നിങ്ങൾക്ക് ജോലി ആവശ്യമെങ്കിൽ പരീക്ഷകളിൽ മാത്രം ജയിച്ചാൽ മതിയോ? ഇന്റർവ്യൂവിലും ശ്രദ്ധിക്കേണ്ടേ... ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ അഭിമുഖത്തിൽ എങ്ങനെ അണിഞ്ഞൊരുങ്ങാമെന്ന് നോക്കാം!!
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയ്യിൽ സുരക്ഷിതമാകണമെങ്കിൽ മികച്ച കോഴ്‌സും, ഏറ്റവും മികച്ച കോളേജുകളിലും പഠനം പൂർത്തീകരിക്കണമെന്നുള്ള പരസ്യങ്ങൾ കണ്ടിട്ടുള്ളതാണ്... എന്നാൽ പരീക്ഷകളെക്കാളും വേണ്ടപ്പെട്ട ഒന്നുണ്ട്! അതാണ് ഇന്റർവ്യൂ എന്ന കടമ്പ.
ഇവിടെ അവർ നിങ്ങളുടെ അറിവിനെക്കാളുപരി അളക്കുക നിങ്ങളുടെ വ്യക്തിത്വത്തെയാണ്. ഇവിടെ കാലിടറാതിരിക്കാൻ ചില കാര്യങ്ങൾ നിർബന്ധമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം... ഇതിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ശ്രദിക്കണം.
പുരുഷൻമാർ മുടി നല്ല ആകർഷകമായ രീതിയിൽ ട്രിം ചെയ്ത് നിർത്തുന്നതായിരിക്കും നല്ലത്. ഒരുപാട് നീളവും പാടില്ല, തീരെ കുറവുമാകാത്ത രീതിയിൽ ശ്രദ്ധിക്കണം. ഹെയർ ജെല്ലും സ്പ്രേയുമൊക്കെ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. താടിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ക്ലീൻ ഷേവ് ചെയ്യുക, അല്ലെങ്കിൽ മീശ വൃത്തിയായി വെട്ടിയൊതുക്കി താടി ഷേവ് ചെയ്യാം.
ഫോർമലായ ഷർട്ട് തെരഞ്ഞെടുക്കാൻ ശ്രമിക്കുക. ലൈറ്റ് കളറുകളായ വെള്ള, ഇളം നീല, ഇളം പിങ്ക് തുടങ്ങിയ കോട്ടൻ ഷർട്ടുകൾ ഇടാം. അതിന് ചേരുന്ന തരത്തിലുള്ള ഇരുണ്ട നിറങ്ങളായ കറുപ്പ്, ബ്രൗൺ, നേവി ബ്ലൂ പാന്റുകൾ തെരഞ്ഞെടുക്കാം. ഷർട്ടിന്റെ സ്ലീവിലെ റിസ്റ്റ് ബട്ടൺ ഇടുക. ഷൂസിന് ചേരുന്ന നിറത്തിലുള്ള ലെതർ ബെൽറ്റ് ധരിക്കാനും ശ്രദ്ധിക്കുക. സോക്സും ഇത്തരത്തിൽ പാന്റിന്റെയും ഷൂസിന്റെയും നിറമനുസരിച്ച് ധരിക്കുന്നത് നല്ലതാണ്.
ഡിജിറ്റൽ വാച്ചും സ്മാർട്ട് വാച്ചും ഒഴിവാക്കുന്നതാണ് നല്ലത്. ലെതർ സ്ട്രാപ്പോടുകൂടിയ അനലോഗ് വാച്ചായിരിക്കും നല്ലത്. കൈയിലെ നഖം വെട്ടിവൃത്തിയാക്കാൻ മറക്കരുത്. ഹാന്റ് കർച്ചീഫ് കൈയിൽ കരുതുന്നത് നല്ല ശീലത്തിന്റെ ഭാഗമാണ്. ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് പുറമെ കാണുന്ന തരത്തിലായിരിക്കരുത്. ഒന്നിലധികം മോതിരങ്ങൾ അണിയാതിരിക്കുന്നതാണ് നല്ലത്. വളരെ ലൈറ്റായ പെർഫ്യൂം മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സ്ത്രീകളാണെങ്കിൽ, പോണിടെയിൽ രീതിയിൽ മുടി പിന്നിൽ കെട്ടിവെക്കുന്നതാണ് സ്ത്രീകൾക്ക് അനുയോജ്യം. മുന്നിലേക്ക് മുടി വീണു കിടക്കാതിരിക്കാൻ ഹെയർ ജെല്ലോ സ്പ്രേയോ ഉപയോഗിക്കാം. മുടിക്ക് നീളം കുറവാണെങ്കിൽ ഷോൾഡർ ലെവലിൽ നിർത്തുക. അപ്പോഴും നന്നായി ചീകി ഒതുക്കിയിടാൻ ശ്രദ്ധിക്കണം.
മേക്കപ്പ് ഐച്ഛികമായ കാര്യമാണ്. വേണമെന്നുള്ളവർക്ക് മേക്കപ്പിടാം. ഒരു ഐലൈനറിവും ലിപ് ഷേഡിലും ഒതുക്കുന്നതാണ് ഉചിതം. ഇതിനുമപ്പുറത്തെ മേക്കപ്പ് ഇടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ആത്മവിശ്വാസമുണ്ടായിരിക്കണം. നഖത്തിൽ നെയിൽ പെയിന്റ് ഉപയോഗിക്കാതിരിക്കുക.
വസ്ത്രധാരണത്തിലേക്ക് വരുമ്പോൾ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കൂടുതൽ ചോയ്സുകളുണ്ട്. സിംപിളായ ഒരു കോട്ടൻ സാരിയായിരിക്കും നല്ലത്. നന്നായി പ്ലീറ്റുടുത്ത് കൃത്യമായി പിൻ ചെയ്തിരിക്കണം. സിംപിളായ സർവാർ കമ്മീസ് അല്ലെങ്കിൽ കുർത്തയും ലെഗിൻസും അണിയുന്നതിലും തെറ്റില്ല.
എംബ്രോയിഡറി വർക്കുകൾ തീരെ കുറവാണെന്ന് ഉറപ്പു വരുത്തുക. നന്നായി ശരീരത്തിൽ വസ്ത്രം ഫിറ്റായി കിടക്കുകയും വേണം. പുരുഷൻമാർക്ക് നിർദേശിച്ചിട്ടുള്ള ഷർട്ട്, പാന്റ്, ബ്ലെയിസേഴ്സ് എന്നിവ സ്ത്രീകൾക്കും ധരിക്കാവുന്നതാണ്.
ഡിജിറ്റൽ, സമാർട്ട് വാച്ചുകൾ ഒഴിവാക്കാം. അനലോഗ് റിസ്റ്റ് വാച്ച് മതി. ആഭരണങ്ങളുടെ കാര്യം പറയുമ്പോൾ ലളിതമായ കർണ്ണാഭരണങ്ങൾ ഉപയോഹിക്കുക. മാലകൾ പുറത്ത് കാണാത്ത രീതിയിൽ വസ്ത്രമണിയാം. ഹാന്റ് ബാഗും പഴ്സും വലിപ്പം കുറഞ്ഞത് മതി. ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവ മറയുന്ന രീതിയിലായിരിക്കണം വസ്ത്ര ധാരണം.
https://www.facebook.com/Malayalivartha