നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താൽകാലിക നിയമനം. എച്ച്. എം. സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നത്. ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്സ് ബാഡ്ജ് എന്നിവയാണ്.
സെക്യൂരിറ്റി തസ്തികയില്‍ അപേക്ഷിക്കുന്നവരുടെ യോഗ്യത എസ്.എസ്.എല്‍.സി. 60 വയസ്സിന് താഴെ പ്രായമുളള എക്സ് സര്വ്വീസ്മാനിന് മുന്‍ഗണന ഉണ്ടാകുന്നതാണ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 26 ന് അഭിമുഖത്തിന് എത്തുക . ഉച്ചയ്ക്ക് രണ്ടിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് കൂടികാഴ്ച നടക്കുന്നത്. അതിനായി എത്തണമെന്ന് സൂപ്രണ്ട് അറിയിക്കുകയുണ്ടായി. നെന്മാറ ബ്ലോക്ക് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ഫോണ്‍ നമ്പര്‍ 04923242677.
https://www.facebook.com/Malayalivartha