സിംഗപ്പൂര്‍ സ്ഥാപനങ്ങളില്‍ പഠിയ്ക്കാം... ഇന്ത്യയില്‍ നിന്നുകൊണ്ടു മാകാം!
ഏഷ്യയിലെ പ്രധാനപ്പെട്ട എജുക്കേഷന്‍ ഹബ് ആയി അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത് സിംഗപ്പൂര്‍ ആണ്. സുരക്ഷിതവും വിശാലവും സുഖപ്രദവുമായ രീതിയില്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങള്‍ സിംഗപ്പൂര്‍ നല്‍കുന്നത് കൊണ്ടാണ് ആ രാജ്യത്തിന് ഇപ്രകാരമൊരു സവിശേഷ അംഗീകാരം ലഭിച്ചത് .
മികവ് കൈവരിയ്ക്കാനുള്ള ഒരു അവസരവും കൈവിട്ടുകളയാത്ത ഇവിടത്തെ വിദ്യാഭ്യാസ മേഖല, വിശാലാടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുള്ള കരിക്കുലം, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ആഗോള പരിപ്രേക്ഷം നല്‍കുന്നതോടൊപ്പം, അവരുടെ ഭാവി കരിയറില്‍ മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കം ലഭിയ്ക്കാന്‍ ഉതകും വണ്ണം അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ നന്നായി മനസ്സിലാക്കണമെന്ന് സിംഗപ്പൂരിന് നിര്‍ബന്ധമുണ്ട് . വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും കഴിവുകളെ പുറത്തു കൊണ്ടുവരും എന്ന കാഴ്ചപ്പാടാണ് ഇവിടുത്തെ വിദ്യാഭ്യാസ രംഗം പുലര്‍ത്തുന്നത്. ഈ വീക്ഷണത്തിലൂന്നി പ്രവര്‍ത്തിയ്ക്കുന്നതിനാലാണ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ള ധാരാളം സംരംഭകരെ ഇവിടെ ലഭിയ്ക്കുന്നത്.അത് എല്ലാവര്‍ ക്കും വിജ്ഞാന സമ്പാദനത്തിനും പരിശീലനത്തിനും ധാരാളം അവസരങ്ങള്‍ ഒരുക്കുന്നു.
അത് കൊണ്ടാണ് സിംഗപ്പൂരിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ ആഗോള രംഗത്ത് ഇതേ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തതിനാല്‍ അതിന് ചെലവിടേണ്ടി വരുന്ന തുകയെക്കുറിച്ച് അല്ല ചിന്തിയ്ക്കുന്നത്, മറിച്ച് മികച്ച മാനേജ്മെന്റ് കഴിവുകളുള്ള, പ്രവര്‍ത്തന മികവുള്ള, ഫലപ്രദവും വിശ്വാസം അര്‍പ്പിയ്ക്കാന്‍ യോഗ്യവുമായ ഉദ്യോഗാര്‍ത്ഥികളെ തയ്യാറാക്കാനാണ് സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിയ്ക്കുന്നത്.
ആഗോള തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരോടൊപ്പം കൈകോര്‍ത്തുകൊണ്ട് സ്വദേശികളും വിദേശികളുമായ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാളിറ്റി പ്രോഗ്രാമുകള്‍ ലഭ്യമാക്കാന്‍ ശ്രമിയ്ക്കുന്നവയാണ് സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സിംഗപ്പൂര്‍ പിന്‍തുടരുന്ന ബൈ ലിംഗ്വല്‍ വിദ്യാഭ്യാസ പദ്ധതിയ്ക്ക് ചൈന , വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. നല്ല ഗവേഷണ ബുദ്ധിയോടെ തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയും, മികച്ചതും വേറിട്ടതുമായ അധ്യയന സമ്പ്രദായങ്ങളും സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖമുദ്രയാണ്.
മോഡേണ്‍ മോണ്ടിസോറി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് , ജൂലിയ സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ഫോര്‍ ടീച്ചേര്‍സ് , റാഫേല്‍ എജുക്കേഷന്‍ കോര്‍ എന്നിവ ഒക്കെ ഇന്ത്യയില്‍ സാന്നിധ്യമുള്ള സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
എം എം ഐ , ഡല്‍ഹി Gurgaon-ല്‍ 500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിയ്ക്കാവുന്ന ഒരു നാലുനിലകെട്ടിടത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഡിപ്ലോമ ഇന്‍ മോണ്ടിസോറി മെതേഡ് ഓഫ് എഡ്യൂക്കേഷന്‍ ഇവിടെ നിന്നും കരസ്ഥമാക്കാം. ജൂലിയ ഗബ്രിയേല്‍ സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷനും അദ്ധാപക പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. New Delhi, DLF Gurgaon എന്നിവിടങ്ങളില്‍ സ്ഥാപനങ്ങളുണ്ട്. റാഫേല്‍ എഡ്യൂക്കേഷന്‍ കോറിന് ബാംഗ്‌ളൂര്‍, ന്യൂ ഡല്‍ഹി, എന്നിവിടങ്ങളില്‍ ഓഫിസുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കമ്പനിയായ എജുകോംപ് സൊല്യൂഷന്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് നടത്തുന്ന രണ്ടു വിദ്യാഭ്യാസ പദ്ധതികള്‍ ഇവര്‍ക്കുണ്ട്. റാഫേല്‍സ് ഡിസൈന്‍ ഇന്റര്‍നാഷണല്‍ മുംബൈ-യും റാഫേലിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ പെടുന്നതാണ്.
https://www.facebook.com/Malayalivartha