ഇക്കൊല്ലം ഇന്‍ക്രിമെന്റുകള്‍ക്ക് മാന്ദ്യം ബാധിയ്ക്കുമെങ്കിലും, ഹോട്ട് സ്‌കില്ലുകള്‍ അംഗീകാരം നേടും
ഇന്ത്യന്‍ കമ്പനികളില്‍ ഇക്കൊല്ലം ശമ്പളവര്‍ധനയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെങ്കിലും, ഹോട്ട് സ്‌കില്‍സ് ഉള്ള സ്റ്റാഫിനെ (വളരെ ഡിമാന്റുള്ളതും എന്നാല്‍ ലഭിയ്ക്കാന്‍ സാധ്യത കുറവുള്ളതുമായ സ്‌കില്ലുകള്‍) കമ്പനിയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചവരോടൊപ്പം സുരക്ഷിതരായി നിലനിര്‍ത്താനായിരിയ്ക്കും കമ്പനികള്‍ ശ്രമിയ്ക്കുക എന്നാണ് കരുതപ്പെടുന്നത്.
മിടുക്കും കഴിവുമുള്ള സ്റ്റാഫേഴ്‌സിന്റെ ആവശ്യം അധികമാണെങ്കിലും ലഭിയ്ക്കാനുള്ള സാധ്യത കുറവുള്ള, അതായത് ഡിമാന്‍ഡ്- സപ്ലൈ ഗാപ് അധികമുള്ള, സ്ഥിതിയാണ് നിലവിലുള്ളതെന്നതിനാല്‍, കമ്പനിയിലെ ഹോട്ട് സ്‌കില്ലുകളുള്ള സ്റ്റാഫേഴ്‌സിന് ഒരു പ്രീമിയം നല്‍കി അവിടെത്തന്നെ നിലനിര്‍ത്താനാവും കമ്പനികള്‍ ശ്രമിയ്ക്കുക.
ചുരുക്കത്തില്‍ പ്രത്യേക കഴിവുകള്‍ ഉള്ളവരും, അങ്ങനെ അല്ലാതെ മികച്ച പ്രവര്‍ത്തനം നടത്തുന്ന മറ്റുള്ളവരും തമ്മില്‍ ഇന്‍ക്രിമെന്റില്‍ തീരെ ചെറിയ വ്യത്യാസം മാത്രമായിരിയ്ക്കും ഇക്കൊല്ലം ഉണ്ടാവുന്നത്. ഏത് തരം മെഷീന്റെയും സങ്കീര്‍ണമായ പ്രവര്‍ത്തന രീതി വേഗത്തില്‍ മനസ്സിലാക്കി എടുക്കുന്നതില്‍ പ്രത്യേക കഴിവുള്ള ഒരു സ്റ്റാഫ് ഉണ്ടെങ്കില്‍, അയാളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും, കമ്പനിയ്ക്ക് അയാളുടെ ആ കഴിവിലുള്ള വിശ്വാസം മൂലം അയാളെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചേക്കും . അതിനാല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച സ്റ്റാഫിന് നല്‍കുന്ന അതെ സാമ്പത്തിക പരിരക്ഷ ഈ ഹോട്ട് സ്‌കില്‍ ഉള്ള സ്റ്റാഫിനും ലഭിയ്ക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , മെഷീന്‍ ലേണിംഗ് , അനലിറ്റിക്സ് , ഡേറ്റ സയന്‍സ് , അജൈല്‍ പ്രൊജക്റ്റ് മാനേജ്മെന്റ് ,ബ്ലോക്ക് ചെയിന്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിങ്ങനെ കമ്പനികള്‍ തിരയുന്ന കഴിവുകള്‍ക്ക് അധികതുക നല്‍കുവാന്‍ അവര്‍ ഒരുക്കമാണ്.
ടെക്നിക്കല്‍ രംഗത്തെ ഏറ്റവും ഉയര്‍ന്ന പ്രൊഫൈലുകളായ മെഷീന്‍ ലേര്‍ണിംഗ് എഞ്ചിനീയര്‍മാര്‍ , ഹാഡൂപ് സ്‌പെഷ്യലിസ്റ്റുകള്‍, പൈത്തണ്‍ സ്‌പെഷ്യലിസ്റ്റുകള്‍ , എ ഡബ്ലിയു എസ് സ്‌പെഷ്യലിസ്റ്റുകള്‍, ഡേറ്റ ഡെവലപ്പര്‍മാര്‍, ക്ളൗഡ് കമ്പ്യൂട്ടിങ് ആര്‍ക്കിടെക്ടുകള്‍ , ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് ആറു മുതല്‍ പത്ത് വരെ വര്‍ഷങ്ങളുടെ അനുഭവ പരിചയം കൂടി ഉണ്ടെങ്കില്‍ വളരെ ഉയര്‍ന്ന സാലറിയും ഇന്‍ക്രിമെന്റും ഉറപ്പാണ്. കാരണം നിലവിലെ ഡിമാന്‍ഡ്- സപ്ലൈ അന്തരം അത്തരത്തിലാണ് .
ഐ ടി തൊഴില്‍ മേഖലയില്‍ 'ഹോട്ട് സ്‌കില്ലുകള്‍ ' ഉള്ള സ്റ്റാഫേഴ്‌സിന് ലഭിയ്ക്കാന്‍ ഇടയുള്ള വേതനം, ശരാശരിയില്‍ നിന്നും ഉയര്‍ന്നത് എന്ന് കരുതാവുന്നതു മുതല്‍ ഏറ്റവും മികച്ച വേതനം എന്ന് പറയാവുന്നത് വരെയുള്ളത് ആയിരിയ്ക്കും. മറ്റുള്ളവര്‍ക്ക് ഈ വര്‍ഷം ചെറിയ തോതിലുള്ള വര്‍ദ്ധനവ് മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കമ്പനിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച സ്റ്റാഫിന്, തന്റെ ഇപ്പോഴത്തെ സാലറിയില്‍ , കഴിഞ്ഞ വര്‍ഷം ശരാശരി പ്രകടനം മാത്രം കാഴ്ച വച്ച സ്റ്റാഫിനേക്കാള്‍ , 1.7 മടങ്ങ് വര്‍ധന വരെ പ്രതീക്ഷിയ്ക്കാവുന്നതാണ്. ഒരു ശരാശരി സ്റ്റാഫിന് അധികമായി നല്‍കുന്ന ഓരോ രൂപയ്ക്കും പകരമായി ടോപ് പെര്‍ഫോമര്‍ക്ക് 2 .16 രൂപ എന്ന കണക്കില്‍ ഇന്ത്യയിലെ ഐ ടി കമ്പനികള്‍ നല്‍കാനുള്ള സാധ്യത ഉണ്ടെന്ന് കരുതുന്ന കോമ്പന്‍സേഷന്‍ ഏക്‌സ്പേര്‍ട്ടുകളുമുണ്ട്.
ഓരോ കമ്പനിയും തങ്ങളുടെ കമ്പനിയിലെ ടോപ് പെര്‍ഫോര്‍മറെ കണ്ടെത്തുവാന്‍ ഇപ്പോള്‍ മറ്റു ചില മാനദണ്ഡങ്ങളാണ് ഉപയോഗിയ്ക്കുന്നത് . നിഷ് സ്‌കില്ലുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിയ്ക്കാറുണ്ട്. ( എന്തെങ്കിലും സവിശേഷ കഴിവുകള്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉണ്ടെങ്കില്‍ അവയെ ആണ് പൊതുവില്‍ നിഷ് സ്‌കില്ലുകള്‍ എന്ന് പറയുന്നത്). ഒരു ഉദ്യോഗാര്‍ത്ഥിയുടെ അന്തര്‍ലീനമായ കഴിവ്, ആ വ്യക്തിയെ ഏല്പിയ്ക്കാവുന്ന ഉത്തരവാദിത്തങ്ങള്‍, അയാളുടെ പൊതുവിലുള്ള വ്യക്തിത്വം എന്നിവ എല്ലാം മാനദണ്ഡമാക്കാറുണ്ട് .
https://www.facebook.com/Malayalivartha