'അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ എന്നെ അത്ഭുതപ്പെടുത്തി! പബ്ലിക്ക് സ്കൂളുകളിലും ചാർട്ടർ സ്കൂളുകളിലും പൂർണ്ണമായും സൌജന്യ വിദ്യാഭ്യാസം, ഫീസ് ഈടാക്കുന്നില്ല...' ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു
അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോ.ഇഖ്ബാൽ ബാപ്പുകുഞ്ചു. പബ്ലിക്ക് സ്കൂളുകളിലും ചാർട്ടർ സ്കൂളുകളിലും പൂർണ്ണമായും സൌജന്യ വിദ്യാഭ്യാസം, ഫീസ് ഈടാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്കൂൾ വിദ്യാഭ്യാസം അമേരിക്കയിൽ
അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. ഇവിടെ +12 വരെ മൂന്നു തരം സ്കൂളുകളാണുള്ളത്. പബ്ലിക്ക് (Public), ചാർട്ടർ (Charter), സ്വകാര്യം (Private) . പബ്ലിക്ക് സ്കൂളുകൾ സർക്കാർ സ്കൂളുകളും ചാർട്ടർ സ്കൂളുകൾ സർക്കാർ എയ്ഡഡ് സ്കൂളുകളുമാണ്. പബ്ലിക്ക് സ്കൂളുകളിലും ചാർട്ടർ സ്കൂളുകളിലും പൂർണ്ണമായും സൌജന്യ വിദ്യാഭ്യാസമാണ് നൽകുന്നത്. ഫീസ് ഈടാക്കുന്നില്ല. പാഠപുസ്തകങ്ങളും സൌജന്യമായി നൽകും.
അവസാനം ലഭ്യമായ കണക്കനുസരിച്ച് 50.7 ദശലക്ഷം കുട്ടികൾ പബ്ലിക്ക്-ചാർട്ടർ സ്കൂളുകളിൽ പഠിക്കുന്നു. അതായത് 89.90 ശതമാനം. അതിൽ തന്നെ പബ്ലിക്ക് സ്കൂളുകളിൽ 94% കുട്ടികൾ പഠിക്കുമ്പോൾ ചാർട്ടർ സ്കൂളുകളിൽ 6% കുട്ടികൾ മാത്രമാണ് പഠിക്കുന്നത്, അതായത് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കട്ടികൾ കേവലം 10.10 ശതമാനം മാത്രം (ചിത്രം: ടെക്സാസ് ഹൂസ്റ്റണിലെ പ്രശസ്തമായ പബ്ലിക്ക് സ്കൂൾ Carnegie Vanguard High School ഇവിടെ വിദ്യാർത്ഥി അധ്യാപക അനുപാതം 24:1)
https://www.facebook.com/Malayalivartha