എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..
കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുന്നു. 1958-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ് ഇപ്പോൾ ഉള്ള ബിൽ അവതരിപ്പിച്ചത് . ഇതിനു സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ചിന്റെ അംഗീകാരവും ഉണ്ട്
എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക നിയമനങ്ങൾ പി എസ് സി ക്കു വിടാനുള്ള ആലോചന നടക്കുന്നത്.
അധ്യാപക നിയമനത്തിനുള്ള പൂർണ്ണ അവകാശം മാനേജർമാർക്ക് മാത്രം നൽകുമ്പോൾ മെറിറ്റിനെ മറികടക്കാനല്ല സാധ്യത ഉണ്ടെന്നും അത്തരം അവകാശം ആർക്കും നല്കുന്നില്ലെന്നുമാണ് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കുന്നത്
കേരളത്തിൽ ,1960 വരെ കെ.ഇ.ആർ പ്രകാരം എയ്ഡഡ് നിയമനങ്ങൾ നടത്തിയിരുന്നത് പി എസ്.സി ആയിരുന്നു. ഇതിനു ശേഷമാണ് ഈ അവകാശം പി എസ സി യിൽ നിന്ന് എടുത്തു മാറ്റിയത് ..നിയമനാവകാശം പി.എസ്.സി യെ ഏൽപ്പിച്ചതായിരുന്നു വിമോചന സമരത്തിന് കാരണമായത്. കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ സംഘടന കൊടി പറത്തിയതും ഇതോടെയാണ്. നായർ- ക്രൈസ്തവ സഖ്യം ഇതോടെ രൂപപ്പെട്ടു. തുടർന്നുണ്ടായ കലാപത്തിൽ കേന്ദ്രം ഇ 'എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. തുടർന്നുവന്ന പട്ടം താണുപിള്ളയുടെ ഗവർൺമെന്റ കെ. ഇ ആർ സെക്ഷൻ 11-ൽ മാറ്റം വരുത്തി മാനേജർമാർക്ക് താല്ക്കാലിയ നിയമനാവകാശം നൽകുകയായിരുന്നു
60 വർഷമായി മാനേജർമാർ ആസ്വദിച്ചിരുന്ന നിയമനം നടത്താനുള്ള ഈ താല്ക്കാലികാവകാശം കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധിയോടെയാണ് റദ്ദായത്. എയ്ഡഡ് മാനേജർമാർ ഇനി നടത്തുന്ന ഏതു നിയമനവും നിയമവിരുദ്ധമാണ്. കേരള പി.എസ്.സി യുടെ അധ്യാപക റാങ്ക് ലിസ്റ്റിലും എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് , അസി. ഗ്രേഡ് റാങ്ക് ലിസ്റ്റിലുമുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1958-ലെ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള നിയമനത്തിന് അവകാശമുണ്ട്. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെ നിയമിച്ചാലും ഒഴിവുകൾ ബാക്കിയാണ്. 2.5 ലക്ഷം എയ്ഡഡ് ജീവനക്കാരാണ് കേരളത്തിലുള്ളത്. സുപ്രിം കോടതി വിധിയെത്തുടർന്ന് നിയമനാധികാരം പി.എസ്.സിക്ക് പുനഃസ്ഥാപിച്ചുകിട്ടിയതിനാൽ , സർക്കാറിന്റെ പുതിയ ഒരു ഉത്തരവു പോലും ഇനി ആവശ്യമില്ല. ഇത്തരത്തിലാണ് സർക്കാർ ആലോചന തുടങ്ങിയത്.
സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് സർക്കാരിന് കിട്ടിയിട്ടുണ്ട്. നിയമ വകുപ്പ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമല്ല സുപ്രീം കോടതി പറഞ്ഞതെങ്കിലും സുപ്രീം കോടതിയുടെ ഓരോ ഉത്തരവും രാജ്യത്തിനാകെ ബാധകമാണ്.
കേരളത്തിൽ എല്ലാ മതത്തിൽ പെട്ടവർക്കും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. മാറി മാറി വരുന്ന സർക്കാരുകളെല്ലാം തന്നെ മതങ്ങളെ പ്രീതിപ്പെടുത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അല്ലെങ്കിൽ മതങ്ങളെ സർക്കാരുകൾക്ക് ഭയമാണ്. ആദ്യത്തെ ഇടതു സർക്കാർ അടിമറിക്കപ്പെട്ടത്പിന്നീട് വന്ന സർക്കാരുകളും ഓർമ്മിക്കുന്നുണ്ടെന്ന് കരുതാം.
അതേസമയം പിണറായി സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കും എന്നു തന്നെയാണ് നിയമവ്യത്തങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ എയ്ഡഡ് മാനേജർ മാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. അത് പരിഗണിക്കുന്നതും ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ്. ഏതായാലും തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. അത്തരത്തിൽ തീരുമാനമെടുത്താൽ അത് സർക്കാരിന്റെ അട്ടിമറിക്ക് തന്നെ കാരണമായേക്കാം. എന്നാൽ നിയമനം പിഎസ്സിക്ക് വിടണമെന്നാണ് ഇടതുപക്ഷത്തിന്റെ താത്പര്യം.
https://www.facebook.com/Malayalivartha