വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കില്ലെന്ന കേന്ദ്രവാദം സുപ്രീം കോടതി തളളി...ഇതോടെ ഇനി വനിതകള്‍ക്കും സൈന്യത്തിൽ കമാന്‍ഡര്‍ പദവിയിലേക്ക് ഉയരാം
വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കില്ലെന്ന കേന്ദ്രവാദം സുപ്രീം കോടതി തളളി. ഇതോടെ ഇനി വനിതകള്‍ക്കും സൈന്യത്തിൽ കമാന്‍ഡര്‍ പദവിയിലേക്ക് ഉയരാം
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരിമിതികള്‍ പരിഗണിച്ച് വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര വാദത്തെയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത് . യുദ്ധ ഇതര മേഖലകളില്‍ സ്ത്രീകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് റോഷ്ടാഗി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം
സൈന്യത്തിന്റെ തന്നെ യുദ്ധ ഇതര മേഖലകളായ എന്‍.സി.സി, സൈനിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വനിതകളെ കമാന്‍ഡര്‍ പോസ്റ്റിലേക്ക് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് റോഷ്ടാഗി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.
വനിതാ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം നടന്നത് ബുധനാഴ്ച്ച ആയിരുന്നു. വനിതാ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ പുരുഷ പട്ടാളം മാനസികമായി തയ്യാറല്ലെന്ന് കേന്ദ്ര നിലപാടിനെ സുപ്രീം കോടതി തള്ളി ..
https://www.facebook.com/Malayalivartha