പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ് (പിഎംആർഎഫ്) പദ്ധതിയിലേക്ക് അപേക്ഷിക്കാം ;മാസം 80000 രൂപ വരെ ;അവസാന തിയതി ഒക്ടോബര് 15
രാജ്യത്തെ കഴിവുള്ളവരെ ഡോക്ടറൽ (പിഎച്ച്ഡി) പ്രോഗ്രാമുകളിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ് (പിഎംആർഎഫ്) പദ്ധതി തുടങ്ങിയത്. ഗവേഷക വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന റിസര്ച്ച് ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം. പ്രൈംമിനിസ്റ്റേഴ്സ് റിസര്ച്ച് ഫെലോഷിപ് (പിഎംആര്എഫ്) പദ്ധതിയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ച് തുടങ്ങിയത്. താഴെ പറയുന്ന മേഖലകളില് ഗവേഷണം നടത്തുന്നതിനായിരിക്കണം അപേക്ഷിക്കേണ്ടുന്നത്.
ഏറോസ്പേസ് എന്ജിനിയറിംഗ്, അഗ്രികള്ച്ചര് ആന്ഡ് ഫുഡ് എന്ജിനിയറിംഗ്, ആര്ക്കിടെക്ചര് ആന്ഡ് റീജണല് പ്ലാനിംഗ്, ബയോളജിക്കല് സയന്സസ്, ബയോ മെഡിക്കല് എന്ജിനിയറിംഗ്, കെമിക്കല് എന്ജിനിയറിംഗ്, കെമിസ്ട്രി, സിവില് എന്ജിനിയറിംഗ്, കംപ്യൂട്ടര് സയന്സ്, ഇലക്ട്രിക്കല് എന്ജിനിയറിംഗ്, എന്ജനിയറിംഗ് ഡിസൈന്, മെറ്റീരിയല് സയന്സ് ആന്ഡ് മെറ്റലര്ജിക്കല് എന്ജിനീയറിംഗ്, മാത്തമാറ്റിക്സ്, മെക്കാനിക്കല് എന്ജിനീയറിംഗ്, മൈനിംഗ് മിനറല്കോള് ആന്ഡ് എനര്ജി സെക്ടര്, ഓഷ്യന് എന്ജിനീയറിംഗ് ആന്ഡ് നേവല് ആര്ക്കിടെക്ചര്, ഫിസിക്സ്, ടെക്സ്റ്റൈല് ടെക്നോളജി, ഇന്റര് ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന് സയന്സ് ആന്ഡ് എന്ജിനീയറിംഗ് എന്നീ മേഖലകളില് ഗവേഷണം നടത്തുന്നതിനായി ഫെല്ലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
ഒരാള്ക്ക് പരമാവധി അഞ്ച് മേഖലകള് തെരഞ്ഞെടുക്കാവുന്നതാണ്. ആദ്യത്തെ രണ്ടുവര്ഷം മാസം 70000 രൂപയാണ് ലഭിക്കുന്നത്. മൂന്നാം വര്ഷം മുതൽ 75000 രൂപ ലഭിച്ച് തുടങ്ങും. നാലും അഞ്ചും വര്ഷങ്ങളില് മാസം 80000 രൂപ എന്നിങ്ങനെയാണു ഫെലോഷിപ്പ് കിട്ടുക. വര്ഷംതോറും രണ്ടുലക്ഷം രൂപ കണ്ടിജന്സി ഗ്രാന്റും അനുവദിക്കും.സയന്സ്/ടെക്നോളജി സ്ട്രീമില്, നാല്/അഞ്ച് വര്ഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഞ്ചുവര്ഷ ഇന്റര്ഗ്രേറ്റഡ് ഡിഗ്രി, യുജി-പിജി. ഡ്യുവല് ഡിഗ്രി, രണ്ടുവര്ഷ എംഎസ്സി എന്നിവ ഉള്ളവരും അപേക്ഷിക്കുക. കോഴ്സുകളിലൊന്ന്, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ്, നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് എഡ്യുക്കേഷന് ആന്ഡ് റിസര്ച്ച്, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എന്ജിനിയറിംഗ്, സയന്സ് ആന്ഡ് ടെക്നോളജി, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി എന്നിവയിലൊന്നിലോ ചെയ്തിരിക്കണം. അല്ലെങ്കില് അംഗീകൃത സ്ഥാപനത്തിലോ/സര്വകലാശാലയിൽ നിന്നോ ബിരുദം നേടിയിരിക്കണം. കൂടുതല് വിവരങ്ങള്ക്കായി വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് https://www.pmrf.in. അപേക്ഷിക്കേണ്ടുന്ന അവസാന തിയതി : ഒക്ടോബര് 15.അപേക്ഷകർ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ഒടുവിൽ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha