കാനഡയിൽ ജോലി കിട്ടാൻ ഫാസ്റ്റ് ട്രാക്ക് വിസ
വിദേശ ജോലി സ്വപ്നം കാണുന്നവർ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് കാനഡ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ മിടുക്കരായ പ്രതിഭകളെ നിയമിക്കുന്നതിനായി കാനഡയിൽ ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് വിസാ സംവിധാനം. അമേരിക്ക കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ വിദേശ ജോലി തേടുന്നവരുടെ ഇഷ്ടസ്ഥലമായി മാറിയിരിക്കുകയാണ് കാനഡ ഇപ്പോൾ .
പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് അമേരിക്കയിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ വിസാ നടപടികൾ കർശനമാക്കുമ്പോഴാണ് തികച്ചും വ്യത്യസ്ത സമീപനവുമായി കാനഡ മുന്നോട്ട് വന്നിട്ടുള്ളതു എന്നത് മലയാളികളുൾപ്പടെയുള്ള ഇന്ത്യാക്കാർക്ക് എൻറെ ആശ്വാസകരമാണ് . . ഏറ്റവും എളുപ്പത്തിൽ വിസ ലഭിക്കുന്ന നടപടികളാണ് കാനഡയിലേത്. മികച്ച കഴിവുള്ള വിദേശ ജോലിക്കാരിലൂടെ വളർച്ച കൈവരിക്കാനുള്ള ശ്രമത്തിലാണ് കാനഡ. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ വിസ നിയന്ത്രണങ്ങളെ തുടർന്ന് അമേരിക്കയിൽ നിന്ന് കുടിയേറുന്നവരാണ് കാനഡയിലെ കുടിയേറ്റക്കാരിൽ നാലിൽ ഒന്ന് ശതമാനവും.
രണ്ട് വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി വഴിയാണ് കൂടുതൽ ആളുകളും കാനഡയിൽ ജോലി തേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24,000 ത്തോളം ആളുകൾ തടസ്സരഹിതവും വേഗതയേറിയതുമായ ഈ മാർ ഗത്തിലൂടെ കാനഡയിൽ എത്തിയിട്ടുണ്ട് എന്നാണു കനേഡിയൻ സർക്കാർ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് . കാനഡയിലേയ്ക്കുള്ള വിസാ അപേക്ഷകരിൽ ഭൂരിഭാഗവും മലയാളികളുൾപ്പെട്ട ഇന്ത്യൻ പൗരന്മാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു
സോഫ്റ്റ്‍വെയർ എഞ്ചിനീയറിംഗ് പോലുള്ള വിഭാഗങ്ങളിലെ മികച്ച അന്തർദ്ദേശീയ പ്രതിഭകൾക്കാണ് ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി വഴി ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. അപേക്ഷിക്കുന്നവരിൽ നിന്ന് അർഹരായവർക്ക് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ താൽക്കാലിക വർക്ക് പെർമിറ്റുകൾ നൽകും. കമ്പനികൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ ജീവനക്കാരെ ലഭിക്കുന്നത് നേട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി.
കമ്പ്യൂട്ടർ, മീഡിയ പ്രോഗ്രാമർമാർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ എന്നിവർക്കാണ് കാനഡയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത. വ്യാപാര മേഖല, നിർമ്മാണ മേഖല, വിവരം, സംസ്കാരം, വിനോദം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കൃഷി എന്നീ മേഖലകളിലും നിരവധി പേർക്ക് ജോലി ലഭിക്കുന്നുണ്ട്. കാനഡയിലെ ഏറ്റവും ജനകീയ പ്രവിശ്യയായ ഒന്റാറിയോയിൽ ഏപ്രിലിൽ പുതുതായി 47,000 പേർക്കാണ് ജോലി ലഭിച്ചത്
അമേരിക്കയിൽ ജോലി നേടുക എന്നത് ഇനി അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ മെറിറ്റ് ആൻഡ് പോയിന്റ് അടിസ്ഥാനമായ ഇമിഗ്രേഷൻ നയമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതുവഴി മറ്റു രാജ്യങ്ങളിലുള്ള കഴിവുള്ളതും വിദഗ്ധരുമായ ജോലിക്കാർക്ക് മാത്രമാണ് അമേരിക്കയിൽ ജോലി നേടാനാകൂ. മാത്രമല്ല നിലവിലെ അമേരിക്കയിലെ സ്ഥിര താമസ വിസയായ ഗ്രീൻ കാർഡുകളെ മാറ്റി പകരം ബിൽഡ് അമേരിക്ക വിസ നടപ്പിലാക്കാനാണ് പദ്ധതി
https://www.facebook.com/Malayalivartha