Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ഏറെ നേരം ഇരുന്ന് ജോലി ചെയ്ത് പൊണ്ണത്തടിയന്മാരും പൊണ്ണത്തടിച്ചികളുമായ സർക്കാർ ജീവനക്കാരെ 'ഒതുക്കിയെടുക്കാനായി'അവരെ സുംബ ഡാൻസ് പഠിപ്പിക്കാൻ സർക്കാർ

24 DECEMBER 2019 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...

യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു....

കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍...

കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നാളെ വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

ഏറെ നേരം ഇരുന്ന് ജോലി ചെയ്ത് പൊണ്ണത്തടിയന്മാരും പൊണ്ണത്തടിച്ചികളുമായ സർക്കാർ ജീവനക്കാരെ ഒതുക്കിയെടുക്കാനായി അവരെ സുംബ ഡാൻസ് പഠിപ്പിക്കാൻ സർക്കാർ വരുന്നു. രോഗം ബാധിച്ചതിനാൽ പലജീവനക്കാരും നീണ്ട അവധിയെടുത്ത് പോവുന്നത് പതിവാണ് ..ഇതിനെ മറികടക്കാൻ കൂടിയാണ് ജീവനക്കാരെ സർക്കാർ ചെലവിൽ ഡാൻസ് ചെയ്യിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പിലാണ് ആദ്യമായി ജീവനക്കാരെ സുംബാ ഡാൻസ് പഠിപ്പിക്കുന്നത് . ശേഷം പൊതുഭരണ വകുപ്പുമായി ആലോചിച്ച് സെക്രട്ടേറിയറ്റിലേക്കും ഡാൻസ് വ്യാപിപ്പിക്കും. ഒറ്റയിരുപ്പിലിരുന്ന് ജോലി ചെയ്യുന്നത് ശരീരത്തെയും ജോലിയേയും ഒരുപോലെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. ഇങ്ങനെയുള്ളവർക്ക് തടികൂടുന്നതിനോടൊപ്പം അസുഖങ്ങളും കൂട്ടുവരും..കൂടുതൽ ഇരുന്നുള്ള ജോലി കൊളസ്ട്രോളിലേക്കും രക്തസമ്മർദ്ദത്തിലേക്കും ജീവനക്കാരെ തള്ളിവിടുമെന്ന് അധികൃതർ പറയുന്നു. കൂടുതൽ നേരം ഇരിക്കുന്നവർക്ക് അർബുദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത് മ, ന്യൂമോണിയ, കരൾ രോഗം, അൾസർ, പാർക്കിൻസൺ, അൽഷിമേഴ്‌സ്, ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു . ഇവരെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ച് സ്ലിമാക്കും. അതിലൂടെ ജോലിക്ക് പ്രസരിപ്പേകും എന്നാണു കണക്കു കൂട്ടൽ

തലസ്ഥാനത്ത് സുംബഡാൻസ് അഭ്യസിപ്പിക്കുന്ന സംഘവുമായി ചേർന്നാണ് ജീവനക്കാരെ ഡാൻസ് ചെയ്യിപ്പിക്കുന്നത്. ആദ്യം മൂന്ന് ക്ളാസുകളാണ് ഒരുക്കുന്നത്. അതിനുശേഷം താത്‌പര്യമുള്ളവർക്ക് സുംബഡാൻസ് കൂടുതൽ അഭ്യസിക്കാനുള്ള സൗകര്യവും ആരോഗ്യവകുപ്പ് ഒരുക്കും. ജീവനക്കാർക്കിടയിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് സുംബ ഡാൻസിലൂടെ ഉദ്ദേശിക്കുന്നത്..

ശരീരത്തെ ആകെ ഇളകി മരിക്കുന്നതാണ് സുംബാ ഡാൻസ് . ശരീരത്തിന്റെ ഓരോ ഭാഗങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിന്റെ സ്റ്റെപ്പുകൾ. ഒരു മണിക്കൂർ നീളുന്ന പരിശീലനത്തിൽ 11 മുതൽ 13 വരെ പാട്ടുകളുണ്ടാകും. ഉയർന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറിമാറിയാണ് പാട്ടുകൾ വരുന്നത്. അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം പ്രത്യേകം സ്റ്റെപ്പുകളാണ്. പത്ത് മുതൽ പതിനഞ്ച് മിനിട്ട് വരെ നീളുന്ന വാംഅപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി പത്ത് മുതൽ പതിനഞ്ച് മിനിട്ടു വരെ കൂൾ ഡൗൺ സ്റ്റെപ്പുമുണ്ടാകും.

എല്ലാ പ്രായത്തിലുമുള്ള ഉദ്യോഗസ്ഥരെയുംകൊണ്ട് സുംബ ഡാൻസ് ചെയ്യിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു..വിവിധ പ്രായക്കാർക്ക് ഇണങ്ങുന്ന സ്റ്റെപ്പുകൾ സുംബയിലുണ്ട്. ശാരീരികാവസ്ഥ പരിഗണിച്ച്, അതിനനുസരിച്ചാണ് പ്രായമായവരെ പരിശീലിപ്പിക്കുന്നത്. തടി കുറയ്ക്കാൻ മാത്രമല്ല ശരീരം ഫിറ്റായി സൂക്ഷിക്കാനും സുംബ സഹായിക്കും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദേശിക്കുക. ഒരു മണിക്കൂർ സുംബ ഡാൻസ് പരിശീലിച്ചാൽ 600 മുതൽ 800 കലോറി വരെ കുറയുമെന്നാണ് കണക്കാക്കുന്നത്

ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് തുടക്കമിട്ട വ്യായാമ ഇടവേളയായ സ്ട്രെച്ച് ബ്രേക്ക് പദ്ധതിയുടെ തുടർച്ചയാണിത് ,സ്ട്രെച്ച് ബ്രേക്ക് പദ്ധതി പ്രകാരം രാവിലെ പതിനൊന്നിനും ഉച്ചയ്ക്കുശേഷം മൂന്നിനും സ്വന്തം സീറ്റിൽത്തന്നെ എഴുന്നേറ്റുനിന്ന് വ്യായാമ മുറകൾ ജീവനക്കാർക്ക് ചെയ്യാം.

വർക്കലയിലെ പ്രകൃതിചികിത്സാ ആശുപത്രിയിൽനിന്നുള്ള വിദഗ്ധരെയെത്തിച്ച് ഇതിനായുള്ള പരീശീലനം ജീവനക്കാർക്ക് നൽകിയിരുന്നു. കഴുത്തിനും കൈകാൽമുട്ടുകൾക്കും നടുവിനുമൊക്കെ ആശ്വാസം നൽകുന്ന യോഗമാതൃകയിലുള്ള വ്യായാമങ്ങളാണ് അഭ്യസിപ്പിച്ചത്. തുടർപരിശീലനത്തിനായി വീഡിയോ ക്ലിപ്പിങ്ങുകളും നൽകിയിരുന്നു .

ഇപ്പോൾ സ്‌ട്രെച്ച് ബ്രേക്ക് സമയമാകുമ്പോൾ മൂന്ന് ബെല്ലടിക്കും. മൈക്കിലൂടെ വ്യായാമമുറകൾക്കുള്ള നിർദേശവും നൽകും. ഇതുകേട്ടാണ് ജീവനക്കാർ വ്യായാമം ചെയ്യുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിർദേശങ്ങൾ നൽകുന്നതിനായി ആയുർവേദ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . മാസത്തിലൊരിക്കൽ എല്ലാവരെയും ഒരു ഹാളിൽ ഒത്തുചേർത്ത് ഇത്തരം വ്യായാമമുറകൾ അഭ്യസിക്കാനുള്ള നീക്കവുമുണ്ട് . ഇതിന്റെ കൂടെ സുംബാ ഡാൻസ് കൂടി ആകുമ്പോൾ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം സ്മാർട്ടാകും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (7 minutes ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (22 minutes ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (34 minutes ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (37 minutes ago)

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (59 minutes ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (5 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (5 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (10 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (10 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (10 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (10 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (10 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (11 hours ago)

ഇടത് കോട്ട തകർന്നില്ല..  (11 hours ago)

Malayali Vartha Recommends