ ഐ.ഇ.എൽ.ടി.എസ്. ഒമ്പതിൽ 6 .5 ബാന്റോടുകൂടി പൂർത്തിയാക്കണം..
5 .അപേക്ഷയോടൊപ്പം രണ്ട് റഫറൻസ് കത്തുകളും സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസും തയ്യാറാക്കണം..
6. യു.കെ. വിദ്യാഭ്യാസത്തിന് നിരവധി സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും ഇന്ന് നിലവിലുണ്ട്. ഇന്ത്യാ ഗവൺമെന്റുമായി ചേർന്നുള്ള ഇൻഡോ-യു.കെ. സ്‌കോളർഷിപ്പ്, ഫെല്ലോഷിപ്പ് പ്രോഗ്രാമുകൾ ഉണ്ട്. കോമൺവെൽത്ത് സ്‌കോളർഷിപ്പ്, ഫെലിസ്, ഡി.എഫ്.ഐ.ഡി. തുടങ്ങി മറ്റ് സ്‌കോളർഷിപ്പുകളും ഉണ്ട്..
വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ആസ്തിവിവരക്കണക്കുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിദേശപഠനത്തിന് ബാങ്ക് വായ്പയും ലഭിക്കും.
https://www.facebook.com/Malayalivartha