കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT 2020 )- മാതൃകയ്ക്ക് മാറ്റം , വിദ്യാര്‍ത്ഥികളുടെ ഗ്രഹണ ശേഷി പരിശോധിയ്ക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നു
2020 മെയ് 10-ന് നടത്താന്‍ ഉദ്ദേശിയ്ക്കുന്ന CLAT അഥവാ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന്റെ മാതൃകയ്ക്ക് ധാരാളം വ്യതിയാനങ്ങള്‍ വരുത്താനായി കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് തീരുമാനിച്ചിരിയ്ക്കുന്നു.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമ്മര്‍ദം കുറയ്ക്കുന്നതിനായി 200 ചോദ്യങ്ങള്‍ എന്ന പഴയ രീതി മാറ്റി , 120 മിനിറ്റില്‍ ഉത്തരം നല്‍കേണ്ട 150 ചോദ്യങ്ങളാണ് ഇത്തവണ ഉണ്ടാകുക. വിദ്യാര്‍ത്ഥികളുടെ ഗ്രഹണ ശേഷി പരിശോധിയ്ക്കുന്നതിനുള്ള ചോദ്യങ്ങള്‍ (comprehension-based pattern) ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലീഗല്‍ ആപ്റ്റിട്യൂഡ് സെക്ഷനു പകരം ലീഗല്‍ റീസണിംഗ് വിഭാഗമായിരിയ്ക്കും ഉണ്ടാവുക.
ലീഗല്‍ റീസണിംഗ് സെക്ഷനില്‍ വരുത്തിയിരിയ്ക്കുന്ന പ്രധാന മാറ്റം, വിദ്യാര്‍ത്ഥികളുടെ റീസണിംഗ് ശേഷി (കേവലയുക്തി) പരിശോധിയ്ക്കുന്ന തിനായി ഉദ്ദേശിച്ചിട്ടുള്ള ഈ സെക്ഷനില്‍ നിയമരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്നതാണ് . പഴയ പരീക്ഷാ മാതൃകയില്‍ കേവല യുക്തി പരിശോധിയ്ക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ, നിയമങ്ങള്‍ ഓര്‍ത്തു വയ്ക്കുവാനുള്ള കഴിവാണ് പരിശോധിച്ചു കൊണ്ടിരുന്നത്.
നിയമ പരിജ്ഞാനത്തിന്റെ ഈ വിഭാഗത്തില്‍, വിദ്യാര്‍ത്ഥികളുടെ നിയമ പരിജ്ഞാനം എത്രയുണ്ടെന്നല്ല ഇപ്പോഴത്തെ മാതൃകയില്‍ പരിശോധിയ്ക്കുന്നത്, പകരം അവരുടെ യുക്തിയുക്തത അല്ലെങ്കില്‍ വിവേചന ബുദ്ധിയാണ്. ഈ വിദ്യാര്‍ത്ഥികള്‍ നിയമം പഠിയ്ക്കാനായി എത്തുന്നവരാകയാല്‍്, നിയമങ്ങളെ കുറിച്ചൊക്കെ മുന്‍പേ തന്നെ എത്ര അറിവ് ഉണ്ട് എന്ന് പരിശോധിയ്ക്കേണ്ട ആവശ്യമില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതെന്ന് ഹൈദരാബാദിലെ NALSAR University of Law-യുടെ വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്തഫ പറഞ്ഞു.
മാത്തമാറ്റിക്‌സിന്റെ സെക്ഷനില്‍ അപഗ്രഥന ശേഷിയോടെ ടേബിളുകളും ഗ്രാഫും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഈ സെക്ഷനിലെ ചോദ്യങ്ങള്‍ പത്താം ക്ലാസ്സിന്റെ സിലബസ് അനുസരിച്ചുള്ളതായിരിയ്ക്കും. പന്ത്രണ്ടാം ക്ലാസ്സിന്റെ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഇംഗ്ലീഷ് ലാംഗ്വേജ് , പൊതുവിജ്ഞാനം ഉള്‍പ്പെടുന്ന കറന്റ് അഫയേഴ്സ്, ലോജിക്കല്‍ റീസണിംഗ് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓഫ്ലൈന്‍ മോഡില്‍ നടത്തപ്പെടുന്ന പരീക്ഷയില്‍, ഓരോ തെറ്റുത്തരത്തിനും 0 .25 എന്ന കണക്കില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിയ്ക്കും. 2020 ജനുവരി ഒന്നിന് തുടങ്ങിയ രജിസ്ട്രേഷന്‍ പ്രക്രിയ ഇപ്പോഴും തുടരുന്നു. അപേക്ഷകള്‍ സമര്‍പ്പിയ്ക്കേണ്ട അവസാന തീയതി 2020 മാര്‍ച്ച് 31 ആണ് .
Dharmashastra National Law University, Jabalpur; National Law Institute University, Bhopal; Rajiv Gandhi National University of Law, Punjab, and National Law University, Odisha എന്നിവ ഉള്‍പ്പെടുന്നതാണ് CLAT 2020 പരീക്ഷയുടെ കണ്‍സോര്‍ഷ്യം.
https://www.facebook.com/Malayalivartha