ഇന്ത്യൻ നഴ്‌സുമാർക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നൽകാനുള്ള പദ്ധതിയുമായി ഐഎച്ച്എം- ആസ്‌ത്രേലിയ..ആസ്‌ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം)
ഇന്ത്യൻ നഴ്‌സുമാർക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നൽകാനുള്ള പദ്ധതിയുമായി ഐഎച്ച്എം- ആസ്‌ത്രേലിയ..ആസ്‌ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം)
കോവിഡ് കാലത്ത് ഇന്ത്യൻ നഴ്‌സുമാർ നൽകിയ സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനം..‘ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. മൂന്നു പാത്‌വേ പ്രോഗ്രാമുകളില്‍ നിന്നും അനുയോജ്യമായത് തെരഞ്ഞെടുക്കാനുള്ള സ്വാതത്ര്യം ഉള്ളതാണ് ‘ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതി
സ്വജീവനു നേരെയുള്ള ആപത്തിനെ അവഗണിച്ച് കോവിഡ്-19 നെ നേരിടുന്നതില്‍ നഴ്‌സുമാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരും പുലര്‍ത്തിയ അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം അര്‍ഹിക്കുന്നു, ലോക നഴ്‌സിംഗ് ദിനത്തിന്റെ മുന്നോടിയായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു.
‘ആദരത്തിന്റെ ഭാഗമാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങളും, മറ്റുള്ള വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും’, അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്‌സില്‍ ചേരുന്ന ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് 2,000 ആസ്‌ത്രേലിയന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.
.
ആസ്‌ത്രേലിയയില്‍ പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ നൽകും .. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ആസ്‌ത്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു.പടിക്കുന്നതിനോടൊപ്പം തന്നെ രണ്ടാഴ്ചയില്‍ 40-മണിക്കൂര്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നതിനും അനുവാദമുണ്ട്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് ചേരുന്ന ഇന്ത്യന്‍ നഴ്‌സിന് കുടുബത്തിലുള്ളവരെ ആസ്‌ത്രേലിയിലേക്കു കൊണ്ടുവരുന്നതിനും, അവര്‍ക്ക് മാസ്‌റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാവുന്നതുവരെ അവിടെ ജോലി ചെയ്യുന്നതിനും സാധിക്കും.
.
ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഡിപ്ലോമക്കാര്‍ക്കും ഐഎച്ച്എം-ന്റെ പിജി കോഴ്‌സിന് ചേരാവുന്നതാണ്. അതായത് ഡിഗ്രിയില്ലെങ്കിലും ഡിപ്ലോമക്കാര്‍ക്കു പിജി കോഴ്‌സിന് ചേരാന്‍ കഴിയും എന്ന സൗകര്യമുണ്ട് .
ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് ഡിപ്ലോമക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ പിജി ഡിഗ്രി ലഭിക്കുന്നതിനുളള അവസരമാണിത്. നഴ്‌സിംഗില്‍ പിജി ഡിഗ്രി കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ടീച്ചിംഗിനുള്ള അവസരം മുതല്‍ യൂണിറ്റ് മാനേജര്‍ തസ്തിക വരെ എത്തിപ്പിടിക്കാൻ പി ജി നഴ്‌സിംഗ് ബിരുദമുള്ളവർക്ക് അവസരമുണ്ട് .
പിജിഉള്ളവർക്ക് ഡിപ്ലോമ തലം മുതല്‍ പഠിപ്പിക്കുവാനുള്ള അനുമതി ലഭിക്കും . യൂണിറ്റ് മാനേജര്‍ തസ്തികയിലേക്ക് ഉയരുന്നവർക്ക് ലഭിക്കുന്നത് നേതൃത്വപരമായ ജോലിയാണ്. വര്‍ഷം 60–80 ലക്ഷം രൂപ വരെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം ലഭിക്കും
നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്‍കുന്ന ഓസ്‌ത്രേലിയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സ്ഥാപനമാണ് ഐഎച്ച്എം. ആസ്‌ത്രേലിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി ആദ്യമായി തുടങ്ങിയതും, വിജയകരമായി നടത്തുന്നതുമായ ഏകസ്ഥാപനമാണ് ഐഎച്ച്എം.
https://www.facebook.com/Malayalivartha