DUO-Belgium/Flanders Scholarship Programme 2020-നായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി
മാനവ വിഭവ ശേഷി വികസന മന്ത്രാലയം, DUO-Belgium/Flanders Scholarship Programme 2020-നായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 2020 ഏപ്രില്‍ 1 വരെ അപേക്ഷിയ്ക്കാം.
ബിരുദപഠനമോ -ബിരുദാനന്തര ബിരുദ പഠനമോ നടത്തുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിയ്ക്കാം. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഏറ്റവും കുറഞ്ഞത് നാല് മാസം വരെ ദൈര്‍ഘ്യമുള്ള ഒരു സെമസ്റ്ററിന് എങ്കിലും പ്രതിമാസം 800 യൂറോ സ്‌റ്റൈപെന്‍ഡ് ആയി നല്‍കും. ഇത് ഏകദേശം 66000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടാതെ ചൈന, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിയ്ക്കാവുന്നതാണ്.
യുറോപ്പിനും ഏഷ്യയ്ക്കുമിടയില്‍ പ്രൊഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും കൈമാറ്റം ചെയ്യുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് 2011 - ല്‍ അവതരിപ്പിച്ചതാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം.
ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനായി അപേക്ഷിയ്‌ക്കേണ്ട വിധം ചുവടെ കൊടുക്കുന്നു.
ഔദ്യോഗിക വെബ് സൈറ്റായ http://www.asemduo.org സന്ദര്‍ശിയ്ക്കുക. സ്‌കോളര്‍ഷിപ്പിന്റെ ആപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് 'Go' എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം DUO-India ആപ്ലിക്കേഷന്‍ തെരഞ്ഞെടുക്കുക. അവിടെ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ചതിന് ശേഷം ആ ആപ്ലിക്കേഷന്‍ ലിങ്ക് സബ്മിറ്റ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.asemduo.org/03_forms/forms_09.php സന്ദര്‍ശിയ്ക്കുക.
https://www.facebook.com/Malayalivartha