ഓണ്‍ലൈന്‍ ഷോപ്പിംഗ് സംസ്‌കാരം തുറന്നു തന്ന പുതിയ തൊഴില്‍ മേഖല
മഞ്ഞായാലും മഴയായാലും വെയിലായാലും , തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഐറ്റവുമായി ഒരു ഡെലിവറി ബോയ് വാതില്‍ക്കല്‍ മുട്ടുന്നത് കാത്തിരിക്കുന്ന പുത്തന്‍ സംസ്‌കാരത്തിന് വഴിതെളിച്ചത് ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്ന പുത്തന്‍ വിപ്ലവമാണ്. ഒരു ഷോപ്പിംഗ് ആപ്പില്‍ നിന്നും തുടങ്ങുന്ന ആ ഷോപ്പിംഗ് അനുഭവം പൂര്‍ണതയില്‍ എത്തുന്നത് ഒരു ഡെലിവറി ഏജന്റ് തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്നത് കേള്‍ക്കുമ്പോഴാണ്.
ബ്രിക്കന്‍ഡ് -മോര്‍ട്ടാര്‍ റീടൈലിംഗ് എന്നറിയപ്പെടുന്ന സാധാരണ കച്ചവട രീതിയില്‍ നിന്നും വിഭിന്നമായി , ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്ത് വാങ്ങുന്നവര്‍ തങ്ങളുടെ ഐറ്റം അടങ്ങിയ പാക്കറ്റ് എത്താന്‍ അക്ഷമയോടെ കാത്തിരിക്കണം ആ ഐറ്റം ഒന്ന് നേരിട്ട് കാണുന്നതിന്. തെരുവ് കച്ചവടക്കാരില്‍ നിന്നോ കടയില്‍ നിന്നോ നേരിട്ട് വാങ്ങുമ്പോഴുള്ള ഷോപ്പിംഗ് അനുഭവമല്ല ഓണ്‍ലൈന്‍ ഷോപ്പിങ്ങിലുള്ളത്. കടയില്‍ വച്ച് ്‌വാങ്ങാനായി നാം തെരഞ്ഞെടുക്കുന്ന വസ്തുക്കള്‍ അപ്പോള്‍ തന്നെ നേരിട്ട് കാണാന്‍ അവസരം ലഭിയ്ക്കുന്നുണ്ട്.
ആപ്പുകള്‍ ഉപയോഗിയ്ക്കാന്‍ പ്രാവീണ്യമുള്ള ഒരു വലിയ വിഭാഗം ഇവിടെ ഉണ്ടെങ്കിലും ഇ - കോമേഴ്സ് എന്ന ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ് സമ്പ്രദായത്തെ ചുമലില്‍ താങ്ങി നടത്തുന്നത് ഡെലിവറി ഏജന്റുമാരാണ് എന്ന് പറഞ്ഞാല്‍ തീരെ അതിശയോക്തി ഇല്ല എന്നാണ് , തേര്‍ഡ് ഐ സൈറ്റ് എന്ന റീറ്റെയ്ല്‍ ശൃംഖലയുടെ സി ഇ ഒ ആയ ദേവാങ്ങ്ഷു ദത്ത പറയുന്നത് .
വിപണി പിടിക്കുന്നതിനും , ഡെലിവറി വൈകി എന്നുള്ള പരാതി ഉണ്ടാകാതിരിയ്ക്കാനും , കസ്റ്റമേഴ്‌സ് വീണ്ടും വീണ്ടും തങ്ങളുടെ സേവനം അന്വേഷിച്ചു വരുന്നതിനും വേണ്ടി തങ്ങളുടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ദശ ലക്ഷക്കണക്കിന് ഡോളറാണ് കമ്പനികള്‍ ചെലവഴിയ്ക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ 30 ബില്യണ്‍ ഡോളറിന്റെ ഇ -കോമേഴ്സ് എന്‍ജിന്‍ ഇങ്ങനെ തളര്‍ച്ച കൂടാതെ മുന്നോട്ടോടുന്നതിന് കാരണക്കാര്‍, മെട്രോ സിറ്റിയെന്നോ കൊച്ചു ടൗണ്‍ ഷിപ്പുകളെന്നോ വ്യത്യാസമില്ലാതെ നാടുനീളെ ഇരുചക്ര വാഹനങ്ങളില്‍ തലങ്ങും വിലങ്ങും ഓടുന്ന ഡെലിവറി ഏജന്റുകളാണ്.
വിവിധ ജനവിഭാഗങ്ങളില്‍ നിന്നുള്ള അനേകം പേര്‍ക്ക് പുത്തന്‍ ഉപജീവനോപാധി ഒരുക്കിയിരിയ്ക്കുകയാണ് ഈ വാതില്‍പ്പടി ഡെലിവറി സമ്പ്രദായം . 35 വയസ്സിനു താഴെയുള്ളവരും കാര്യമായ ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരുമായവര്‍ക്ക് എതെങ്കിലും ഓഫിസ് ജോലി അന്വേഷിച്ചു കണ്ടെത്താന്‍ കഴിയുന്നതിലും എളുപ്പത്തില്‍ കടന്നെത്താന്‍ കഴിയുന്ന മേഖലയാണ് ഡെലിവറി രംഗം. മാളുകള്‍ എന്നിവിടങ്ങളില്‍ 35 കഴിഞ്ഞവരെ ജോലിയ്ക്ക് എടുക്കാതിരിയ്ക്കുന്ന സാഹചര്യത്തില്‍ ഡെലിവറി ജോലിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നത് അവര്‍ക്ക് ആയുര്‍രേഖ നീട്ടിക്കിട്ടുന്നത് പോലെ സന്തോഷം പകരും.
ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ഇ - കോമേഴ്സ് കമ്പനിയുടെ വെയര്‍ ഹൗസില്‍ ഡെലിവറി അസ്സോസിയേറ്റ് ആയി രണ്ടു വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന റോഷ്നി പട്ടേല്‍ എന്ന നാഗ്പ്പൂരുകാരിയുടെ മുഖത്തെ സന്തോഷം തന്നെ ഡെലിവറി രംഗം അവരുടെ ജീവിതത്തെ എപ്രകാരം മാറ്റി എന്നതിന്റെ തെളിവാണ്. തന്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ 7/30-ഓട് കൂടിയാണെന്ന് പറയുന്ന റോഷ്നി 5 മണിക്കൂറോളം മാത്രമാണ് താന്‍ ഒരു ദിവസം ജോലി ചെയ്യുന്നത് എന്ന് പറയുന്നു. ഈ അഞ്ചു മണിക്കൂറിനുള്ളില്‍ ശരാശരി 50 പാക്കറ്റുകള്‍ ഡെലിവറി ചെയ്യുന്ന തനിയ്ക്ക് 15,000-ത്തിനും 17,000-നും ഇടയില്‍ പ്രതിമാസ വരുമാനമുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു .
ഇ -കോമേഴ്സ് മേഖല ഇപ്രകാരം വ്യാപകമായില്ലായിരുന്നുവെങ്കില്‍ പ്രത്യേകിച്ചൊരു തൊഴിലിലും പ്രാവീണ്യം ഇല്ലാത്ത ഇവരെ പോലുള്ളവര്‍ക്ക് വന്‍ പട്ടണങ്ങളില്‍ വന്നു താമസിയ്ക്കുവാനോ ജോലി ചെയ്യുവാനോ ഇപ്പോള്‍ ഇവര്‍ ആര്‍ജിയ്ക്കുന്നതുപോലുള്ള വരുമാനം ഉണ്ടാക്കുവാനോ അവസരം ഉണ്ടാകുമായിരുന്നില്ല.
നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കെല്ലാം മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്ന പുതിയ പ്രവണത മറ്റു പല മേഖലയില്‍ പെടുന്നവര്‍ക്കും അവരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും, തങ്ങളുടെ തൊഴില്‍ നൈപുണ്യം കൂടുതല്‍ മികവുറ്റതാക്കാനും അപ്രകാരം വരുമാനത്തില്‍ സ്ഥിരത കൈവരിയ്ക്കാനും ഒക്കെ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്നുണ്ട്. പ്ലംബര്‍മാര്‍ , ഇലക്ട്രീഷ്യന്മാര്‍, ബ്യൂട്ടീഷന്മാര്‍ എന്നിവരൊക്കെ പുതുതലമുറയുടെ മൊബൈല്‍ ഫോണ്‍ സംസ്‌കാരം പ്രയോജനപ്പെടുത്തുന്നവരാണ്.
അര്‍ബന്‍ ക്ലാപ് എന്ന സേവന ദാതാക്കളുടെ ഓണ്‍ലൈന്‍ സംരംഭത്തില്‍ 2018-ല്‍ 12,000 ത്തോളം തൊഴിലാളികളാണുണ്ടായിരുന്നത്. അവരില്‍ പകുതി പേരും ഹോം റിപ്പയര്‍ ജോലികള്‍ ചെയ്യുന്ന പ്ലംബര്‍മാരും ഇലക്ട്രീഷ്യന്മാരുമാണ്. മറ്റുള്ളവര്‍ ബ്യൂട്ടി , ശുചീകരണം എന്നീ സേവനങ്ങള്‍ നല്‍കുന്നവരാണ്. രണ്ടാം വിഭാഗത്തില്‍ പെടുന്നവരില്‍ അധികവും സ്ത്രീകളാണ്.
ഇത്തരം കമ്പനികളിലെ ഇത് പോലുള്ള ബ്ലൂ കോളര്‍ ജോലികള്‍ ചെയ്യുന്നത് വെള്ളക്കോളര്‍ തൊഴില്‍ പശ്ചാത്തലത്തിലേയ്ക്ക് ക്രമേണ മാറുന്നതിന് സൗകര്യമൊരുക്കും .പ്രോവിഡന്റ് ഫണ്ട് , അപകട സുരക്ഷാ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ചില കമ്പനികളും ഉണ്ട്. മറ്റു ചില കമ്പനികള്‍ ഡെലിവറി സ്റ്റാഫിന് ഇരുചക്ര വാഹനം വാങ്ങാന്‍ ലോണ്‍ നല്‍കുന്നുമുണ്ട്.
ഇ - കോമേഴ്സ് ശൃംഖലയുടെ വിജയത്തിന് അടിസ്ഥാനം ഡെലിവറി ഏജന്റുമാരാണ് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ് . ഈ തൊഴില്‍ മേഖലയില്‍, കമ്പനിയ്ക്കും ഡെലിവറി ഏജന്റിനും നേരിടേണ്ടി വരുന്ന റിസ്‌കുകള്‍ കൂടുതലാണ് ,എങ്കിലും അതില്‍ നിന്നുള്ള ആനുകൂല്യവും വളരെ ഉയര്‍ന്നതാണ് . ഉപഭോക്താക്കളെ തങ്ങളിലേക്ക് മടക്കി കൊണ്ട് വരാന്‍ കമ്പനികള്‍ കിണഞ്ഞു ശ്രമിയ്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
https://www.facebook.com/Malayalivartha