യുഎഇ തൊഴില്‍ വിസകള്‍ പുനരാരംഭിക്കും ..ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക
തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി യുഎഇ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും നടപടികള്‍. പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. രാജ്യത്തെത്തുന്നവര്‍ ആവശ്യമെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും. നിയമവിധേയമായ വിസയുള്ള എല്ലാ രാഷ്ട്രങ്ങളിലെ വീട്ടുജോലിക്കാര്‍ക്കും രാജ്യത്തെത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് താമസ രേഖകള്‍ നിയമവിധേയമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ രണ്ടാം അവസരത്തിന്റെ സമയമാണ് അവസാനിച്ചത് കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയിരുന്നത്. രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ www.ica.gov.ae വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
അതേസമയം ജോലി നഷ്ടപ്പെട്ടവര്‍ക്ക് മൂന്നോ, ആറോ മാസത്തെ വര്‍ക് പെര്‍മിറ്റ് അനുവദിക്കാന്‍ യുഎഇ മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചിരുന്നു. . കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്‌പോണ്‍സറിലേക്ക് മടങ്ങിപ്പോകണമെന്നും മന്ത്രാലയം ഉത്തരവില്‍ അറിയിച്ചു..മലയാളികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ നിരവധി പേര്‍ വിസ നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. ഇവര്‍ക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം.
ജീവനക്കാരുടെ സമ്മതമില്ലാതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനു പകരം ശമ്പളമില്ലാത്ത അവധി പോലുള്ള നടപടികള്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
ജോലി നഷ്ടമായവര്‍ക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്തുള്ള കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ബഹ്റൈന്‍ അറിയിച്ചു. ഇതിന് അപേക്ഷിക്കുകയോ ഫീസ് അടക്കുകയോ വേണ്ടതില്ലെന്ന് പൊതു സുരക്ഷാ മേധാവി താരിഖ് ഹസന്‍ അറിയിച്ചു. കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവ. എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha