ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതെന്നു ചോദിച്ചാൽ അതിനു ഒരുത്തരമേ ഉള്ളൂ ...രണ്ടു ലക്ഷത്തിലധികം കുഞ്ഞു കുഞ്ഞു തടാകങ്ങള്‍ ഉള്ള, സത്യം മാത്രം പറയുന്ന, ആരോഗ്യപരമായ ഭക്ഷണം മാത്രം കഴിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോഫിപ്രിയന്മാര്‍ ഉള്ള, ഏറ്റവും മികച്ച പീത്‌സ കിട്ടുന്ന, മൽസ്യ - മാംസങ്ങള്‍ എന്ന് വേണ്ട പച്ചക്കറിയും പഴങ്ങളും മറ്റെല്ലാ ഭക്ഷണ പദാർഥങ്ങളും ഫ്രഷ് ആയി മാത്രം കിട്ടുന്ന,നോക്കിയാ ഫോൺ ആദ്യമായി നിർമ്മിച്ച , സാന്താക്ളോസിന്റെ നാട് ...അതാണ് ഫിൻലൻഡ് എന്ന ഏറ്റവും അധികം സന്തോഷമുള്ള കൊച്ചു
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതെന്നു ചോദിച്ചാൽ അതിനു ഒരുത്തരമേ ഉള്ളൂ ...രണ്ടു ലക്ഷത്തിലധികം കുഞ്ഞു കുഞ്ഞു തടാകങ്ങള്‍ ഉള്ള, സത്യം മാത്രം പറയുന്ന, ആരോഗ്യപരമായ ഭക്ഷണം മാത്രം കഴിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോഫിപ്രിയന്മാര്‍ ഉള്ള, ഏറ്റവും മികച്ച പീത്‌സ കിട്ടുന്ന, മൽസ്യ - മാംസങ്ങള്‍ എന്ന് വേണ്ട പച്ചക്കറിയും പഴങ്ങളും മറ്റെല്ലാ ഭക്ഷണ പദാർഥങ്ങളും ഫ്രഷ് ആയി മാത്രം കിട്ടുന്ന,നോക്കിയാ ഫോൺ ആദ്യമായി നിർമ്മിച്ച , സാന്താക്ളോസിന്റെ നാട് ...അതാണ് ഫിൻലൻഡ് എന്ന ഏറ്റവും അധികം സന്തോഷമുള്ള കൊച്ചു രാജ്യം ..
യൂറോപ്പിന്റെ വടക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന ജനസംഖ്യ വളരെ കുറഞ്ഞ, കേരളത്തിന്റെ ഏഴിലൊന്നു മാത്രം വലുപ്പമുള്ള ഈ രാജ്യം എങ്ങിനെ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി എന്നറിയേണ്ടേ ...?
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം ഇവിടെയാണ് . പിസ എന്നാണു വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പ്രസ്ഥാനത്തിന്റെ പേര് . റാങ്കിങ്ങിൽ ഈ രാജ്യം എപ്പോഴും ഉയർന്ന റാങ്കിങ്ങ് കരസ്ഥമാക്കുന്നു. ഇവിടെ കുട്ടികൾ അക്ഷരങ്ങളുടെ ലോകത്ത് പ്രവേശിക്കുന്നത് ഏഴാം വയസിൽ മാത്രമാണ്. അതുവരെ ഇവർ വരകളുടെയും വർണങ്ങളുടെയും ലോകത്താണ്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം വിദ്യാഭ്യാസം എന്നതാണ് ഇവിടത്തെ എലമെന്‍ററി സ്കൂള്‍ പഠന രീതി
സ്കൂളുകളിൽ യൂണിഫോമുകളില്ല. ഹോം വർക്കിന്റെ അമിതഭാരാവും താങ്ങാൻ വയ്യാത്ത പുസ്തക ചുമടുമില്ല . കാര്യങ്ങൾ ചെയ്തും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇവർ പഠിക്കുന്നത്. സ്കൂളിൽ പഠന സമയം വളരെ കുറവാണ് . മറ്റു സമയങ്ങളിൽ കുട്ടികൾക്ക് അവക്ക് ഇഷ്ടപ്പെട്ട കലാ കായിക വിനോദങ്ങളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് .
സ്കൂളുകളിൽ റാങ്കിങ്ങും ഗ്രേഡുകളും ഇല്ല. അതുകൊണ്ടുതന്നെ ക്ലാസ്സിൽ ഒന്നാമനാകാനും അടുത്ത വീട്ടിലെ കുട്ടിയുടെ മാർക്കുമായി താരതമ്യം ചെയ്തു അനാവശ്യമായ മത്സരബുദ്ധി കുഞ്ഞു മനസുകളിൽ വളർത്തി എടുക്കുവാനോ മുതിർന്നവരും ശ്രമിക്കാറില്ല. കളിച്ചും ചിരി ച്ചും ഉല്ലസിച്ച് ഇവിടുത്തെ കുട്ടികൾ ബാല്യം ചെലവിടുന്നു ..
ഗവണ്മെന്റ് എല്ലാവർക്കും അനുവദിക്കുന്ന ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം, ട്യുഷൻ ഫീസ് ഇല്ലാത്ത പ്രൊഫഷണൽ കോഴ്സുകൾ, വലുപ്പ ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏല്ലാവർക്കും താങ്ങാൻ പറ്റിയ ഡേ കെയർ ഫീസുകൾ മുതലായവ ഈ രാജ്യത്തെ വിദ്യാഭ്യാസ സന്തുലിതാവസ്ഥയുടെ ചില ഉദാഹരണങ്ങൾ മാത്രം
നമ്മുടെ നാട്ടിലെ സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് അമിതപ്രാധാന്യം കൊടുക്കുമ്പോൾ ഈ രാജ്യത്തു താമസിക്കുന്ന മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുവാൻ ഗവണ്മെന്റ് അവസരം ഒരുക്കുന്നു. ഒരു വ്യക്തിയുടെ ആത്യന്തികമായ അടിത്തറയും അവന്റെ സംസ്കാരവും മാതൃഭാഷയുമായി ഇഴുകി ചേർന്ന് കിടക്കുന്നുവെന്ന സത്യം ഈ ജനത ഉൾക്കൊള്ളുന്നു ! അതുകൊണ്ടുതന്നെ ഓരോ പൗരനും മാതൃഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതക്കു ഇവർ പ്രാധാന്യം കൊടുക്കുന്നു.
ലോകത്തിന്റെ ഏതു കോണിൽ നിന്നും വരുന്ന പ്രവാസികളുടെ കുട്ടികൾക്കും അവരുടെ മാതൃഭാഷ പഠിക്കുവാൻ സ്കൂളുകളിൽ അവസരം ഉണ്ട്. മറ്റു ഭാഷകൾ പഠിക്കുന്നതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചക്കും ബൗദ്ധികവികാസത്തിനും മാതൃഭാഷയിലൂടെ ആശയവിനിമയം നടത്തുവാൻ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ പ്രോത്സാഹനം തരുന്നു.
ഇക്കണോമിസ്റ്റിന്‍റെ ഗ്ലാസ്-സീലിങ് ഇന്‍ഡക്സ് അനുസരിച്ച്, ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ ഉള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. സ്ത്രീകള്‍ക്ക് തുല്യവരുമാനം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.. ഈയടുത്താണ് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിന്‍ലാന്‍ഡില്‍ 34കാരിയായ സന മാരിന്‍ സ്ഥാനമേറ്റത്.
ഫിൻലൻഡിലെ ഇപ്പോഴത്തെ സഖ്യ സർക്കാരിനെ നയിക്കുന്നതും അഞ്ചു സ്ത്രീകളാണ് എന്നത് മറ്റൊരു കാര്യം. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലും അവസരസമത്വത്തിലും മാത്രമല്ല, മറ്റു പല കാര്യങ്ങളിലും ലോകത്ത് ഏറ്റവും മികച്ചു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്
ഫിൻലന്റുകാരുടെ പ്രത്യേകതയായി എടുത്ത് പറയേണ്ടത് അവരുടെ വ്യായാമ ശീലമാണ് . 80 വയസുകാരനും 20 വയസുകാരനും ഒരേ ഉത്സാഹത്തോടെ പതിവായി നടക്കുകയോ ഓടുകയോ ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്..
.അതികഠിനമായ ശൈത്യവും ഇരുട്ടും മഴയുമൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. കൊടുംതണുപ്പിലും അതിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും ഉത്സാഹം കാണിക്കുന്നവരാണിവർ.
കടുത്ത ശൈത്യകാലത്തും പുറത്തെ കാലാവസ്ഥയെ പഴിച്ചുകൊണ്ടു വീട്ടിൽ ഇരിക്കാതെ മഞ്ഞിൽ കളിക്കുന്ന കായിക വിനോദങ്ങളായ സ്കേറ്റിംഗ്, സ്‌കീയിങ്, സ്ലെഡിങ് എന്നിവയിൽ മുഴുകുന്നവരാണിവർ. ഇതിനെപ്പറ്റി ഇവരോട് ചോദിച്ചാൽ ഇവർക്ക് ഒന്നേ പറയാനുള്ളു.' മോശം കാലാവസ്ഥ എന്നൊന്നില്ല. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത വേഷവിധാനമാണുള്ളത്. '
വളരെ ചിട്ടയായുള്ള ഭക്ഷണക്രമമാണ് ഇവരുടെ മറ്റൊരു പ്രത്യേകത . രാവിലെ വളരെ നേരത്തെ ഉണരുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. വൈകുന്നേരം 6 മണിക്ക് ശേഷമുള്ള അത്താഴം ഇവർക്ക് ചിന്തിക്കാനേ കഴിയില്ല. തണുപ്പ് രാജ്യങ്ങളിൽ ജീവിക്കുന്നതുകൊണ്ട് ധാരാളം മാംസാഹാരം കഴിക്കുമെങ്കിലും സാലഡുകൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തും
ജനസാന്ദ്രത വളരെ കുറഞ്ഞ യൂറോപ്യന്‍ രാജ്യമാണ് ഫിന്‍ലന്‍ഡ്. ഷെങ്കന്‍ വീസയുണ്ടെങ്കില്‍ ഇവിടേക്ക് യാത്ര ചെയ്യാം. ലോകത്തെ ഏറ്റവും ശക്തമായ 5 പാസ്പോർട്ടുകളിൽ ഒന്നായ ഫിൻലാൻഡ് പാസ്പോർട്ട് ഉണ്ടെങ്കിൽ ലോകത്തെ 175 രാജ്യങ്ങളിൽ വീസയില്ലാതെ യാത്ര ചെയ്യാം ..
ഇങ്ങനെയൊക്കെ ആണെങ്കിലും ഇങ്ങോട്ടുള്ള കുടിയേറ്റവും വീസയും അത്ര എളുപ്പമല്ല. ഫിന്നിഷ് ഭാഷ അറിയാതെ ഇവിടെ ജോലി ലഭിക്കുമെന്നു കരുതേണ്ട . ഇനി അഥവാ ജോലി കിട്ടിയാലോ, ഇന്ത്യന്‍ രൂപ അമ്പതിനായിരം എങ്കിലും ഇല്ലാതെ മാസം ഏറ്റവും കുറഞ്ഞ രീതിയില്‍ പോലും ജീവിക്കാനുമാവില്ല! പക്ഷെ
അത്യാവശ്യം നന്നായി ശമ്പളം കൊടുക്കുന്ന രാജ്യമായതിനാൽ വലിയ പ്രയാസമില്ല.
എസ് കെ പൊറ്റക്കാടിന്റെ 'പാതിരാ സൂര്യന്റെ നാട്ടിൽ' എന്ന പ്രശസ്തമായ കൃതിയിൽ ഈ നാടിനെ കുറിച്ചു വളരെ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഈ ജനവിഭാഗത്തെ ഹരിശ്ചന്ദ്രന്മാരെന്നു വിശേഷിപ്പിച്ചിരുന്നു. അതെ പൊതുവെ മിതഭാഷികളാണെങ്കിലും വിശ്വസിക്കുവാൻ പറ്റുന്ന ജനവിഭാഗമാണിവർ. ഏതു കാര്യങ്ങളിലും വളരെ സത്യസന്ധമായ അഭിപ്രായം നമുക്ക് ഇവരിൽ നിന്നും പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha