ലോക്ക് ഡൗണ്‍ കാലത്ത് നിങ്ങളുടെ കുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകള്‍ വികസിപ്പിയ്ക്കാം
കൊറോണ വൈറസ് വിവിധ മേഖലയെ അടച്ചു പൂട്ടിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണല്ലോ. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെയും അത് വളരെ ദോഷകരമായ രീതിയില്‍ ബാധിച്ചിട്ടുണ്ട് . സാമൂഹ്യ അകലം പാലിയ്‌ക്കേണ്ടതിന് സ്‌കൂളുകളും അടച്ചിട്ടിരിയ്ക്കുകയാണ്. അതുകൊണ്ട് അറിവ് ആര്‍ജിയ്ക്കുന്നതും നിര്‍ത്തി വയ്ക്കേണ്ടതില്ല.
1665 -ല്‍ ലണ്ടനില്‍ പ്ലേഗ് ബാധ ഉണ്ടായപ്പോള്‍ ഐസക് ന്യൂട്ടന്‍ ഇരുപത് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ . ന്യൂട്ടന്റെ കോളേജ് ആയ ട്രിനിറ്റി കോളേജും അന്ന് മുന്‍കരുതലിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ വീട്ടിലേയ്ക്ക് അയച്ചിരുന്നു. അന്ന് ഒരു വര്‍ഷക്കാലത്തോളം വീട്ടിലിരിയ്‌ക്കേണ്ടി വന്നപ്പോഴാണ് അദ്ദേഹം പുതിയ പല തിയറികളും കണ്ടെത്തിയത്.
ഇപ്പോള്‍ വീട്ടിലിരിയ്ക്കുന്ന മാതാപിതാക്കള്‍ക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠന പ്രവര്‍ത്തനങ്ങള്‍ നിന്നു പോകാതിരിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഉത്തരവാദിത്തം ഉണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് പുതിയ രീതിയിലുള്ള വിജ്ഞാന സമ്പാദന രീതികള്‍ പരിചയപ്പെടുത്തി കൊടുക്കാം.
കുട്ടികളുടെ റീസണിംഗ് , സര്‍ഗ്ഗശേഷി, അബ്‌സ്ട്രാക്ട് തിങ്കിങ്, പ്രശ്‌ന പരിഹാര ശേഷി എന്നിവയൊക്കെ മെച്ചപ്പെടുത്തുന്ന വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്. പത്തു വയസ്സിനു താഴെയുള്ള കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗണിതശാസ്ത്രം ഉള്‍പ്പെടുത്തുന്നത് അവരുടെ അറിവ് വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.
ഇതാ നിങ്ങളുടെ കുട്ടിയുടെ ജിജ്ഞാസ ഉണര്‍ത്താനുള്ള ചില മാര്‍ഗങ്ങള്‍:
നിങ്ങളുടെ പാചകവേളയില്‍ കുട്ടിയേയും ഒപ്പം കൂട്ടുക. പാകം ചെയ്യുന്നതിന് ആവശ്യമായ വെള്ളവും മസാലക്കൂട്ടുകളും എടുക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിയ്ക്കുന്നത് അളവുകളെ കുറിച്ച് അവബോധം ഉണ്ടാക്കും.
ചീട്ടുകളും, ഡൈസും ഉപയോഗിച്ചുള്ള കളികള്‍ നിങ്ങളുടെ കുട്ടിയുടെ ഗണിത ശാസ്ത്ര ശേഷി തിരിച്ചറിയാന്‍ നിങ്ങളെ സഹായിയ്ക്കും. വീട്ടില്‍ ലഭിയ്ക്കുന്ന ടൂത്ത്പിക്ക് , പേപ്പര്‍ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള നിര്‍മ്മിതികള്‍ നടത്താം. ക്യാഷ് മെമ്മോകളും റെസീറ്റുകളും ഉപയോഗിച്ച് കണക്കുകൂട്ടല്‍ പഠിപ്പിക്കാം.
എന്നാല്‍ പത്തിനും പതിനാലിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ അറിവുണ്ടായിരിയ്ക്കും. അവര്‍ പഠിച്ച പാഠങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞു കൊടുത്ത് മനസ്സില്‍ ഉറപ്പിയ്‌ക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. വീട്ടുജോലികള്‍ക്കിടയില്‍ മനസ്സിലാക്കിയ എന്തെങ്കിലും പുതിയ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഹോംവര്‍ക് കൊടുക്കാം. മനസ്സില്‍ കണക്കുകൂട്ടല്‍ നടത്തി ഉത്തരം കണ്ടെത്തേണ്ട മെന്റല്‍ മാത്‌സില്‍ പരിശീലനം നല്‍കുന്നത് സംഖ്യകളുമായുള്ള ഒരു മാനസികബന്ധം ഉണ്ടായി വരാന്‍ സഹായകമാകും. അക്കങ്ങളെ കുറിച്ച് വ്യക്തമായ അവബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌ന പരിഹാര ശേഷിയും കൂടുതലായിരിയ്ക്കും. ഗണിത ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങള്‍ വായിപ്പിയ്ക്കാം .
ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകളിലെ ഗണിത ശാസ്ത്ര സംബന്ധിയായ കളികളില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുന്നത് അവരുടെ സംഖ്യാസംബന്ധിയായ വിജ്ഞാനം വര്‍ദ്ധിയ്ക്കാന്‍ അവസരം നല്‍കും. വണ്‍ ഓണ്‍ വണ്‍ എന്ന രീതിയില്‍ നേരിട്ട് പരിശീലനം നല്‍കുന്ന വിവിധ തരം ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിലൂടെ സങ്കീര്‍ണമായ ഗണിത ശാസ്ത്ര സങ്കല്പങ്ങളെ ലളിതമായ രീതിയില്‍ മനസ്സിക്കാന്‍ സഹായിയ്ക്കും. കണക്ക് സ്വയം പഠിയ്ക്കാന്‍ അവസരം ഒരുക്കുന്ന, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉപയോഗിയ്ക്കുന്ന ആപ്പുകളും ഉണ്ട്. ഒരു വിദ്യാര്‍ത്ഥിയ്ക്ക് കണക്കുമായി ബന്ധപ്പെട്ട എന്തെങ്കിലും സവിശേഷ കഴിവുകള്‍ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് സഹായിയ്ക്കുന്നതാണ് ഇവയിലൂടെ സംഘടിപ്പിയ്ക്കപ്പെടുന്ന ടെസ്റ്റുകള്‍ കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ ദൂരീകരിയ്ക്കുന്നതിന് ആവശ്യമായ ചെറിയ വീഡിയോ സെഷനുകളും ഇവയിലുണ്ട് എന്നറിയണം.
പഠനം നടക്കുന്നത് സ്‌കൂളുകളിലാണ് എന്ന പൊതുബോധമാണ് ഉള്ളത്. എന്നാല്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ വിജ്ഞാന സമ്പാദനം നിര്‍ത്തിവയ്ക്കേണ്ടതില്ല എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കണം. അതിനാല്‍ ലോക്ക് ഡൗണ്‍ സമയത്ത് പുതിയ കാര്യങ്ങള്‍ പഠിയ്ക്കാനായി സമയം വേര്‍തിരിച്ച് നല്‍കുക. ആ സമയത്ത് കൃത്യമായി പഠനം നടത്തിയാല്‍ അത് പഠിയ്ക്കാനുള്ള സമയം ആണെന്ന തോന്നല്‍ ഉളവാക്കാനാവും.
പുസ്തക വായനയ്ക്കാണ് സമയം ചിലവാക്കുന്നതെങ്കില്‍, കുട്ടിയ്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ സ്വയം തെരഞ്ഞെടുക്കാന്‍ അനുവദിയ്ക്കണം. ഒരു ദിവസം എത്രത്തോളം നിങ്ങളുടെ കുട്ടിയ്ക്ക് വായിയ്ക്കാനാവും എന്ന് മനസ്സിലാക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവന്റെ അല്ലെങ്കില്‍ അവളുടെ അഭിരുചി എന്താണെന്ന് തിരിച്ചറിയുന്നതും. പഠനത്തിനായി വേര്‍തിരിച്ച സമയത്ത് ടി വി കാണാനോ വിഡിയോ ഗെയിം കളിയ്ക്കാനോ അനുവദിയ്ക്കുകയേ അരുത്.
അത് കൊണ്ട് ഈ കൊറോണ കാലത്ത്, നിങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തോടെ ഹോം സ്‌കൂളിംഗിന് ഒരു പുതിയ തലം ഒരുക്കാം. ജീവിതത്തിലെ തിരക്കുകള്‍ക്ക് അവധി കൊടുത്തുകൊണ്ട് നിങ്ങളുടെ കുട്ടിയുമായി കൂടുതല്‍ മെച്ചപ്പെട്ട മാനസിക ബന്ധം ഉണ്ടാക്കാന്‍ ഈ അവസരം ഉപയോഗിയ്ക്കാവുന്നതാണ്.
https://www.facebook.com/Malayalivartha