ഇപ്പോള്‍ മലയാളികളെ മോഹിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളല്ല . കാനഡ, ഓസ്‌ട്രേലിയ, അയര്‍ലന്റ്, ജർമ്മനി ന്യൂസിലന്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയൊക്കെയാണ്
ഇപ്പോള്‍ മലയാളികളെ മോഹിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളല്ല . കാനഡ, ഓസ്‌ട്രേലിയ, അയര്‍ലന്റ്, ജർമ്മനി ന്യൂസിലന്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയൊക്കെയാണ്. ഗള്‍ഫിലേക്ക് മലയാളികള്‍ ഒറ്റയ്ക്കാണ് പണി തേടി പോയിരുന്നതെങ്കില്‍ ഇന്ന് കുടുംബത്തെ മുഴുവന്‍ വിദേശത്തേക്ക് പറിച്ചുനേടുന്നതാണ് രീതി ..വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെ തന്നെ തൊഴില്‍ പരിചയം നേടി അവിടെ പെര്‍മന്റ് റെസിഡന്‍സി (പി ആര്‍) എടുക്കാനാണ് പുതുതലമുറ ആഗ്രഹിക്കുന്നത്
യുഎസിലെ ഗ്രീന്‍ കാര്‍ഡ് പോലെ ജര്‍മനിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നേടാന്‍ ശ്രമിക്കുന്നതാണ് ബ്ളൂ കാര്‍ഡ്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കാണ് ഇതിന്റെ ആവശ്യം.
2012ലാണ് ബ്ളൂ കാര്‍ഡ് യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നത്. വിദേശ തൊഴിലാളികള്‍ക്ക് പൂര്‍ണമായ തൊഴില്‍ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പെര്‍മനന്റ് റെസിഡന്‍സിയും ഇതിന്റെ ഭാഗമായി ലഭിക്കും.
ബ്ളൂ കാർഡ് സംവിധാനത്തിൽ എത്തിയ മലയാളികൾ ഉൾപ്പടെയുള്ള എല്ലാവർക്കും തന്നെ ജർമനി പൗരത്വം നൽകിയിട്ടുണ്ട്. ജർമൻ ഭാഷാ ലെവൽ ബി ടു ഉള്ള ബ്ളുകാർഡുകാർക്ക് ജർമനിയിലെത്തി 21 മാസത്തിനു ശേഷവും ബി വണ്‍ പാസായിട്ടുള്ളവർക്ക് 33 മാസവും തികയുന്പോൾ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. അതാവട്ടെ വലിയ കാലതാമസമില്ലാതെ ലഭിക്കുകയും ചെയ്യും.
രാജ്യത്തെ ശരാശരി ശമ്പളത്തിന്റെ ഒന്നര മടങ്ങോ അതില്‍ കൂടുതലോ ലഭിക്കുന്നവര്‍ക്കു മാത്രമാണ് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. യൂറോപ്യന്‍ യൂണിയന്‍ ആകെ വിതരണം ചെയ്യുന്ന ബ്ളൂ കാര്‍ഡില്‍ 90 ശതമാനവും ജര്‍മനിയിലാണ്.
അക്രെഡിറ്റഡ് യൂണിവേഴ്സിറ്റി ബിരുദം ഇതിനു നിര്‍ബന്ധ യോഗ്യതയാണ്. നിശ്ചിത ശമ്പള പരിധിക്കു മുകളില്‍ ഉറപ്പുള്ള ജോബ് ഓഫറും ഉണ്ടായിരിക്കണം. തൊഴിലാളിക്കോ തൊഴില്‍ദാതാവിനോ ഇതിനായി അപേക്ഷിക്കാം.
ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്ടർമാർ , വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്റെിസ്റ്റുകള്‍ എന്നിവര്‍ക്കാണ് ജോലി സാദ്ധ്യത.
ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനും, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും, സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവസ്ഥകളാണുള്ളത്. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്ററില്‍ വരുന്നവര്‍ക്ക് 41,808 യൂറോയാണ് കുറഞ്ഞ ശമ്പള പരിധി. മറ്റു വിഭാഗങ്ങള്‍ക്കെല്ലാം ഇത് 53,800 യൂറോയും.
ജർമനിയിൽ രോഗികൾക്കും പ്രായമേറിയവർക്കുമായുള്ള കെയർ മേഖലയിൽ മാത്രം ഏകദേശം 35,000 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് മൂന്നിരട്ടിയിലധികം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. 25,000 ഒഴിവുകളും നഴ്സിംഗ് മേഖലയിലാണ്..
നിലവിൽ കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്സിംഗ് കുടിയേറ്റം വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും വേക്കൻസികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജർമൻ ഭാഷയിൽ ബി 2 ലെവൽ പരിജ്ഞാനം നേടിയ, നഴ്സിംഗ് പാസായിട്ടുള്ള ഏതൊരാളിനും ജർമനിയിൽ ജോലി നേടാം.
നിലവിൽ ജർമൻ ഭാഷയിൽ ബി 2 (ആ2)ലെവൽ സർട്ടിഫിക്കറ്റ് നേടിയവർക്കാണ് തൊഴിൽ അവസരം ലഭ്യമാകുന്നത്. ബി 2 ലെവൽ ഭാഷാ പരീക്ഷ പാസായവർ എത്രയും വേഗം ജർമനിയിലേക്കുള്ള വീസക്കും വർക്ക് പെർമിറ്റിനുമായി ഇന്ത്യയിലെ ജർമൻ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ട് ബന്ധപ്പെട്ട് നടപടികൾക്ക് വിധേയമായാൽ കാര്യങ്ങൾ എളുപ്പമാവും.
ജർമനിയിലെ ഈ റിക്രൂട്ട്മെന്‍റിനുവേണ്ടി ഒരു രാജ്യത്തും ഒരു ഏജൻസികളേയും നിയോഗിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധിയ്ക്കേണ്ടതാണ്. റിക്രൂട്ട്മെന്‍റിന്‍റെ മറവിൽ വ്യാജഏജൻസികളുടെ പിടിയിലായി വെറുതെ സാന്പത്തിക നഷ്ടം വരുത്തരുത്
https://www.facebook.com/Malayalivartha