ഐ ഐ എം വിശാഖപട്ടണം പുതുതായി ആരംഭിച്ച എക്‌സിക്യൂട്ടീവ് എം ബി എ കോഴ്‌സിന്റെ വിശദാംശങ്ങള്‍
അഹമ്മദാബാദ് , ബാംഗ്ലൂര്‍ , കല്‍ക്കട്ട എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളുടെ മാതൃകയില്‍ , പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കായി, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള എക്‌സികുട്ടീവ് എം ബി എ പ്രോഗ്രാം , വിശാഖപട്ടണം ഐ ഐ എം -ഉം ആരംഭിച്ചു .
ഈ നോണ്‍ റെസിഡന്‍ഷ്യല്‍ വാരാന്ത്യ പ്രോഗ്രാമിന്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഫോര്‍ എക്‌സ്പീരിയന്‍സ്ഡ് പ്രൊഫഷണല്‍സ് എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത് .തങ്ങളുടെ കരിയറുകളില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിയ്ക്കുവാന്‍ ഇത് പ്രൊഫഷണലുകളെ സജ്ജരാക്കും.
തങ്ങളുടെ ഭരണനിര്‍വഹണ കാര്യക്ഷമതയും നേതൃത്വ ഗുണങ്ങളും മെച്ചപ്പെടുത്താനുള്ള വേദി ഒരുക്കി, അവരുടെ പ്രൊഫഷണല്‍ രംഗത്തെ അഭിവൃദ്ധിയ്ക്കും പുരോഗതിയ്ക്കും സഹായിയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ കോഴ്‌സ് ആരംഭിച്ചിട്ടുള്ളതെന്നാണ് വിശാഖപട്ടണം ഐ ഐ എം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്.
രണ്ടു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ , ഇന്‍സ്ടിട്യൂട്ടില്‍ നിന്നും അവര്‍ക്ക് മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം നല്‍കപ്പെടും. 2019 ഒക്ടോബറില്‍ ആരംഭിച്ച ഇത്തവണത്തെ അക്കാദമിക് സെഷന്‍ 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ PGPEX (പിജി പി ഇ എക്‌സ) കോഴ്‌സ് ജൂലൈയില്‍ ആരംഭിയ്ക്കാനാണ് തീരുമാനം. എക്‌സികുട്ടീവ് എം ബി എ കോഴ്‌സിന്റെ ക്ലാസ്സുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും, വാരാന്ത്യദിവസത്തിലും വൈകുന്നേരങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഐ ഐ എം വിശാഖപട്ടണത്തിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍്മാരില്‍ ഒരാളായ രാജീവ് കപൂറാണ് പുതിയ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. എക്‌സികുട്ടീവ് എം ബി എ കോഴ്‌സിന്റെ ആദ്യ ബാച്ചിലേയ്ക്ക് 33 പേരെയാണ് പ്രവേശനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. CAT, GMAT, GATE, GRE, എന്നിവയിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയും IIM-വിശാഖപട്ടണം നടത്തിയ ടെസ്റ്റിലെ പ്രകടനം വിലയിരുത്തിയുമാണ് അപേക്ഷകരുടെ ചുരുക്കപ്പട്ടികതയ്യാറാക്കിയത്. എഴുതാനുള്ള പ്രാവീണ്യം, അഭിമുഖത്തിലെ പ്രകടനം എന്നിവ പരിശോധിക്കുവാനുള്ള പരീക്ഷയാണ്
IIM വിശാഖപട്ടണം നടത്തിയത്.
https://www.facebook.com/Malayalivartha