യു പി എസ് സി 2020: ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ പാറ്റേണ്‍ മാറ്റി, നെഗറ്റീവ് മാര്‍ക്കിംഗ് ഏര്‍പ്പെടുത്തി
2020 മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിന്റെ പരീക്ഷാ പാറ്റേണ്‍ മാറ്റുന്നു. പുതിയ പാറ്റേണ്‍ അനുസരിച്ച് ജനറല്‍ സ്റ്റഡീസില്‍ ഒരു കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രീലിമിനറി അസസ്‌മെന്റിന് കൂടി ഓരോ ഉദ്യോഗാര്‍ത്ഥിയും പങ്കെടുക്കണം.
ഇനി മൂന്ന് ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് ടെസ്റ്റ് നടത്തപ്പെടുക. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്ള ഒരു പ്രിലിമിനറി പരീക്ഷയാണ് ആദ്യം നടത്തുന്നത്. തുടര്‍ന്നാണ് മെയിന്‍ പരീക്ഷയും പേഴ്‌സണാലിറ്റി ടെസ്റ്റും അഭിമുഖവും നടത്തുന്നത്.
2019 വരെയും കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2020-ല്‍ ഈ പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഓരോരുത്തരും നെഗറ്റീവ് മാര്‍ക്കിംഗ് സംവിധാനമുള്ള ഒരു അഡീഷണല്‍ ജനറല്‍ സ്റ്റഡീസ് പരീക്ഷയ്ക്ക് കൂടി ഒരുങ്ങണം.
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ധന്‍ബാദിലെ വകുപ്പ് മേധാവിയായ വെങ്കടേഷ് പറയുന്നത്, തങ്ങളുടെ വിഷയത്തിലുള്ള അടിസ്ഥാന ജ്ഞാനം കൂടുതല്‍ ശക്തമാക്കുകയാണ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത് എന്നാണ്. ചിട്ടയായ പഠനം നടത്തുക എന്നത് തന്നെയാണ് ഒപ്പമുള്ള മറ്റുള്ളവരെക്കാള്‍ മുന്നിലെത്താന്‍ സഹായിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പരീക്ഷാ മാതൃകയില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകള്‍ ഉണ്ടാവും. എല്ലാ സ്ട്രീമിലും ഉള്ളവര്‍ എഴുതേണ്ട പേപ്പര്‍/1- ല്‍ ജനറല്‍ സ്റ്റഡീസില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആണുള്ളത് . പേപ്പര്‍ 2 -ല്‍ ആണ് വ്യത്യസ്ത വിഷയങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യത്യസ്ത ചോദ്യങ്ങള്‍ ഉണ്ടാവുന്നത്.
ജനുവരി 19 -ല്‍ നടന്ന പ്രിലിമിനറി പരീക്ഷ ജയിച്ചവര്‍ക്ക് ജൂണ്‍ 27 ,28 തീയതികളില്‍ നടക്കുന്ന മെയിന്‍ പരീക്ഷ എഴുതാം .
ജിയോളജിസ്‌റ്, ജിയോ ഫിസിസിസ്റ്റ് , കെമിസ്റ്റ് , ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലും , സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലും ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് എന്നിങ്ങനെയുള്ള നിയമനങ്ങള്‍ ഈ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha