കരിയര്‍ കൗണ്‍സിലിംഗില്‍ കൊണ്ടുവരാം പുതിയ സമീപനം
' മാനവ കുടുംബം ' എന്ന ആശയത്തിലെ ഒരുമ മനസ്സിലാക്കുമ്പോഴാണ് ആഗോള പൗരത്വം എന്ന സന്ദേശം നമ്മളില്‍ വേരൂന്നുന്നത് . നാം ഓരോരുത്തരും പരസ്പരം കരുതലുള്ളവരായിരിയ്ക്കണം എന്നത് പോലെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണ് , ഭൂമി എന്ന ഗ്രഹത്തെയും സംരക്ഷിയ്‌ക്കേണ്ടത് നമ്മുടെ ചുമതല ആണെന്ന നൈതികതയില്‍ ഊന്നിയ വിശ്വാസവും.
പദ്യ രൂപത്തിലും ഗദ്യ രൂപത്തിലുമുള്ള സംസ്‌കൃത നാടോടിക്കഥകളുടെ സംഗ്രഹമായ 'ഹിതോപദേശ ', ഉത്തരവാദിത്തമുള്ള ചെറുപ്പക്കാരായി മാറേണ്ടതിന് എപ്രകാരം ജീവിയ്ക്കണമെന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. വസുധൈവ കുടുംബകം ഊന്നല്‍ നല്‍കുന്നത് ലോകം എന്നത് ഒരു കുടുംബം ആണ് എന്ന മൂല്യബോധം വളര്‍ത്തുന്നതിനാണ്.
ഖലീല്‍ ജിബ്രാന്‍ എന്ന ലെബനീസ് ചിന്തകന്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പറഞ്ഞത് , നിങ്ങളുടെ മക്കള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ല , ജീവിതത്തിന് തന്നോട് തന്നെ തോന്നുന്ന അഭിനിവേശത്തിന്റെ മക്കളാണ് എന്നാണ് . ഇങ്ങനെ പറഞ്ഞത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് , ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങളെയും ഓരോ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളായി കാണണമെന്നും, ലോകത്ത് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കുറേക്കൂടി പ്രാധാന്യമുള്ള ഒരു പങ്ക് വഹിയ്‌ക്കേണ്ടതുണ്ട് എന്നത് അംഗീകരിയ്ക്കുകയും ചെയ്യണമെന്നാണ്. അത് ധാര്‍മികമായ ഒരു അനിവാര്യതയാണ്.
ലോകവും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും തമ്മിലുള്ള പരസ്പരാശ്രയത്വവും അതിന്റെ പ്രത്യാഘാതങ്ങളും നമ്മള്‍ അംഗീകരിയ്‌ക്കേണ്ടതുണ്ട്. അതിലൂടെ ഓരോരുത്തര്‍ക്കും തങ്ങളുടെ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പരസ്പരം സഹായിയ്ക്കുവാന്‍ ഇടവരുന്നു. പ്രാദേശിക തലത്തിലും ദേശീയ- അന്തര്‍ ദേശീയ തലങ്ങളിലും സമാധാനം, സൗഹാര്‍ദ്ദം , പുരോഗതി എന്നിവ കൈവരിയ്ക്കുവാന്‍ ഉതകും വിധം സാമൂഹിക വിഭാഗങ്ങളെ ഉണ്ടാക്കി എടുക്കുന്നത് നമ്മുടെ നിലനില്‍പ്പിന് വളരെ സഹായിയ്ക്കുന്ന സംവിധാനമാണെന്ന് മനസ്സിലാക്കുകയും അവ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്യണം.
ഏകീകൃതമായ ഒരു ആഗോള കാഴ്ചപ്പാടിന് പ്രോത്സാഹനം നല്‍കുന്നത് , സങ്കീര്‍ണതകളെ സമഗ്രമായി തിരിച്ചറിയുന്നതിന് നമ്മെ സഹായിയ്ക്കും. ദാരിദ്ര്യവും വിശപ്പും ഇല്ലായ്മ ചെയ്യുക, സമദര്‍ശിയായതും ഗുണനിലവാരം ഉള്ളതുമായ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുക, എല്ലാവര്‍ക്കും ജീവിതകാലം മുഴുവന്‍ വിജ്ഞാന സമ്പാദനത്തിന് അവസരം ഒരുക്കുക എന്നിങ്ങനെയുള്ള 17 ലക്ഷ്യങ്ങള്‍ നേടേണ്ടതുണ്ടെന്ന് 2015 സെപ്റ്റംബര്‍ 25 -ന് ഐക്യ രാഷ്ട്രസഭ അംഗീകരിച്ചിരുന്നു.
അടുത്ത 15 വര്‍ഷങ്ങങ്ങള്‍ക്കുള്ളില്‍ ഈ ഓരോ ലക്ഷ്യങ്ങളും നടപ്പാക്കപ്പെടേണ്ടത് ഏത് ജനവിഭാഗങ്ങള്‍ക്കിടയിലാണ് എന്ന് നിര്‍ണ്ണയിച്ചിട്ടുണ്ട്. സര്‍വേ ഭവന്തു സുഖിനഃ അഥവാ എല്ലാവരും സന്തോഷത്തോടെ ഇരിയ്ക്കട്ടെ എന്ന ഭാരതീയ ദാര്‍ശനിക ചിന്തധാരയില്‍ വേരൂന്നിയുള്ള ഈ സംരംഭം മനുഷ്യന്റെ മാത്രം സന്തോഷമല്ല , മറിച്ച് എല്ലാ ജീവ ജന്തു ജാലങ്ങളുടെയും ക്ഷേമമാണ് ലക്ഷ്യമിടുന്നത് .
വിദ്യാലയങ്ങളും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരും ഉള്‍പ്പെടെ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഈ ലക്ഷ്യം നേടേണ്ടത്. വിദ്യാഭ്യാസത്തിന്റെ തുടക്ക കാലഘട്ടം മുതല്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിയേയും, ആഗോള വിദ്യാഭ്യാസ മേഖലയെ വലയം ചെയ്തിരിയ്ക്കുന്ന വിഷയങ്ങളായ , ഇന്‍ക്ലൂഷന്‍ ( പ്രത്യേക ശ്രദ്ധ വേണ്ട ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളെ അങ്ങനെ അല്ലാത്ത സാധാരണ കുട്ടികളോടൊപ്പം ഇരുത്തി പഠിപ്പിയ്ക്കുന്നത് ), എക്‌സ്പാന്‍ഷന്‍ ( വിദ്യാര്‍ത്ഥികളുടെ ബാഹുല്യം), വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം എന്നിവയെ കുറിച്ച് അവബോധം ഉള്ളവരാക്കേണം .
ഇളം തലമുറയെ ആഗോള തലത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പര്യാപ്തരാക്കുന്നതിനായിരിയ്ക്കണം നമ്മുടെ ശ്രമങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ സ്‌കൂള്‍ ലീഡര്‍മാരുടെയും, കൗണ്‍സിലര്‍മാരുടെയും ഉപദേഷ്ടാക്കളുടെയും ഉത്തരവാദിത്തങ്ങള്‍ വളരെ വ്യക്തമാണ്.
വിജയകരമായ ഒരു കരിയര്‍ പടുത്തുയര്‍ത്തുന്നത് വളരെ ശ്രമകരമാണ്. സ്‌കൂള്‍ തലത്തില്‍ തന്നെ, ഉന്നത മൂല്യമുള്ള വിജ്ഞാന സമ്പാദനത്തിന് ഉതകുന്ന ഒരു സംസ്‌കാരവും, കലാലയങ്ങളും കരിയറും ജീവിത പന്ഥാവും എല്ലാം വികസിപ്പിച്ചെടുക്കാന്‍ സഹായിയ്ക്കുന്ന മാതൃകകള്‍ സൃഷ്ടിയ്ക്കണം.
താഴെ കൊടുത്തിട്ടുള്ള അഞ്ച് നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടികയ്ക്ക് , സ്‌കൂളുകളിലെ കരിയര്‍ മാര്‍ഗ്ഗനിര്‍ദേശരീതികള്‍ക്ക്, വിശ്വാസയോഗ്യവും ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതുമായ മാനകമായി വര്‍ത്തിയ്ക്കാനാവും.
ഒരു വീക്ഷണവും അതിലേയ്ക്ക് പ്രചോദിപ്പിയ്ക്കുന്ന ആശയങ്ങളും നല്‍കുക:
ഇവിടെ ഊന്നല്‍ നല്‍കുന്നത് എവിടെ എത്തിച്ചേരണം എന്നതിനല്ല . മൂല്യങ്ങളിലും ലൈഫ് സ്‌കില്ലുകളിലും നങ്കൂരമിട്ടുകൊണ്ട് മുന്നേറുമ്പോള്‍ കിട്ടുന്ന പുത്തന്‍ ഉണര്‍വിനാണ് മുന്‍തൂക്കം ലഭിയ്ക്കേണ്ടത്.
വിലയിരുത്തലുകളും നിര്‍ണയത്തില്‍ എത്തിച്ചേരലും:
ഒരു കുട്ടി തെരഞ്ഞെടുക്കേണ്ട കരിയറിനെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍, ആ വിദ്യാര്‍ത്ഥിയുടെ കഴിവുകളുടെ യഥാതഥമായ വിലയിരുത്തല്‍, അഭിരുചി, വിജ്ഞാന സമ്പാദന രംഗത്തെ നേട്ടങ്ങള്‍ എന്നിവ എല്ലാം ആധാരമാക്കണം. ഏത് മേഖലയാണ് നിങ്ങളെ മോഹിപ്പിയ്ക്കുന്നത് , അവരുടെ ആത്മവിശ്വാസം എന്ന മന്ത്ര തകിട് എവിടയാണ് കിടക്കുന്നത് , ആരോടൊക്കെ ചേര്‍ന്നാണ് അവര്‍ പ്രവര്‍ത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്, അവരുടെ ജീവിതത്തില്‍ ഉണ്ടാവേണ്ട മാറ്റങ്ങള്‍ക്ക് പുതിയ ഊര്‍ജം കണ്ടെത്താന്‍ അവര്‍ വ്യത്യസ്തമായി ചെയ്യേണ്ടത് എന്താണ് എന്നിവയെ കുറിച്ചൊക്കെ ചോദിച്ച് മനസ്സിലാക്കണം.
വസ്തുതകളുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കല്‍ അഥവാ റിയാലിറ്റി ചെക്ക്:
ജോണ്‍ വിറ്റ്‌മോര്‍ മുന്നോട്ടു വച്ച ഗ്രോ മാതൃക ( പ്രകടനം മെച്ചപ്പെടുത്താനായി പരിശീലനം : ഗ്രോയിങ് പീപ്പിള്‍ , പെര്‍ഫോമന്‍സ് , പര്‍പ്പസ് ) വളരെ സഹായകമാണ് . അത് കരിയറിനെ കുറിച്ച് തീരുമാനം എടുക്കുന്നതിന് നാല് ഘട്ടങ്ങളെ വേര്‍തിരിച്ചു നല്‍കുന്നു . ലക്ഷ്യം നിര്‍ണയിക്കല്‍ എന്ന ഗോള്‍ സെറ്റിങ് , വസ്തുതകളുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കല്‍ എന്ന റിയാലിറ്റി ചെക് , ഓപ്ഷന്‍സ് മാപ്പിംഗ് എന്ന അവസരങ്ങളുടെ വ്യത്യസ്ത തിരിച്ചറിയല്‍, ഒടുവില്‍ ഇവയില്‍ ഏത് ഓപ്ഷന്‍ തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കല്‍. ഈ മാതൃക ലക്ഷ്യം നിര്‍ണയിയ്ക്കുന്നതിന് ഒരു വ്യക്തമായ ഉദ്ദേശ്യമുണ്ടാകണം എന്നതിന് അടിവര ഇടുന്നു.
പ്രൊഫഷണല്‍ രംഗത്തെ വിദഗ്ധരുടെ സേവനം:
പ്രൊഫഷണല്‍ രംഗത്ത് പരിശീലനം സിദ്ധിച്ചിട്ടുള്ള, പ്രതിബദ്ധത ഉള്ള, അനുയോജ്യരായ ഉപദേഷ്ടാക്കളെ തെരഞ്ഞെടുക്കേണ്ടത് സ്‌കൂളുകളിലെ കരിയര്‍ എഡ്യൂക്കേഷന്‍ പരിപാടികളുടെ വിജയത്തില്‍ വളരെ നിര്‍ണായകമാണ് . വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വ്യക്തികളുടെ പിന്തുണയും ഉപദേശവുമാണ് ആവശ്യമുള്ളത്. സമര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തിയ്ക്കുന്ന ഒരു ഉപദേഷ്ടാവിനു മാത്രമേ വിദ്യാര്‍ത്ഥികളുടെ ഭാവനയ്ക്ക് ചിറകു നല്‍കാനാവൂ .
ജോലി സ്ഥിരത:
കരിയറില്‍ സ്ഥിരത ഉണ്ടാകണം എന്നത് കൊണ്ട് ഒരു ജോലിയില്‍ ജീവിത കാലം മുഴുവന്‍ തുടരാനുള്ള സാധ്യത ഉണ്ടാവണം എന്നല്ല അര്‍ത്ഥം . ഇന്നത്തെ കാലത്ത് അതിന് സാധ്യത കുറവാണ് . ഇന്ന് ദീര്‍ഘ നാള്‍ നിലനില്‍ക്കുക എന്ന് പറയുന്നതിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി . ഒരു വ്യക്തി സാഹചര്യങ്ങളെ തന്റെ വൈഭവം കൊണ്ട് എങ്ങനെ മാറ്റുന്നു എന്നതാണ് ഇപ്പോള്‍ നോക്കുന്നത്. വീഴ്ചകളില്‍ നിന്നും പഠിയ്ക്കുന്നതില്‍ എത്രത്തോളം ഉള്‍ക്കരുത്ത് കാട്ടുന്നു എന്നതും അതില്‍ നിന്നും നേടിയെടുക്കുന്ന സ്വഭാവ ഗുണങ്ങളും ഒക്കെയാണ് പ്രധാനം . ഒരാള്‍ സമൂഹത്തിനായി എന്ത് സംഭാവന ചെയ്യുന്നു എന്നതിന് പ്രചാരം കിട്ടണം. സാമൂഹികമായി നീതിയുള്ളതും വൈവിധ്യമുള്ളതുമായ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കപ്പെടുമ്പോഴാണ് ഉപദേശകന് തന്റെ പ്രതിഫലം ലഭിയ്ക്കുന്നത്.
https://www.facebook.com/Malayalivartha