പി എസ് സി പരീക്ഷക്ക് തയ്യറെടുക്കുമ്പോൾ ഏറ്റവും പ്രധാനം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. എല്ലാ പരീക്ഷകളിലും പൊതുവായ ചില ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ട്. അവ പഠിച്ചുവെച്ചാൽ സ്‌കോർ നില മെച്ചപ്പെടുത്താനാകും എന്നുറപ്പ്. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇന്ന് തൊഴിൽജാലകത്തിൽ
പി എസ് സി പരീക്ഷക്ക് തയ്യറെടുക്കുമ്പോൾ ഏറ്റവും പ്രധാനം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. എല്ലാ പരീക്ഷകളിലും പൊതുവായ ചില ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ട്. അവ പഠിച്ചുവെച്ചാൽ സ്‌കോർ നില മെച്ചപ്പെടുത്താനാകും എന്നുറപ്പ്. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇന്ന് തൊഴിൽജാലകത്തിൽ
1. കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം?
ചോലവനങ്ങൾ
2 . കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
3 .. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം ?
വിയ്യാപുരം (ഹരിപ്പാട്)
4. തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്ന വർഷം?18875.
5. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?1986
6. രാജ്യസ്നേഹികളിലെ രാജകുമാരൻ’ എന്ന് അറിയപ്പെട്ടത് ആരാണ്? സുഭാഷ് ചന്ദ്ര ബോസ്സ്
7 .കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല? കണ്ണൂർ
8 . കണ്ടലിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്? കല്ലേൻ പൊക്കുടൻ
9 .ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി?വരയാട്
10 . ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
11 . ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
12 . സാമൂതിരിയുടെ മുന്നേറ്റം തടയുന്നതിനായി മൈസൂരിലെ ഹൈദർ അലിയെ മലബാറിലേക്ക് ക്ഷണിച്ചത്?
പാലക്കാട് രാജാവ്
13 കുഞ്ഞാലി നാലാമനെയും അനുചരരെയും പോർച്ചുഗീസുകാർ വധിച്ചത് എവിടെ വച്ചായിരുന്നു?ഗോവ
14 . 12-ാം ശതകത്തിന്റെ ആരംഭം വരെയുള്ള മൂഷകരാജ്യചരിത്രം ഇതിവൃത്തമാക്കി അതുലൻ രചിച്ച സംസ്കൃത കാവ്യം? മൂഷകവംശം
15 .'പുരളീശന്മാർ" എന്നറിയപ്പെട്ടത്? കോട്ടയം രാജാക്കന്മാർ
16 .അവസാനത്തെ മാമാങ്കം നടന്നത്? 1755
17 . ആറ്റിങ്ങൽ കലാപം നടന്ന വര്‍ഷം? 1721
18 . ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്? ഷൈനി വിത്സണ്‍
19 . ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ? ആരവല്ലി
20 . ബൃന്ദാവൻ എക്സ്‌പ്രസ് ബംഗളൂരുവിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു?ചെന്നൈ
21 .ഏത് സംസ്ഥാനത്താണ് സുൽത്താൻപുർ പക്ഷിസങ്കേതം? ഹരിയാന
22 . ഇന്ത്യൻ ഫുട്ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന നഗരം?കൊൽക്കത്ത
23 .എല്ലാ വോട്ടർമാർക്കും ഐഡന്റിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം?ഹരിയാന
24 . ഇന്ത്യയിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത്?ബംഗളൂരു
25 . നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? ഉത്തരാഖണ്ഡ്
ഇത്തരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചെയ്തു പഠിക്കുന്നത് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കും . പഠനത്തിനു കുറുക്കുവഴികൾ ഇല്ല എന്നത് മറക്കരുത്, നന്നായി പഠിച്ചാൽ നല്ല വിജയം ഉറപ്പാണ്. ... രണ്ട് മണിക്കൂറിൽ ഒരു വിഷയം എന്ന രീതിയിൽ ടൈംടേബിൾ തയാറാക്കി പഠിക്കാനിരിക്കുന്നത് ഗുണം ചെയ്യും
https://www.facebook.com/Malayalivartha