ന്യൂസിലണ്ടിലേക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും കൊതിച്ചു പോകുന്നവർ അറിയേണ്ടതെല്ലാം
ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും തൊഴിലവസരങ്ങള്‍ ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതേസമയം കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഇപ്പോളുണ്ടാകുന്നുമുണ്ട്.
2023 ആകുമ്പോഴേക്കും 25 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ഈ രാജ്യങ്ങളിലുണ്ടാവുക എന്നാണു അറിയുന്നത് . സ്റ്റുഡന്റ് വിസയില്‍ വിദ്യാഭ്യാസത്തിനായി വരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത് . വിദ്യാഭ്യാസത്തോടെ കുടിയേറാന്‍ സാധിക്കുന്ന ഇമിഗ്രേഷന്‍ നിയമങ്ങളുള്ള ഈ രാജ്യങ്ങളില്‍ വന്‍ അവസങ്ങളാണ് വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നത്.
ഇവിടത്തെ ഓക്ലന്‍ഡ്, ഒട്ടാഗോ, കാന്റര്‍ബറി സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും മികച്ച പഠന അവസരങ്ങളും ആണ് നല്‍കുന്നത്.. ലോകത്തെവിടെയും ജോലി കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പഠനരീതിയാണ് ഇവിടെയുള്ളത്......മാത്രമല്ല തൊഴിലില്ലായ്മ നിരക്ക് വളരെ കുറവ് മാത്രമുള്ള ന്യൂസിലാൻഡിൽ പഠിച്ചിറങ്ങുന്നവർക്ക് ജോലി സാധ്യതകളും നിരവധി. മാത്രമല്ല ലോകത്തെവിടെയും ജോലി കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പഠനരീതിയാണ് ഇവിടെയുള്ളത്.
യു.എസിലൂം യു.കെ.യിലും ഇമിഗ്രേഷന്‍ നയങ്ങള്‍ മാറിമറിഞ്ഞു വരുന്ന സാഹചര്യത്തില്‍ ന്യൂസിലൻഡിലെ ലിബറല്‍ ഇമിഗ്രേഷന്‍ നയങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാണ് .
ആഴ്ചയില്‍ 20 മണിക്കൂര്‍വരെ പാര്‍ട്ട്ടൈം ജോലികളില്‍ ഏര്‍പ്പെടാമെന്നതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വസ്തുതയാണ് .ശരാശരി 1500 ന്യൂസീലന്‍ഡ് ഡോളറാണ് പ്രതിമാസം ജീവിതച്ചെലവ് വരുന്നത്
ന്യൂസിലൻഡിലെ പ്രമുഖ യുണിവേഴ്സിറ്റിയായ ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ മൂവായിരത്തിലധികം വിദേശ വിദ്യാര്‍ഥികൾ പഠിക്കുന്നുണ്ട് .124 വിഷയങ്ങളിലെ ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകളാണ് ഇവിടെ ഉള്ളത് .
കായികവിഷയങ്ങളിലെ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലോകപ്രശസ്തമാണ് ഒട്ടാഗോ. സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് ന്യൂട്രീഷന്‍, സ്‌പോര്‍ട്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, സ്‌പോര്‍ട്സ് ടെക്നോളജി എന്നീ വിഷയങ്ങളില്‍ മേജര്‍/മൈനര്‍ ബിരുദ കോഴ്സുകള്‍ക്ക് മികച്ച സര്‍വകലാശാലയാണ് ഒട്ടാഗോ.ഗവേഷണത്തറിനായി ഇവിടെ എത്തുന്ന വിദ്യാർത്ഥികൾക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളും സര്‍വകലാശാല നല്‍കുന്നുണ്ട്.
ഇന്ത്യക്കാരുള്‍പ്പെടുന്ന അന്താരാഷ്ട്ര ഗവേഷക വിദ്യാര്‍ഥികള്‍ കൂടുതലും അപേക്ഷിക്കുന്നത് ഒട്ടാഗോ സര്‍വകലാശാല നല്‍ക്കുന്ന ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനാണ് ..27000 ന്യൂസീലന്‍ഡ് ഡോളറാണ് പ്രതിവര്‍ഷം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക (12 ലക്ഷത്തിലധികം രൂപ). മൂന്ന് വര്‍ഷത്തോളമാണ് സ്‌കോളര്‍ഷിപ്പ് കാലാവധി....
ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ www.otago.ac.nz വെബ്സൈറ്റിലെ ഇ-വിഷന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഏത് സമയത്തും അപേക്ഷിക്കാം. പ്രവേശനത്തിനായി അപേക്ഷിച്ചുകഴിഞ്ഞാല്‍, സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ നിങ്ങളുടെ ചുമതലയുള്ള സൂപ്പര്‍വൈസറുടെ സഹായം ലഭിക്കും...
ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പ് എന്‍ട്രന്‍സ് യോഗ്യതകള്‍ ഇനി പറയുംവിധമാണ് ..ബിരുദ തലത്തിൽ സി.ബി.എസ്.ഇ. അല്ലെങ്കില്‍ സി.ഐ. എസ്.സി.ഇ. പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് പരീക്ഷയില്‍ മാത്രം 70 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ടാകണം എന്നും നിബന്ധനയുണ്ട് .പ്രാദേശിക ഭാഷ, അക്കാദമികേതര വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള നാല് അക്കാദമിക് വിഷയങ്ങളിലെ സ്‌കോറുകള്‍കൂടി പരിഗണിക്കും.......
ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഗ്രാജുവേറ്റ് തലത്തില്‍ പഠിച്ച സമാന വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.എന്നാല്‍ ചില കോഴ്സുകള്‍ക്ക് തൊഴില്‍ പരിചയം അല്ലെങ്കില്‍ ന്യൂസീലന്‍ഡിലെ പ്രൊഫഷണല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണേഴ്സ് ബിരുദം / ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ടെങ്കില്‍, തീസിസ് സമര്‍പ്പിച്ചശേഷം പ്രവേശനം നേടാം......
പഠനത്തിനായാലും ജോലിക്കായാലും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനു മതിയായ IELTS / TOEFL സ്‌കോര്‍ ആവശ്യമാണ് .. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് 6.0 ബാന്‍ഡില്‍ IELTS സ്‌കോര്‍ നേടിയിരിക്കണം. പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കും പിഎച്ച്. ഡി.ക്കും ഇത് 6.5 ആണ് ആവശ്യമായ യോഗ്യത . TOEFL പരീക്ഷയിലാകട്ടെ 90 പോയിന്റുകള്‍ നേടിയിരിക്കണം, ഇതില്‍ത്തന്നെ റൈറ്റിങ് സ്‌കില്‍സില്‍ മാത്രമായി 20 പോയിന്റുകളുമുണ്ടായിരിക്കണം എന്നുമുണ്ട്.
ന്യുസിലാണ്ടിൽ പിഎച്ച്.ഡി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു റിസര്‍ച്ച് പ്ലാന്‍ ഉണ്ടായിരിക്കണം. അനുയോജ്യമായ ഗൈഡിനെ കണ്ടെത്തുന്നതിന് ഫാക്കല്‍റ്റിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍ മുഖേന പ്രൊഫസര്‍മാരുമായി ബന്ധപ്പെടാം.....
റിസര്‍ച്ച് പ്ലാന്‍ അവര്‍ അംഗീകരിക്കുന്ന പക്ഷം സ്‌കൈപ്പ് മുഖേന അഭിമുഖം ഉണ്ടായിരിക്കും. ഇത് വിജയിച്ചശേഷമേ പിഎച്ച്.ഡി.ക്ക് അപേ ക്ഷിക്കാനാകൂ. ഒരു മാസത്തിനുള്ളിൽ ഔദ്യോഗികമായി പ്രവേശനം ലഭിച്ചുകൊണ്ടുള്ള അറിയിപ്പും സ്‌കോളര്‍ഷിപ്പ് ലെറ്ററും ലഭിക്കും. വിസ അനുവദിക്കുന്ന മുറയ്ക്ക് ന്യൂസീലന്‍ഡിലേക്ക് പറക്കാം.......സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അഡ്വൈസേഴ്സ് മുഖേന ഐ.ഡി. കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ എടുക്കാന്‍ സഹായം ലഭിക്കും...
മികച്ച പഠനനിലവാരവും ലോകോത്തര ഗവേഷണ സൗകര്യങ്ങളുമുള്ള രാജ്യമായ ന്യൂസിലാൻഡിൽ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവും കുറവാണ് എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ കൂടുതലും ന്യൂസിലാൻഡ് ആണ് പഠനത്തിനും ജോലിക്കുമായി തെരഞ്ഞെടുക്കുന്നത്
https://www.facebook.com/Malayalivartha