ഐഐടിയില്‍ നിന്നും ബി.ടെകും എം.ടെകും ; ഇന്ത്യന്‍ റെയില്‍വേയില്‍ ട്രാക്ക്മാൻ ; ഇത് ആഗ്രഹിച്ചു നേടിയ ജോലി
ഇന്നത്തെ തലമുറയില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള ആഗ്രഹം വര്‍ധിച്ചു വരികയാണ്. മികച്ച ശമ്പളവും ജോലി സ്ഥിരതയും തൊഴിൽ അന്വേഷിക്കുന്നവരെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കുന്നു. എന്തിനേറെ, വിവാഹ ആലോചനകൾ വരുമ്പോഴും പയ്യനെ തെരെഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡ൦ സര്‍ക്കാര്‍ ജോലിയാണ്. സർക്കാർ ജോലിയുണ്ടെങ്കിൽ മറ്റൊന്നും നോക്കാതെ പല മാതാപിതാക്കളും വിവാഹത്തിനു സമ്മതിക്കും. തൊഴിലില്ലായ്മ വര്‍ധിക്കുക കൂടിയായപ്പോള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലിക്കുപോലും ലക്ഷക്കണക്കിന് അപേക്ഷകരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ സർക്കാർ ജോലി ഇന്നൊരു സ്വപ്നം എന്നതിലുപരി ആവശ്യകതയായി മാറിയിരിക്കുകയാണ് . ഇവിടെ ഇതാ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടെങ്കിലും സർക്കാർ തലത്തിൽ താഴ്ന്ന ജോലി നേടിയിരിക്കുന്ന യുവാവിന്റെ കഥ അറിയാം.
ഐഐടിയില്‍നിന്നും ബി.ടെകും എം.ടെകും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ റെയില്‍വേയില്‍ ട്രാക്ക്മാനായി ജോലി ചെയ്യുന്ന വ്യക്തിയുടെ വിശേഷം. ഇത് സാധ്യമാണോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. സാധ്യമാണ് എന്ന തെളിയിക്കുകയാണ് ഈ അനുഭവം കഥ. ബോംബെ ഐഐടിയില്‍ നിന്നു ബി.ടെകും എം.ടെകും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ ട്രാക്ക്മാനായി ശ്രാവണ്‍ കുമാർ ജോലി ചെയ്യുന്നത്. ബിഹാറിലെ പാട്‌ന സ്വദേശിയാണ് ശ്രാവണ്‍ കുമാർ. വിദ്യാഭ്യാസ പരമായി വളരെ ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികയിലാണ് ഇദ്ദേഹം പ്രവേശിച്ചിരിക്കുന്നത്.
2010-ലായിരുന്നു ശ്രാവണ്‍ കുമാർ ഐഐടി ബോബെയില്‍ ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി കോഴ്‌സ് തിരെഞ്ഞെടുത്തത്. അന്നു മുതല്‍ സര്‍ക്കാര്‍ ജോലി സ്വന്തമാക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് ശ്രാവണ്‍ പറയുകയുണ്ടായി. 2015-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും ഇതിനായി ശ്രാവൺ പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതിനിടയില്‍ സുഹൃത്തുക്കളും സഹപാഠികളുമെല്ലാം സ്വകാര്യ മേഖലയിലെ ജോലികളിൽ ഇതിനോടകം പ്രവേശിച്ച് കഴിഞ്ഞിരുന്നു. മറ്റു ജോലികള്‍ക്കായി ശ്രമിക്കാന്‍ അവര്‍ പലപ്പോഴായി പറഞ്ഞുവെങ്കിലും ശ്രാവണിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ വാക്കുകൾ വില പോയില്ല . എന്നത് ഇച്ഛാ ശക്തിയുടെഫലമായി ഗ്രൂപ്പ് ഡിയിൽ പ്രവേശിച്ചിരിക്കുകയാണ് ശ്രാവൺ. ഒരു ദിവസം ഉയര്‍ന്ന ഉദ്യോഗസ്ഥനാകുമെന്ന ഉറച്ച വിശ്വാസത്തിലുമാണ് അദ്ദേഹം.
ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വേ ഡിവിഷനിലാണ് ശ്രാവണ്‍ ജോലി ചെയ്യുന്നത്. ഉയര്‍ന്ന യോഗ്യതകളുമായി ഗ്രൂപ്പ് ഡി തസ്തികയില്‍ പ്രവേശിച്ച ശ്രാവണിന്റെ തീരുമാനം മേലുദ്യോഗസ്ഥമാരടക്കം പലരെയും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍ സ്വകാര്യമേഖലയെ അപേക്ഷിച്ച് ജോലി സ്ഥിരമായിരിക്കും എന്ന ഉറപ്പാണ് റെയില്‍വേയിലെ ഈ ജോലി സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രാവണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha