ബി എസ് സി നഴ്സിങ്ങിന് അപേക്ഷകൾ ക്ഷണിച്ചു ... അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20... കാത്തിരിപ്പിന് അന്ത്യം...
പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. എൽ ബി എസ് സെന്റർ ഡിറ്റക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1000 രൂപയും, പട്ടികജാതി/ പട്ടികവർഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനിലോ സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖാ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക് വിവരങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നിവ പഠിച്ച്പ്ലസ്ടു പരീക്ഷ പാസായിരിക്കണം. കൂടാതെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി എൻ ആൻഡ് എം കോഴ്സ് 50% മാർക്കോടെ പാസായിരിക്കണം. അക്കാഡമിക് വിവരങ്ങൾ സമർപ്പിക്കുന്ന സമയത്ത് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ഉയർന്ന പ്രായപരിധി 45 വയസ്സാണ്. സർവീസ് ക്വൊട്ടയിലേക്കുള്ള പ്രായപരിധി 49 വയസ്സാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ആയിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ അറിയുവാൻ 0471-2560363 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
https://www.facebook.com/Malayalivartha