പ്രൊഫഷണല്‍ രംഗത്ത് ഉയര്‍ന്ന പദവികള്‍ക്കായി ഉച്ചാരണ ഭേദം എന്ന ആക്‌സന്റ് പരിശീലിക്കാം, മികവ് നേടാം
ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ കഴിവുള്ളവര്‍ ധാരാളം പേരുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ അംഗീകാരം നേടേണ്ടതുള്ളപ്പോള്‍ നിങ്ങള്‍ സ്വന്തമാക്കേണ്ടത് ഒരു ആക്‌സന്റ് ആണെന്ന് പറയുന്നു ഹൈദരാബാദില്‍ പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നല്‍കുന്ന ബില്ല അനിരുദ്ധ്.
പൊതുവേ അമേരിക്കന്‍ ക്ലൈന്റുകളുമായുള്ള ബിസിനസുകളില്‍ വ്യക്തമായ മുന്നേറ്റം കാണുന്ന ഇക്കാലത്ത് അത് കൊണ്ട് തന്നെ ആക്‌സന്റ് ട്രെയിനിങ് ബിസിനസിന് നല്ല കാലമാണ്. ആക്‌സന്റ് ട്രെയിനിങ് നല്‍കുന്ന ടാലന്റ് റിസോര്‍സ് എന്ന കമ്പനിയുടെ സി ഇ ഒ ആയ സല്‍മാന്‍ അന്‍സാരി പറയുന്നത് , യു എസ് ആക്‌സന്റില്‍ സംഭാഷണം നടത്താന്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള കോര്‍പറേറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഡിമാന്‍ഡ് 2017 മുതല്‍ വളരെകൂടുതലാണെന്നാണ്. അവരുടെ ഡിമാന്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 15 % വര്‍ധനയാണ് ഉണ്ടായിട്ടുള്ളത് എന്ന് അന്‍സാരി തുടര്‍ന്ന് പറഞ്ഞു.
ആക്‌സന്റ് പരിശീലനം നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഉഡമി-യില്‍ ബ്രിട്ടീഷ് അക്സെന്റും അമേരിക്കന്‍ അക്സെന്റും പരിശീലിപ്പിയ്ക്കുന്ന ധാരാളം കോഴ്സുകള്‍ ഉണ്ട്. മുന്‍പൊക്കെ യു എസ് ക്‌ളൈന്റുകളോട് ഇടപെടാന്‍ ന്യൂട്രല്‍ അക്‌സന്റോടെ ഇംഗ്ലീഷ് സംസാരിയ്ക്കുന്ന ഒരു മാനേജര്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചിത പ്രൊജക്ടുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന വ്യക്തിയില്‍ നിന്ന് കൃത്യമായി അപ്‌ഡേറ്റുകള്‍ ലഭിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ് ക്ലൈന്റുകള്‍. അതുകൊണ്ട് അമേരിക്കന്‍ ആക്‌സന്റ് ടെസ്റ്റില്‍ മികവ് പ്രകടിപ്പിയ്ക്കുന്നവരെ മാത്രമേ ലൈവ് പ്രോജക്ടിന്റെ ഭാഗമാക്കാറുള്ളൂവെന്ന് അന്‍സാരി വ്യക്തമാക്കി.
വേര്‍സന്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിനെ കുറിച്ചാണ് അന്‍സാരി പരാമര്‍ശിച്ചത്. ഈ ടെസ്റ്റില്‍ അമേരിക്കന്‍ ആക്്‌സന്റിലുള്ള സംഭാഷണത്തിന്റെ ഓഡിയോ കേള്‍പ്പിച്ചതിനു ശേഷം അവയില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അത് പോലെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നതില്‍ എത്ര മികവ് ഉണ്ട് എന്നാണ് നോക്കുന്നത്.
കേട്ടു കഴിഞ്ഞ സംഭാഷണ ഭാഗത്ത് ഉപയോഗിച്ച എതെങ്കിലും വാക്ക് പ്രാദേശികമായ ഇന്ത്യന്‍ അക്‌സന്റോടെ അവതരിപ്പിച്ചാല്‍ ടെസ്റ്റില്‍ തോറ്റതായി കണക്കാക്കും. പിച്ച് അഥവാ സ്വരാരോഹണം, കേഡന്‍സ് എന്ന താളാത്മകത , ഫ്‌ളുവന്‍സി എന്ന അനായാസത, ആക്‌സന്റ് എന്നിവ ഒക്കെയാണ് മാര്‍ക്ക് നല്‍കുന്നതിന് അടിസ്ഥാനമാക്കുന്നത് . ഇംഗ്ലീഷ് സംസാരിയ്ക്കുമ്പോള്‍ മാതൃ ഭാഷാ സ്വാധീനം പ്രകടമാവാതിരിയ്ക്കാന്‍ മദര്‍ ടംഗ് ഇന്‍ഫ്‌ളുവന്‍സ് കഴിയുന്നത്ര കുറയ്ക്കാനുള്ള പരിശീലനം നല്‍കാറുണ്ടെന്നും ഉന്നത നിലവാരത്തിലുള്ള ശബ്ദശേഖരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കി എടുക്കുവാനാണ് തങ്ങള്‍ ശ്രമിയ്ക്കാറുള്ളതെന്നും അന്‍സാരി തുടര്‍ന്ന് പറഞ്ഞു.
ഈ ഉദ്യോഗാര്‍ഥികള്‍ എല്ലാവരും തന്നെ വ്യാകരണത്തില്‍ നല്ല ഗ്രാഹ്യമുള്ളവരാണ്. പുത്തന്‍ വാക്കുകളുടെ ശേഖരം ഉണ്ടാക്കുന്നതിലും വാക്യഘടന എങ്ങനെയായിരിയ്ക്കണം എന്ന് തിരിച്ചറിയുന്നതിനുമൊക്കെയുള്ള ഒരു മാര്‍ഗനിര്‍ദേശം നല്‍കേണ്ട ആവശ്യമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ശരിയായ ആക്‌സന്റ് ഉണ്ടെങ്കില്‍ ജോലിയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനും ഉദ്യോഗക്കയറ്റം ലഭിയ്ക്കുന്നതിനുമൊക്കെ കൂടുതല്‍ സാധ്യത ഉണ്ട് എന്നത് കൂടാതെ സംസാരിയ്ക്കുമ്പോള്‍ കൂടുതല്‍ ആധികാരികത കൈവരുത്തുന്നതിനും കഴിയും.
ഡയറക്ടര്‍ മുതലായ ഉയര്‍ന്ന തസ്തികകള്‍ നല്‍കപ്പെടുമ്പോള്‍, അവര്‍ സാധാരണ ജീവനക്കാര്‍ ഉപയോഗിയ്ക്കുന്ന ഭാഷാ ശൈലിയും വാക്കുകളും പ്രയോഗിച്ച് കാണാനല്ല അവരുടെ മേധാവികള്‍ ആഗ്രഹിയ്ക്കുന്നത്. സാധാരണ ജീവനക്കാരുടേതില്‍ നിന്നും വ്യത്യസ്തമായ സംസാരവും വാക്കുകളും അവര്‍ക്ക് കൂടുതല്‍ ആദരവും നിലയും വിലയും സമൂഹത്തില്‍ നേടിക്കൊടുക്കുന്നു.
മുംബൈയിലെ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഡബ്ബിങ് കലാകാരനുമായ ആസിഫ് അലി ബേഗ് വോയിസ് ട്രെയിനിങ് നല്‍കുകയും ചെയ്യുന്നുണ്ട്. പ്രാദേശികമായ അക്‌സന്റോടെ ഇംഗ്ലീഷ് സംസാരിയ്ക്കുന്നവരെ ആളുകള്‍ പൊതുവെ ഗൗരവത്തില്‍ എടുക്കാറില്ല എന്നാണ് തന്റെ അനുഭവം എന്നും, അതുകൊണ്ട് ന്യൂട്രല്‍ ആക്‌സന്റില്‍ എങ്ങനെ ഇംഗ്ലീഷ്‌സംസാരിയ്ക്കാം എന്ന് പരിശീലിപ്പിയ്ക്കുന്നതിനൊപ്പം ബ്രിട്ടീഷ് ആക്‌സന്റില്‍ സംസാരിയ്ക്കേണ്ട ആവശ്യം ഉണ്ടായാല്‍ എന്തെല്ലാം മാറ്റം വരുത്തണമെന്നതിനാവശ്യമായ ടിപ്പുകളുമാണ് താന്‍ നല്‍കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ വലുതാണെന്ന് സമ്മതിയ്ക്കുന്ന അനിരുദ്ധ്, യൂട്യൂബില്‍ പബ്ലിക് സ്പീക്കിങ് നടത്തുന്നവരുടെ വിഡിയോകള്‍ കണ്ടപ്പോള്‍ തനിയ്ക്ക് എന്തോ കുറവുണ്ടെന്ന് തോന്നിയിരുന്നുവെന്നും പറയുന്നു.
അമേരിക്കയുടെ സ്വാധീനം വളരെ ഏറെയാണ്. വെബ് സീരീസിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തങ്ങള്‍ക്ക് മുന്‍പിലെത്തുന്ന ഹോളിവുഡ് സെലിബ്രിറ്റികളെ പോലെയാകാനാണ് പലര്‍ക്കും ആഗ്രഹം എന്ന് ഡല്‍ഹിയില്‍, ഇടത്തരം കുടുംബങ്ങളില്‍ നിന്നും അതിലും താഴെ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നു വരുന്ന ആള്‍ക്കാര്‍ക്ക് വോയിസ് പരിശീലനം നല്‍കുന്ന ഹസന്‍ രാജയുടെ അഭിപ്രായം. അമേരിക്കന്‍ ആക്‌സന്റിനു പ്രത്യേക സ്വാധീനം ഉണ്ടെന്ന് കരുതുന്നവരാണ് കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓവര്‍ ദി ടോപ് പ്ലാറ്റുഫോമുകള്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഇന്റര്‍നെറ്റിലൂടെയുള്ള സിനിമ, ടെലിവിഷന്‍ പരിപാടികളും, വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പൊതുവേ വര്‍ധിച്ചതുമൊക്കെ വിദേശ രാജ്യങ്ങളുടെ ആക്‌സന്റ് സ്വന്തമാക്കണമെന്ന ആഗ്രഹത്തിന് ആക്കം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha