2020 -ല്‍ തൊഴില്‍ അന്വേഷകരുടെ ആശങ്കകള്‍ക്ക് അവസാനമാകുമോ?
ഓരോ തൊഴില്‍ അന്വേഷകന്റെയും ഉള്ളില്‍ ഭാവിയെ കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും ഒന്നിച്ചുണ്ടാവും . 2020-നെ കുറിച്ച് എന്ത് തോന്നുന്നു, ശുഭ പ്രതീക്ഷയുണ്ടോ, സമ്മര്‍ദം കുറയുമെന്ന് കരുതുന്നുണ്ടോ, തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കുമെന്നാണോ കരുതുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തരുന്നത് എങ്ങനെയാണ് എന്നറിയാന്‍ ആകാംക്ഷയോടെയാണ് ഇത്തരക്കാര്‍ കാത്തിരിയ്ക്കുന്നത്. അവര്‍ക്കായി ഒരു മറുപടി പറയാം. തൊഴില്‍ മേഖലയില്‍ അതീവ സമ്മര്‍ദമോ സംഘര്‍ഷമോ ഉണ്ടാകുന്ന രീതിയില്‍ തൊഴിലവസരങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെടില്ല, എന്നാലും സമ്പദ് വ്യവസ്ഥയുടെ ഘടന മൂലമുള്ള പ്രശ്‌നങ്ങള്‍ തുടരുക തന്നെ ചെയ്യും.
സാമ്പത്തിക വളര്‍ച്ചാതോത് രണ്ടക്കവളര്‍ച്ച എങ്കിലും നേടിയാലേ , ഓരോ വര്‍ഷവും തൊഴില്‍ രംഗത്ത് എത്തിപ്പെടുന്ന 10 മുതല്‍ 12 ദശ ലക്ഷം വരെയുള്ള തൊഴില്‍ അന്വേഷകരെ ഉള്‍ക്കൊള്ളാനാവുകയുള്ളൂ എന്ന് ചുരുക്കി പറയാം. ഇപ്പോഴുള്ള 4.5 % വളര്‍ച്ചയില്‍ അത് സാധ്യമല്ലെന്നതാണ് വസ്തുത. ഒരു പക്ഷെ 2020 -ലോ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമോ അത് സാധ്യമായേക്കാം. അത് കൊണ്ട് 2020 -ന്റെ തുടക്കത്തില്‍, ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് എന്ന പരസ്യങ്ങള്‍ അമിതമായി വര്‍ദ്ധിക്കാതിരിക്കാനും നമുക്ക് ചുറ്റും തൊഴില്‍ രഹിതന്മാരെ കാണാനുള്ള സാധ്യതയുമാണ് ഇപ്പോഴുള്ളത് .
മികച്ച രീതിയില്‍ നിലനിന്ന വെള്ളക്കോളര്‍ ജോലി രംഗവും ശമ്പള വര്‍ധന കുറഞ്ഞതിന്റെയും , ഗ്രേഡ് വര്‍ദ്ധനയ്ക്ക് സാധ്യത ഇല്ലാതായതിന്റെയും വലിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. എന്നാല്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ബ്ലൂ കോളര്‍ തൊഴില്‍ മേഖലയാണ് . ദിവസക്കൂലിക്കാരുടെ തൊഴില്‍ രംഗമാണ് സാമ്പത്തിക മാന്ദ്യം മൂലം ഏറ്റവും ബുദ്ധിമുട്ടിലായിരിയ്ക്കുന്നത്. ഓട്ടോ മൊബൈല്‍ മേഖലയില്‍ ഉണ്ടാകുന്ന തൊഴില്‍ ദിന നഷ്ടങ്ങള്‍ വളരെ കൂടുതലാണ്. നിര്‍മാണ മേഖലയിലും, കയറ്റുമതി രംഗത്തും അവസ്ഥ ശോചനീയമാണ്. കാര്‍ഷിക വ്യവസായ രംഗത്ത് അനുഭവപ്പെടുന്ന വിലയിടിവും സാധാരണക്കാരെ ദോഷകരമായി ബാധിയ്ക്കുന്നുണ്ട് .
തൊഴില്‍ അവസരങ്ങള്‍ സ്ഥിരമായി സൃഷ്ടിയ്ക്കപ്പെടാത്തത് അവയെ ആശ്രയിച്ച് കണക്കു കൂട്ടലുകള്‍ നടത്തുന്നത് തീര്‍ത്തും അപ്രസക്തമാക്കുന്നു. ഉരുക്ക്, സിമന്റ് തുടങ്ങിയ വ്യവസായങ്ങളില്‍ കയറ്റുമതി കുറഞ്ഞത് ഈ മേഖലയിലുള്ളവരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
എന്നാല്‍ 2020 -ല്‍ പ്രത്യാശയ്ക്ക് വകയുണ്ടെന്ന് നമുക്ക് എങ്ങനെ കരുതാം ? സമ്പത് വ്യവസ്ഥ ഏറ്റവും ആശാസ്യമല്ലാത്ത സ്ഥിതിയില്‍ എത്തി നില്‍ക്കുന്നു എന്നത് തന്നെയാണ് ഒന്നാമത്തെ കാരണം. കുറഞ്ഞ വേഗത്തിലാണെങ്കിലും അതിന് ഉയര്‍ച്ച നേടേണ്ടതുണ്ട് . അതുകൊണ്ട് തൊഴില്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണപ്പെട്ടത് പോലുള്ള സമ്മര്‍ദം ഉണ്ടാവാന്‍ സാധ്യത കുറവാണ്. കൂടാതെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ നിര്‍മാണ മേഖലയില്‍ പുതിയ ഉണര്‍വിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സംഘടിത ശ്രമങ്ങളും നടക്കുന്നുണ്ട് . മൂന്നാമതായി , ചൈന - അമേരിക്ക വാണിജ്യ ബന്ധത്തിലെ സംഘര്‍ഷത്തിന് അയവു വന്നത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് പ്രയോജനം ചെയ്യാനാണ് സാധ്യത.
നാലാമതായി ബാങ്കിങ് മേഖലയും - എന്‍ ബി എഫ് സി -യും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമ്പോള്‍ ക്രെഡിറ്റ് അധികരിയ്ക്കുകയും നിക്ഷേപത്തിന് പുത്തന്‍ ഉണര്‍വ്വ് ലഭിക്കുകയും ചെയ്യും. ഇതിനെല്ലാം ഉപരിയായി തൊഴില്‍ മേഖലയ്ക്ക് വൈകാരിക ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിന് നല്‍കാനാവുമെന്നും കരുതാം.
https://www.facebook.com/Malayalivartha