എന്‍ജിനിയറിങ്- എം ബി എ ബിരുദധാരികളേക്കാള്‍ പ്രാമുഖ്യം തൊഴില്‍ പരിശീലനം ലഭിക്കുന്ന വൊക്കേഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞെത്തുന്നവര്‍ക്ക് ലഭിയ്ക്കുന്നതായി റിപ്പോര്‍ട്ട്
ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തൊഴില്‍ മേഖലയില്‍ എന്‍ജിനിയറിങ്, എം ബി എ ബിരുദധാരികളുടെ ശമ്പളം യഥാക്രമം 4 %-വും 3 %-വും വര്‍ധന കാണിച്ചപ്പോള്‍ തൊഴില്‍ പരിശീലനം നേടി പുറത്തു വരുന്ന, വൊക്കേഷണല്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ ശമ്പളവര്‍ധന 18 % ആയിരുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്.
എന്‍ജിനിയറിങ് , എം ബി എ - ബിരുദധാരികളേക്കാള്‍ മെച്ചപ്പെട്ട ശമ്പളം 'ഹോട്ട് വൊക്കേഷണല്‍ ജോബുകള്‍ക്ക് ' നല്‍കാന്‍ സ്ഥാപനങ്ങള്‍ ഒരുക്കമാണെന്നാണ് ടീംലീസ് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് പറയുന്നത്. തൊഴില്‍ പരിശീലനം സിദ്ധിച്ച ഒരു 'തൊഴില്‍ അന്വേഷക സംഘം' ഉണ്ടായിരിയ്‌ക്കേണ്ട ആവശ്യം വലുതാണ് എന്ന തിരിച്ചറിവാണ് ഈ വന്‍ഡിമാന്‍ഡ് ഉണ്ടായിരിയ്ക്കുന്നത്.
വൊക്കേഷണല്‍ ജോബുകളുടെ വിപണിയിലെ ഡിമാന്‍ഡിനു അനുസൃതമായി ഉദ്യോഗാര്‍ഥികളുടെ സപ്ലൈ സാധ്യമാകാത്ത വിധം ഡിമാന്‍ഡ് -സപ്ലൈ ഗ്യാപ് ഉള്ളതിനാലും അടുത്ത അഞ്ച് വര്‍ഷത്തില്‍ ആ ഗ്യാപ് 41.4 ദശലക്ഷത്തില്‍ നിന്നും 61 .4 ദശലക്ഷമായി വര്‍ദ്ധിയ്ക്കുമെന്നുള്ളത് കൊണ്ടും ഇക്കൂട്ടരുടെ സാലറിയില്‍ വന്‍വര്‍ധന ഉണ്ടാകാനാണ് സാധ്യത. തൊഴില്‍ വൈദഗ്ധ്യം കുറവായതിനാല്‍ തൊഴില്‍ രംഗത്ത് ഉപയോഗിയ്ക്കാനാവാത്ത, വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചു പുറത്തിറങ്ങുന്ന പ്രൊഫഷണല്‍ ബിരുദധാരികളുടെ എണ്ണം വളരെ കൂടുതലായതുമൊക്കെ അവര്‍ക്ക് ശമ്പളവര്‍ധന ഉണ്ടാകാതെയിരിയ്ക്കുന്നതിന്റെ കാരണമാണ്.
സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ച, അപ്പാരല്‍ , ഓട്ടോ മൊബൈല്‍ , കണ്‍സ്ട്രക്ഷന്‍, ഇ-കൊമേഴ്സ്, ജെംസ് ആന്‍ഡ് ജൂവലറി, റീടൈല്‍ എന്നീ ആറു തൊഴില്‍ മേഖലകളും വൊക്കേഷണല്‍ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രൊഫഷനലുകളെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ സന്നദ്ധരാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്‍ജിനിയറിങ് , എം ബി എ രംഗത്തു നിന്നുള്ള ഉദ്യോഗാര്‍ഥികളെക്കാള്‍ വിഷല്‍ മെര്‍ച്ചന്റൈസര്‍ (അപ്പാരല്‍ ), ജെമ്മോളജിസ്റ്റ് ( ജെംസ് ആന്‍ഡ് ജൂവലറി ) എന്നീ മേഖലകള്‍ അനുഭവ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തമായ മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ ലാബ് ടെക്‌നിഷ്യന്‍ ( ഹെല്‍ത്ത് കെയര്‍ രംഗം ), നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്‍ (ബാങ്കിങ്,ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖലകള്‍ ) എന്നിവര്‍ക്ക് എന്‍ജിനിയറിങ്-എം ബി എ ബിരുദ ധാരികളേക്കാള്‍ കുറഞ്ഞ സാലറിയാണ് തുടക്കത്തില്‍ ലഭിയ്ക്കുന്നതെങ്കിലും സമയം ചെല്ലുന്തോറും വ്യക്തമായ ഉയര്‍ച്ച ഉണ്ടായി കാണുന്നുണ്ട്.
വൊക്കേഷണല്‍ വര്‍ക്ഫോഴ്സിനാണ് താരതമ്യേന എന്‍ജിനിയറിങ് - എം ബി എ ബിരുദധാരികളേക്കാള്‍ ലോങ്ങ് ടേം കരിയറില്‍ പ്രയോജനം ഉണ്ടാകുന്നത്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഒരു നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്റെ ശമ്പളം 2016 -ല്‍ പ്രതിമാസം 38000 ആയിരുന്നത് 2018 ആയപ്പോഴേയ്ക്ക് പ്രതിമാസം 51600 ആയപ്പോള്‍, ഇത്ര തന്നെ പ്രവര്‍ത്തി പരിചയമുള്ള ഒരു എന്‍ജിനിയറുടെ വരുമാന വര്‍ദ്ധനവ് 2016 -ല്‍ ഉണ്ടായിരുന്ന 37200 -ല്‍ നിന്നും 2018 -ല്‍ 41500 ആയി മാറുക മാത്രമാണ് ഉയര്‍ന്നത്.
വൊക്കേഷണല്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗാര്ഥികളും എന്‍ജിനിയറിങ് - എം ബി എ ബിരുദധാരികളും തമ്മില്‍ ശമ്പള വര്‍ധനയില്‍ ഇപ്പോഴുള്ള അന്തരം 15 % ആണെങ്കിലും വരും വര്‍ഷങ്ങളില്‍ അത് ഇനിയും വര്‍ദ്ധിയ്ക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ സ്‌കില്ലുകള്‍ക്ക് കമ്പനികള്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ , വൊക്കേഷണല്‍ പരിശീലനം നേടിയിട്ടുള്ളവരുടെ ഡിമാന്‍ഡ് അടുത്ത രണ്ടു വര്‍ഷങ്ങളിലും വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും എന്നാണ് ടീം ലീസിന്റെ കോ ഫൗണ്ടറും എക്‌സികുട്ടീവ് വൈസ് പ്രസിഡന്റുമായ ഋതുപമ ചക്രവര്‍ത്തി പറഞ്ഞത്.
https://www.facebook.com/Malayalivartha