പി എസ് സി വിജയം ഉറപ്പിക്കാൻ ആവർത്തന ചോദ്യങ്ങൾ
പി എസ് സി പരീക്ഷയിൽ ഒരു പ്രധാന ഭാഗമാണ് ജനറൽ നോളഡ്ജ് .ഈ വിഭാഗത്തിൽ വരുന്ന ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകുക എന്നതാണ് ഉയർന്ന റാങ്ക് ലഭിക്കുന്നതിന് ആധാരം . മുൻ വർഷത്തെ ചോദ്യപേപ്പറുകളിൽ നിന്ന് ചോദ്യങ്ങൾ ചെയ്തു പഠിക്കുക എന്നതാണ് ഈ വിഭാഗത്തിൽ മാർക്ക് സ്‌കോർ ചെയ്യാനുള്ള എളുപ്പമാർഗം. പി എസ സി ആവർത്തിച്ചു ചോദിക്കുന്ന ചില ചോദ്യങ്ങളും ഉർത്തരങ്ങളും ആണ് ഇവിടെ പറയുന്നത്.... ഇതിൽ എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം പറയാൻ കഴിയുമെന്ന് നോക്കു . 20 ൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമെങ്കിൽ നിങ്ങളുടെ പൊതു വിജ്ഞാനം തൃപ്തികരമെന്നു പറയാം
1. ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതെന്ന് ?
1663
2. ഡച്ചുകാരുമായി നടന്ന യുദ്ധത്തിനിടെ 1662-ൽ മട്ടാഞ്ചേരി കൊട്ടാരത്തിന് മുന്നിൽവച്ച് വധിക്കപ്പെട്ട രാജാവ്?രാമവർമ
3. ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ശക്തൻ തമ്പുരാൻ
4. തൃശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?ശക്തൻ തമ്പുരാൻ
5. വിക്ടോറിയാ രാജ്ഞിയുടെ ജൂബിലി സ്മാരകമായി 1889-ൽ പെൺകുട്ടികൾക്കായുള്ള കൊച്ചിയിലെ ആദ്യത്തെ സ്കൂൾ ആരംഭിച്ച ദിവാൻ?
ഗോവിന്ദമേനോൻ
6. 1939 - ൽ കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി നിയമിക്കപ്പെട്ടത്?അമ്പാട്ട് ശിവരാമമേനോൻ
7. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ അദ്ധ്യക്ഷൻ?
എസ്. നീലകണ്ഠയ്യർ
8. കൊച്ചിയിൽ 'ഉത്തരവാദ ഭരണദിന"മായി ആചരിക്കപ്പെട്ടതെന്ന്?1946 ജൂലായ് 29
9. കൊച്ചി രാജ്യ ചരിത്രത്തിൽ രാജ്യാധികാരമേറ്റ ഏക രാജ്ഞി?
റാണി ഗംഗാധര ലക്ഷ്മി
10. 1948 ൽ കൊച്ചിയുടെ പ്രധാനമന്ത്രിയായത്?ഇക്കണ്ട വാരിയർ
11. പാലിയം സത്യാഗ്രഹം നടന്ന പ്രദേശം?
ചേന്ദമംഗലം
12. കൊച്ചി മുനിസിപ്പൽ നഗരമായ വർഷം?1866
13. 1524 ഡിസംബർ 24ന് അന്തരിച്ച വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി?
സെന്റ് ഫ്രാൻസിസ് ചർച്ച്, ഫോർട്ട് കൊച്ചി
14. പരീക്ഷിത്ത് തമ്പുരാൻ രചിച്ച മലയാള ലേഖനങ്ങളുടെ സമാഹാരത്തിന്റെ പേര്?ദളങ്ങൾ
15. ഐ.സി.സിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റർ?
ജി.എസ്. ലക്ഷ്മി
16. ഐ.എസ്.ആർ.ഒ 2019 മേയ് 23 ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം?റിസാറ്റ് 2 ബി
17. ലോകത്ത് ആദ്യമായി ഗോത്രഭാഷയിൽ നിർമ്മിച്ച സിനിമ?
നേതാജി
18. യു.എൻ. ഡെവലപ്മെന്റൽ പ്രോഗ്രാം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടതാര്?പദ്‌മലക്ഷ്മി
19. നേപ്പാൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിക്കപ്പെട്ട ഇന്ത്യൻ അഭിനേത്രി?
ജയപ്രദ
20. അന്താരാഷ്ട്ര പ്രകാശനദിനമായി ആചരിച്ചതെന്ന്?മേയ് 16.
21 . ഒരു ഗ്രാം കൊഴുപ്പിൽ നിന്നും എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?
9.3 കലോറി
22 . ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊർജ്ജം നൽകുന്നു?
നാല് കലോറി
23 .കണ്ണുകളുടെ ആരോഗ്യത്തിൽ പ്രാധാന്യമുള്ള വിറ്റാമിനേത്?
വിറ്റാമിൻ എ
24 . ബയോട്ടിൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്?വിറ്റാമിൻ ബി 7
25 . നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗമേത്?
സ്‌കർവി
26 രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിനേത്?
വിറ്റാമിൻ കെ
27 പ്രോ - വൈറ്റമിൻ എന്നറിയപ്പെടുന്നത് എന്താണ്?
ബീറ്റാ കരോട്ടിൻ
28 കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
29 കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
30 കേരളത്തിലെ ആദ്യ വനിതാ മന്ത്രി
കെ. ആർ. ഗൗരിയമ്മ
https://www.facebook.com/Malayalivartha