ഇന്ത്യയില്‍ നവീന ഗവേഷണ ആശയങ്ങളും സംരംഭകത്വ സംസ്‌കാരവും വളര്‍ത്താനുള്ള ഇന്‍ഡോ കാനേഡിയന്‍ പങ്കാളിത്ത പദ്ധതി
ഇന്ത്യയില്‍ ഒരു അര്‍ബന്‍ റിസര്‍ച്ച് സെന്ററും ഓണ്‍ട്രപ്രൂണര്ഷിപ് ഹബ്ബും സ്ഥാപിയ്ക്കാനായി ടൊറന്റോ യൂണിവേഴ്‌സിറ്റിയും ടാറ്റാ ട്രസ്റ്റും സഹകരിയ്ക്കുന്ന സ്‌കൂള്‍ ഓഫ് സിറ്റീസ് അലയന്‍സ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എന്നിവയ്ക്ക് പുതിയ വിപണി കണ്ടെത്തുക, സയന്‍സ് , ട്രാന്‍സ്പോര്‍ട്ടേഷന്‍ , അര്‍ബന്‍ പോളിസി , ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ വ്യത്യസ്തവും നവീനവുമായ ഗവേഷണ ആശയങ്ങള്‍ വികസിപ്പിയ്ക്കുവാനും ഗവേഷണം നടത്തുവാനും ഇരു രാജ്യങ്ങളിലും ഉള്ള മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും അവസരം ഒരുക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണിത് .
സാമൂഹിക . സാമ്പത്തിക, പാരിസ്ഥിതിക വിഷയങ്ങളില്‍ കുറഞ്ഞ വിഭവശേഷി ഉള്ളിടത്ത് സത്വര പരിഹാരങ്ങള്‍ ഉണ്ടാക്കാവുന്ന ആശയങ്ങള്‍ പ്രായോഗിക പഥത്തിലെത്തിയ്ക്കുവാന്‍ ഇന്ത്യയിലെയും ക്യാനഡയിലെയും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കും അവസരം ഒരുക്കുവാനായി സ്‌കൂള്‍ ഓഫ് സിറ്റീസ് അലയന്‍സ് എന്ന സംവിധാനമാണ് നിലവിലുള്ളത്.
ദാരിദ്ര്യം കുറച്ചു കൊണ്ടുവരിക, നഗരവല്‍ക്കരണത്തില്‍ പുതുമ കൈവരുത്തുക, ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ , ട്രാന്‍സിറ്റ് പ്ലാനിംഗ് ആന്‍ഡ് സിസ്റ്റംസ് എന്നിവയിലെല്ലാം നോട്ടമെത്തുന്ന വിധത്തില്‍ സ്‌കൂള്‍ ഓഫ് സിറ്റീസ് ഒരുക്കാനായി ലക്ഷ്യമിട്ട ഈ പദ്ധതിയ്ക്ക് അനുയോജ്യമായ കോഴ്സുകള്‍ ക്രമീകരിയ്ക്കാന്‍ ടൊറന്റോ യൂണിവേഴ്സിറ്റിയും ഐ ഐ ടി ബോംബെയും സഹകരിച്ചു പ്രവര്‍ത്തിക്കുകയുമാണ്.
അപ്രകാരം ഇന്ത്യന്‍ പട്ടണങ്ങള്‍ക്ക് യോജിയ്ക്കുന്ന വികസന പദ്ധതികള്‍ ആവിഷ്‌കരിയ്ക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിയ്ക്കും. ടൊറന്റോ യുണിവേഴ്‌സിറ്റിയുടെയും ഇന്ത്യയുടേയും സംയുക്ത മേല്‍നോട്ടത്തില്‍ ലോകമാകമാനമുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പി എച്ച് ഡി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ ഓഫ് സിറ്റീസ് അലയന്‍സ് സൗകര്യമൊരുക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് ആശയങ്ങള്‍ പകരുന്നതിന് ഇന്‍ഡ്യാക്കാര്‍ക്കും കാനഡക്കാര്‍ക്കും ഒരു പോലെ സാഹചര്യം ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ടാറ്റാ ട്രസ്റ്റുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha