COVID-19 : CLAT, MHCET Law, AILET, KLEE 2020- തുടങ്ങിയ പ്രവേശന പരീക്ഷകള്‍ നീട്ടി വച്ചേക്കും
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാലും ലോകാരോഗ്യ സംഘടന അതിനെ മഹാമാരി ആയി പ്രഖ്യാപിച്ചതിനാലും രാജ്യത്ത് കുറേയധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടിരിയ്ക്കയാണ്. മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിട്ടിരിയ്ക്കയാണ്. പരീക്ഷ തീയതികള്‍ പുനഃ ക്രമീകരിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ കാര്യത്തിലും ഇത് ആശയക്കുഴപ്പം സൃഷ്ടിയ്ക്കുന്നുണ്ട്. കൊറോണ വ്യാപനം അധികരിയ്ക്കുകയാണെങ്കില്‍ പ്രവേശന പരീക്ഷകള്‍ മാറ്റി വച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
എങ്കിലും പരീക്ഷ നടത്തുന്ന ഔദ്യോഗിക കേന്ദ്രങ്ങള്‍ ഒന്നും പരീക്ഷാതീയതികള്‍ പുനഃക്രമീകരിച്ചതായി ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല എന്ന കാര്യം അപേക്ഷകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം .
CLAT, MHCET law, LSAT India, TS LAWCET, AP LAWCET, മുതലായ പ്രവേശന പരീക്ഷകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വളരെ അധികം വിദ്യാര്‍ത്ഥികളുടെ കൂടിവരവിന് അവസരം ഒരുക്കുന്ന പരീക്ഷയാണ്. തന്മൂലം പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പരീക്ഷാ തീയതി മാറ്റി ക്രമീകരിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.
മഹാരാഷ്ട്രാ സംസ്ഥാനത്തെ MHCET law 2020-യും കേരളത്തിന്റെ KLEE 2020-യും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബാധിയ്ക്കപ്പെടാനിടയുണ്ട്.
മഹാരാഷ്ട്രയിലെ പഞ്ചവത്സര എല്‍ എല്‍ ബി-യ്ക്കായുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 12 -നും കേരളത്തിലെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 25,26 തീയതികളിലായും നടത്താന്‍ നിശ്ചയിച്ചിരിയ്ക്കയാണ്. കൊറോണ വൈറസ് ബാധ ഏറ്റവും അധികം ബാധിച്ചിട്ടുള്ളതും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതുമായ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളാണ് ഇവ രണ്ടും.
മറ്റു പ്രമുഖ ലോ പ്രവേശന പരീക്ഷകളായ CLAT, LSAT India, AILET, SLAT, TS LAWCET എന്നിവയെല്ലാം മെയ് മാസത്തില്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും , കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയില്‍ എപ്രകാരമാണ് എന്ന് കണ്ടതിനു ശേഷമായിരിയ്ക്കും അവ പുനഃ ക്രമീകരിയ്ക്കാനോ വേണ്ടയോ എന്ന കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.
https://www.facebook.com/Malayalivartha