ഇനി ഡേറ്റയാണ് ശ്രദ്ധാകേന്ദ്രം, ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വന്തം 'ടെക് ടീമിനെ' സജ്ജമാക്കുന്നു
ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ട്രാറ്റജിയില്‍ കാര്യമായ അഴിച്ചു പണിയ്ക്കൊരുങ്ങുകയാണ് . ഇതുവരെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഐ ടി ആവശ്യങ്ങള്‍ക്കെല്ലാം പുറത്തു നിന്നുള്ള സാങ്കേതികവിദഗ്ധരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി സ്ഥാപനങ്ങളില്‍ തന്നെ 'ഇന്‍ഹൗസ് ടെക്നോളജി റ്റീമിനെ ' തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്. അതിനായി ഐ ഐ ടി , ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് എന്നിങ്ങനെയുള്ള സുപ്രധാന സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക പരിജ്ഞാനമുള്ള പുതുമുറക്കാരെ തെരെഞ്ഞെടുക്കുന്നത് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഇരുനൂറിലധികം പുത്തന്‍ സാങ്കേതിക ബിരുദധാരികളെയാണ് തങ്ങളുടെ സ്ഥാപനത്തിന്റെ ഭാഗമാക്കി കഴിഞ്ഞത്. കോഡേഴ്സിനെ കൂടാതെ , ഡേറ്റ അനലിറ്റിക്സ് കഴിവുള്ള പുതുമുഖങ്ങള്‍ക്കും നല്ല ഡിമാന്‍ഡ് ഉണ്ടെന്നാണ് ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞത്. സോഫ്റ്റ്വെയര്‍ സംബന്ധമായ എല്ലാ സേവനങ്ങളും വികസന പരിപാടികളും ഇതിനു മുന്‍പ് ഔട്ട് സോഴ്‌സിങ് കമ്പനികളാണ് ചെയ്തിരുന്നത്. അതില്‍ 'ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്വാന്റ്റേജ് ' ഉണ്ടായിരുന്നില്ലെന്ന് ഐ സി ഐ സി ഐ യിലെ കസ്റ്റമര്‍ സര്‍വീസ് ചീഫ് ആയ ഗിരീഷ് നായക് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടങ്ങിയിട്ട് ഒരു ഒന്നൊന്നര വര്‍ഷമേ ആയിട്ടുള്ളുവെന്നും അതിനായി ഒന്ന് രണ്ടു സ്റ്റാര്‍ട്ട് അപ്പുകളുടെ സഹായം തങ്ങള്‍ തേടിയിരുന്നുവെന്നും, വളരെ പെട്ടെന്ന് തന്നെ അത് നമ്മുടെ ബിസിനസിന്റെ കാതലായ ഭാഗമാണെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. അതിനാല്‍ തങ്ങളുടെ ഡേറ്റ തന്നെ ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിയ്ക്കുന്നതത്രേ.
പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും പുതു തലമുറക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ പുതുതായി രൂപം കൊള്ളുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും പ്രത്യേക ശ്രദ്ധ വയ്ക്കുമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ഐ ടി പ്രൊഫഷണലുകള്‍ക്ക് ബിസിനസ് ഡൈനാമിക്‌സിനെ കുറിച്ചൊക്കെ വ്യക്തമായ ധാരണ ഉണ്ടെന്നും അവരെ ഏല്‍പ്പിയ്ക്കുന്ന പ്രോജക്ടുകള്‍ കൃത്യ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കിട്ടാറുണ്ടെന്നും എസ് ബി ഐ യിലെ എച്ച് ആര്‍ ആന്‍ഡ് മാനേജ്മെന്റ് സര്‍വീസ് ചീഫ് മഞ്ജുള പറഞ്ഞു.
മറ്റു സ്ഥാപനങ്ങളിലെ ടെക്‌നൊളജി പ്രൊഫഷണലുകളെ അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും അതെ പദവിയില്‍ ജോലിയ്ക്കായി മറ്റുസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കുന്ന ലാറ്ററല്‍ ഹയറിംഗ് ഇപ്പോള്‍ ധാരാളമായി നടക്കുന്നുണ്ട്. സമാന സാഹചര്യത്തില്‍ ജോലി ചെയ്തിരുന്നവരാകയാല്‍ ഉല്പന്നങ്ങളെയും, സ്ഥാപനത്തിലെ പ്രക്രിയകളെയും കുറിച്ചൊക്കെ വ്യക്തമായ ധാരണ ഉള്ളവരാണ് എന്നത് കൂടാതെ , സ്റ്റാഫ്അംഗങ്ങളോട് നയചാതുരിയോടെ ഇടപെടാനും പ്രൊജക്ടുകള്‍ സമയ ബന്ധിതമായി തീര്‍ക്കാനും തക്ക 'ഇന്റേണല്‍ പീപ്പിള്‍ ഡൈനാമിക്‌സില്‍' പ്രാവീണ്യം ഉള്ളവരുമായിരിയ്ക്കും എന്നതിനാല്‍ തങ്ങള്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ഇന്റേണല്‍ ഹയറിംഗ് വര്‍ധിപ്പിയ്ക്കുകയാണെന്ന് മഞ്ജുള തുടര്‍ന്ന് പറഞ്ഞു.
ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജിറ്റവത്കരണം ആസന്നമായിരിയ്ക്കുന്നതിനാല്‍ പുത്തന്‍ തലമുറ സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം സിദ്ധിച്ച വരുള്‍പ്പെടുന്ന ടെക്‌നൊളജി ടീമുകള്‍ സ്വന്തമായി ഓരോ കമ്പനിയ്ക്കും ഉണ്ടായിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായുള്ള പുനഃസംഘടന തങ്ങള്‍ ആരംഭിച്ചത് രണ്ടു വര്‍ഷം മുമ്പാണെന്നും, ഭാവിയിലെ സാങ്കേതിക ആവശ്യങ്ങള്‍ക്കും ഉപകരിയ്ക്കുന്ന വിധത്തില്‍ തങ്ങളുടെ ടെക് , ഡിജിറ്റല്‍ സംവിധാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നത് ഈ പുനഃസംഘടന ലക്ഷ്യമിട്ടിരുന്നുവെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഓഫിസര്‍ ഗൗതം ദത്ത പറഞ്ഞു .
https://www.facebook.com/Malayalivartha