ഇന്ത്യന്‍ പ്രൊഫഷനലുകളെ തേച്ചു മിനുക്കി എടുക്കും ഡിജിറ്റല്‍ ലാംഗ്വേജ് ലാബുകള്‍
ഇന്‍ഡ്യാക്കാരില്‍ അധികം പേര്‍ക്കും ഭാഷാപരമായ പരിമിതികളാണ് മികച്ച പ്രൊഫഷണല്‍ വിജയങ്ങള്‍ നേടുന്നതിന് തടസ്സമാകുന്നത്. അവശ്യം വേണ്ട നൈപുണ്യവും ആശയവും ഒക്കെ കൈമുതലായുണ്ടെങ്കിലും ആശയ സംവേദനത്തിന് ഏതെങ്കിലും പ്രാദേശിക ഭാഷയോ ഹിന്ദിയോ തന്നെ ഉണ്ടെങ്കിലേ പറ്റുകയുള്ളൂ എന്ന സ്ഥിതിയിലുള്ള, എന്‍ജിനിയര്‍മാരും , മാനേജ്മെന്റ് ട്രെയിനികളും , ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളും മറ്റു ബിരുദധാരികളും ഒക്കെയാണ് ഇവിടെ ധാരാളമായി ഉള്ളത്.
അതുകൊണ്ടു തന്നെ അവര്‍ നേടിയ വിദ്യാഭ്യാസം, യോഗ്യതയായി പരിഗണിക്കുന്ന തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്. ഈ ഭാഷാപരിമിതി വലിയ ഒരു വിഭാഗം മനുഷ്യ വിഭവശേഷിയെ തൊഴില്‍ സേനയുടെ ഭാഗമാകുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ട്.
എന്‍ജിനീയറാകാന്‍ മോഹിച്ച് പ്രത്യേക വൈദഗ്ധ്യം നേടാനായി ധാരാളം പണം ചെലവഴിയ്ക്കുന്ന ചിലര്‍ക്കെങ്കിലും സുഗമമായി ആശയ വിനിമയം നടത്താന്‍ ആവാത്തതിനാല്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലുള്ള തൊഴില്‍ അവസരങ്ങള്‍ കൈയ്യെത്തി പിടിയ്ക്കാനാവാതെ വരുന്നുണ്ട്.
ഇന്ത്യന്‍ ഓഫീസുകളില്‍ പരസ്പര ആശയ വിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിച്ച് കാണുന്നുണ്ട് എങ്കിലും അത് അത്ര വ്യാപകമല്ല , ഭാവിയില്‍ അത് കൂടുതല്‍ വ്യാപകമായേക്കാം. കഴിവും സാമര്‍ഥ്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ ആത്മ വിശ്വാസത്തോടെ ജോലി ചെയ്യുവാനായി ഭാഷാപ്രാവീണ്യം നേടുന്നതിന് വേണ്ട സഹായം നല്‍കാനായി ഇപ്പോള്‍ ഡിജിറ്റല്‍ ലാംഗ്വേജ് ലാബുകള്‍ ധാരാളമായുണ്ട്.
ഡിജിറ്റല്‍ ലാംഗ്വേജ് ലാബ് എന്ന് പറയുന്നത് , വിദ്യാര്‍ത്ഥികളുടെ കൂടിയ പങ്കാളിത്തത്തോടെ ഭാഷാ പഠനം ആസ്വാദ്യകരമാക്കുന്ന ഒരു സോഫ്റ്റ്വെയര്‍ ആണ്. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വ്യാകരണം മെച്ചപ്പെടുത്തുന്നതോടൊപ്പം, ഭാഷാ പഠനം കൂടുതല്‍ ഫലപ്രദവും ആക്കുന്നു.
ഇത്തരം ഡിജിറ്റല്‍ ലാബുകള്‍ ഇംഗ്ലീഷ് ഭാഷയുടെ സൂക്ഷ്മ ഭേദങ്ങളോടെ ഭാഷയില്‍ പ്രാവീണ്യം നേടുവാന്‍ അവസരം നല്‍കുകയും വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകളില്‍ തന്നെ വ്യത്യാസം വരുത്തുകയും ചെയ്യുന്നു.
രണ്ടു വാചകം നേരെ ചൊവ്വേ ഇംഗ്ലീഷില്‍ പറയാന്‍ അറിയില്ലാത്ത ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ എന്നത് ഒരു കെട്ടുകഥയല്ല. അത്തരക്കാരാണ് ഇന്ത്യയില്‍ അധികവും ഉള്ളത് എന്നുള്ളതാണ് വസ്തുത. ശരാശരിക്കാരായ ഇത്തരക്കാര്‍ ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിയ്ക്കാനുള്ള കഴിവ് സ്വായത്തമാക്കി കഴിയുമ്പോള്‍ ഉത്സാഹശീലരും പരിശ്രമികളുമായി മാറാറുണ്ട്.
നമ്മുടെ അഭിമാനമായ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പോലും മതിയായ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവാണ് എന്നതൊരു സത്യമാണ്. അത്തരത്തില്‍ ചിന്തിയ്ക്കുമ്പോള്‍ ദേശീയ പുരോഗതിയ്ക്ക് തന്നെ ഭാഷാ പ്രശ്‌നം തടസ്സമായി വരുന്നുണ്ടെന്ന് പറയേണ്ടി വരും. ആഗോളതൊഴില്‍ മേഖലയില്‍ മത്സരം കഠിനമായിരിയ്ക്കുന്ന ഇക്കാലത്ത് വിദേശ മത്സരാര്‍ത്ഥികള്‍ എപ്രകാരം ചിന്തിയ്ക്കുന്നു എന്നതും അറിഞ്ഞിരിയ്ക്കണം.
ഡിജിറ്റല്‍ ലാംഗ്വേജ് ലാബുകളാണ് ഈ പ്രശ്‌നത്തിന് ഒരു ഒറ്റമൂലി. ഉന്നത വിദ്യാഭ്യാസമുള്ള വരേണ്യവര്‍ഗത്തോടൊപ്പം എത്തിപ്പെടണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഒരു അത്യാവശ്യ ഘടകമാണ്. ഇംഗ്ലീഷില്‍ അനവധാനതയോടെ ആശയവിനിമയം നടത്താന്‍ കഴിവുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച കരിയര്‍ അവസരങ്ങളും കൈവരും. യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നിവിടങ്ങള്‍ മികച്ച തൊഴില്‍ അവസരങ്ങളുടെ വേദി ആയതിനാല്‍ ഫ്രഞ്ച് , സ്പാനിഷ് , ജര്‍മന്‍ , മാന്‍ഡരിന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷയില്‍ വൈദഗ്ധ്യം നേടുന്നതും അഭിലഷണീയമായിരിയ്ക്കും.
ഇന്ത്യയില്‍ എത്ര ഡിജിറ്റല്‍ ലാബുകള്‍ ഉണ്ടെന്നുള്ളതിന് കൃത്യമായ കണക്കില്ല. ഏതു ക്ളാസ് റൂമിനെയും വളരെ പെട്ടെന്ന് ഒരു ഡിജിറ്റല്‍ ലാംഗ്വേജ് ലാബ് ആക്കി മാറ്റാന്‍ കഴിയും. ഒരു ലാപ്‌ടോപ്പ്, പ്രൊജക്ഷന്‍ സ്‌ക്രീന്‍ , സ്പീക്കറുകള്‍ , ഹെഡ് സീറ്റുകള്‍, ഡിജിറ്റല്‍ ബോര്‍ഡുകള്‍, മീഡിയ പ്ലേയര്‍, റെക്കോര്‍ഡര്‍ , പിന്നെ ആ സോഫ്‌റ്വെയറും കൂടി ചേര്‍ന്നാല്‍ ഡിജിറ്റല്‍ ലാംഗ്വേജ് ലാബ് തയ്യാര്‍.
ഡിജിറ്റല്‍ ലാംഗ്വേജ് ലാബുകളില്‍ കൊണ്ടുള്ള പ്രയോജനം വളരെ വലുതാണ്. അത് കൊണ്ട് ഒരു ഡിജിറ്റല്‍ ലാംഗ്വേജ് ലാബിന്റെ സേവനം തേടാന്‍ ഏറ്റവും പറ്റിയ സമയമാണിതെന്ന് തിരിച്ചറിയുക.
https://www.facebook.com/Malayalivartha