സിലിക്കോണ്‍ വാലി ബാങ്ക് തങ്ങളുടെ ബംഗളുരു ഓഫീസിലേയ്ക്ക് 200-ഓളം ജീവനക്കാരെ തേടുന്നു
എസ് വി ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സബ്‌സിഡിയറി ആയ സിലിക്കണ്‍ വാലി ബാങ്ക് തങ്ങളുടെ ബംഗളുരു ഓഫീസിലേയ്ക്ക് 200 -ല്‍ അധികം സ്റ്റാഫേഴ്‌സിനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നു. യു എസിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ എസ് വി ബി 30,000 ത്തില്‍ അധികം സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
എസ് വി ബി -യുടെ ബിസിനസ്സിന്റെ മുഖ്യപ്രവര്‍ത്തന മേഖലയുടെ വികസനത്തിനും സഹായത്തിനും ഉതകുന്നതും തങ്ങളുടെ പ്രോജക്ടുകളിലും മറ്റു സംരംഭങ്ങളിലും, പ്രോജക്ട് ഡിസൈന്‍ ചെയ്യുവാനും മറ്റും ഉപകരിയ്ക്കുന്ന എന്‍ജിനീയര്‍മാര്‍ , സിസ്റ്റം ആര്‍്കിടെക്ടുകള്‍ ,ഡേറ്റ അനലിസ്റ്റുകള്‍ എന്നിവരെ ധാരാളമായി ഇപ്പോള്‍ തെരഞ്ഞെടുത്തു കൊണ്ടിരിയ്ക്കയാണ്.
അക്കൗണ്ടിങ് , റെഗുലേറ്ററി റിപ്പോര്‍ട്ടിങ് , ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് ( സാമ്പത്തിക ആസൂത്രണവും വിശകലനവും ), ബിസിനസ്സിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ചരക്കുകളോ സേവനങ്ങളോ ആര്‍ജിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന പ്രോക്യുവര്‍മെന്റ് , ടാക്‌സ് , ട്രഷറി സപ്പോര്‍ട്ട് എന്നിങ്ങനെ നാനാവിധത്തിലുള്ള സേവനങ്ങളും പ്രദാനം ചെയ്യുന്ന ഒരു സാമ്പത്തിക സംവിധാനം ബംഗളൂരുവില്‍ സ്ഥാപിയ്ക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത് .
ഐ ടി മേഖല കൂടാതെ , കമ്പനി തങ്ങളുടെ ഫിനാന്‍സ് ഡിവിഷനുകളും വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത് . ഇപ്പോള്‍ പ്രധാനമായും അക്കൗണ്ടിങ് , ട്രഷറി, എസ് ഒ എക്‌സ് കംപ്ലൈന്‍സ്, റെഗുലേറ്ററി റിപ്പോര്‍ട്ടിങ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത് .
പരിശീലനം സിദ്ധിച്ച, കഴിവും സാമര്‍ഥ്യവുമുള്ള ബാങ്കിങ് ജീവനക്കാരുടെ അഭാവം ആഗോള രംഗത്ത്,നന്നായി അനുഭവപ്പെടുന്നുണ്ട്. ഇവിടത്തെ പ്രാദേശിക വിപണിയില്‍ വമ്പന്‍ ആഗോള കമ്പനികള്‍ പിടിമുറുക്കിയിരിയ്ക്കയാണ് . ഇത്തരുണത്തില്‍ സാമ്പത്തിക ഇടപാടുകളുടെ രംഗത്ത് നമ്മുടെ ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ വികസിപ്പിയ്ക്കുകയും , സാങ്കേതിക തികവോടെ ബാങ്ക് പ്രവര്‍ത്തിപ്പിയ്ക്കുകയും, അവശ്യം വേണ്ട അനലിറ്റിക് സപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നതിന് വളരെ പ്രാധാന്യമുണ്ട്. അമേരിക്കയിലോ മറ്റു ലോക വിപണിയിലോ ലഭ്യമല്ലാത്ത ബുദ്ധി വൈഭവം ബംഗളുരുവില്‍ നമുക്ക് കണ്ടെത്താനാവും എന്നതാണ് സ്ഥിതി എന്നാണ് സിലിക്കോണ്‍ വാലി ബാങ്കിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആയ ഡാനിയല്‍ ബെക് പറയുന്നത് .
യു എസിലെ 29 ഓഫീസുകള്‍ കൂടാതെ, ഹോങ്കോങ്, ബെയ്ജിങ്, ഷാങ്ഹായ് , ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും ശാഖകള്‍ ഉള്ള ബാങ്ക് അടുത്തിടെയാണ് ബംഗളുരുവില്‍ തങ്ങളുടെ ഓഫീസ് തുറന്നത്.
https://www.facebook.com/Malayalivartha