IIM Rohtak- ന്റെ ഡ്യൂവല്‍ ഡിഗ്രി മാനേജ്മെന്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം
IIM Rohtak (ഐ ഐ എം റോത്തക് ) അവരുടെ പഞ്ചവല്‍സര, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റിന്റെ രണ്ടാം ബാച്ചിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഐ പി എം ആപ്റ്റിട്യൂട് ടെസ്റ്റിലൂടെയാണ് (IPM Aptitude Tets) പ്രവേശനം നല്‍കുന്നത്. ഓണ്‍ലൈന്‍ മോഡിലുളള പ്രസ്തുത പരീക്ഷയ്ക്ക് ഏപ്രില്‍ 6 വരെ രജിസ്റ്റര്‍ ചെയ്യാം. മെയ് 1-നാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ.
വിദ്യാര്‍ഥികളില്‍ ഭരണനിര്‍വ്വഹണ ശേഷിയും നേതുത്വ ഗുണങ്ങളും വളരെ നേരത്തെ തന്നെ വളര്‍ത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് കഴിഞ്ഞ വര്‍ഷം ഐ ഐ എം റോത്തക്, ഐ പി എം കോഴ്‌സ് ആരംഭിച്ചത്.
ഇരട്ട ബിരുദം (BBA + MBA) നേടുന്നതിന് അവസരം ഒരുക്കുന്ന ഒരു മാനേജ്മെന്റ് പ്രോഗ്രാം ആണിത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ (MBA) ബിരുദമാണ് നല്‍കുന്നത്. മൂന്നു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം കോഴ്‌സ് വിട്ടുപോകാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍, അവര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം (BBA ) നേടിയതായി കണക്കാക്കും.
മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങളടങ്ങിയ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ ക്വാന്റിട്ടേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിംഗ്, വെര്‍ബല്‍ എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കും. ഓരോ വിഭാഗത്തിലും 40 ചോദ്യങ്ങള്‍ വീതം ഉണ്ടാവും. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിയ്ക്കുമ്പോള്‍ തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കും ലഭിയ്ക്കും.
സീറ്റുകളുടെ എണ്ണം : 150
കോഴ്‌സ് ഫീസ് : ഏകദേശം 28, 75,000 രൂപ
https://g06.tcsion.com//EForms/configuredHtml/2349/64459/Registration.html- എന്ന സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിയ്ക്കാം.
https://www.facebook.com/Malayalivartha