പ്രതിരോധ സേനാംഗങ്ങളുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സ്‌കോളര്‍ഷിപ്പുമായി ഒരു NBFC
ഇന്ത്യയുടെ പ്രതിരോധ സേനയുടെ ഭാഗമായി നിന്നുകൊണ്ട് മാതൃ രാജ്യത്തിനായി സമര്‍പ്പിത സേവനം നടത്തുന്ന സേനാംഗങ്ങളെ ആദരിയ്ക്കാനായി , പ്രതിരോധ സേനാംഗങ്ങളുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി മുന്നോട്ട് വന്നിരിയ്ക്കുകയാണ് ഒരു നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി.
ഈ സ്‌കോളര്‍ഷിപ് പദ്ധതിയുടെ പ്രയോജനം മിടുക്കരായ 50 പേര്‍ക്ക് ലഭ്യമാകും. ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനോ മറ്റു കോഴ്സുകള്‍ പഠിയ്ക്കുന്നതിനോ വിനിയോഗിയ്ക്കാവുന്ന 50,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. അപേക്ഷകര്‍ക്ക് ഈ തുക ബിരുദാനന്തര ബിരുദ പഠനത്തിനായോ തങ്ങളുടെ നൈപുണ്യ വികസനത്തിനായോ ഉപയോഗിയ്ക്കാം.
ഈ തുക അവര്‍ പഠനം നടത്തുന്ന സ്ഥാപനത്തിലെ ട്യൂഷന്‍ ഫീസിനായോ ഇതര ഫീസുകള്‍ക്കായോ ഉപയോഗിയ്ക്കാന്‍ അനുമതിയുണ്ട്. കോഴ്‌സിന് ഒരു വര്‍ഷത്തെ എങ്കിലും ദൈര്‍ഘ്യമുണ്ടായിരിയ്ക്കണം എന്ന നിബന്ധന ഉണ്ട്.
Ekam Satt Foundation-നുമായി സഹകരിച്ച് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത് വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന NBFC Avanse Financial Services ആണ്.
കോളേജില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ , വിദ്യാര്‍ത്ഥിയുടെ കെ വൈ സി , മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ലിസ്റ്റുകള്‍, മത്സര പരീക്ഷയിലെ സ്‌കോര്‍, കോളേജിന്റെ ഫീസ് ഘടന എന്നിങ്ങനെയുള്ള രേഖകളുമായി വിദ്യാര്‍ത്ഥികള്‍ക്ക് scholarship@avanse.com-ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്.
2020 മാര്‍ച്ച് 31-ന് മുന്‍പായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം. വിശദ വിവരങ്ങള്‍ www.avanse.com എന്ന സൈറ്റില്‍ നിന്നും ലഭിയ്ക്കും.
https://www.facebook.com/Malayalivartha