JEE Advanced 2020-യുടെ ബ്രോഷര്‍ ഐ ഐ ടി ഡല്‍ഹി റിലീസ് ചെയ്തു
JEE Advanced 2020-യുടെ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ റിലീസ് ചെയ്തു . താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ ബ്രോഷര്‍ പരിശോധിയ്ക്കുന്നതിന് jeeadv.ac.in. സന്ദര്‍ശിയ്ക്കാം .
JEE Advanced -എഴുതുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ മെയ് 1 മുതല്‍ 6 വരെ നടക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം . മെയ് 7 -ആണ് അപേക്ഷ ഫീസ് അടയ്ക്കേണ്ട അവസാന തീയതി . JEE Advanced 2020-യുടെ അഡ്മിറ്റ് കാര്‍ഡ് IIT Delhi തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ മെയ് 12 -നു പ്രസിദ്ധീകരിയ്ക്കും. മെയ് 17 വരെ അത് ഡൗണ്‍ലോഡിന് ലഭ്യമായിരിയ്ക്കും.
JEE Advanced-നായി രജിസ്റ്റര്‍ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്. JEE Main പരീക്ഷ പാസ്സായവരാണ് JEE Advanced-ന് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2, 50 ,000 -ത്തിനുള്ളില്‍ (എല്ലാ കാറ്റഗറിയിലും കൂടി ) ഉള്ള റാങ്ക് നേടണം. 12-ാം ക്ളാസ്സ് പരീക്ഷയില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടിയവര്‍ക്കേ രജിസ്റ്റര്‍ ചെയ്യാനാവൂ. SC, ST , PwD വിദ്യാര്‍ത്ഥികള്‍ക്ക് 65 % മാര്‍ക്ക് ഉണ്ടായിരുന്നാല്‍ മതി. 2019-ലോ 2020 -ലോ നടത്തപ്പെട്ട പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് എന്നിവ നിര്‍ബന്ധമായും പഠിച്ചിട്ടുള്ളവരായിരിക്കണം അപേക്ഷകര്‍.
JEE Advanced പരീക്ഷ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ എല്ലാക്കൊല്ലവും വിവിധ ഐ ഐ ടി -കളാണ് , IIT - JAB (Joint Admission Board)-ന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നത് . ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മികച്ച ഐ ഐ ടി- കളില്‍ എന്‍ജിനിയറിങ്, സയന്‍സ് , ആര്‍ക്കിറ്റെക്ച്ചര്‍ തുടങ്ങിയ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്നത്.
https://www.facebook.com/Malayalivartha