കാത്തിരിപ്പിന് അന്ത്യം...പാരാമെഡിക്കൽ ബിരുദങ്ങൾക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു...അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20...
കേരളത്തിലെ സർക്കാർ കോളേജുകളിൽ 13 ബിരുദ കോഴ്‌സുകളിലേക്ക് എൻട്രൻസ് പരീക്ഷയില്ലാതെ നടത്തുന്ന പ്രവേശനത്തിന് ഓഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഇനി പറയാൻ പോകുന്നത് ഏതൊക്കെ കോഴ്സുകൾ എന്നതാണ്;
ബി എസ് സി നഴ്സിംഗ്, ബി എസ് സി എം എൽ ടി (മെഡിക്കൽ ലാബ് ടെക്നോളജി), ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി, ബി എസ് സി എം ആർ ടി (മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി), ബി എസ് സി ഒപ്‌റ്റോമെട്രി, ബി പി ഡി ഫിസിയോതെറാപ്പി, ബി എ എസ് എൽ പി (ഓഡിയോളജിആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജി), ബി സി വി ഡി (കാർഡിയോ വാസ്കുലാർ ടെക്നോളജി), ബി എസ് സി ഡയാലിസിസ് ടെക്നോളജി, ബി ഓ ടി (ഒക്കുപ്പേഷൻ തെറാപ്പി), ബാച്‌ലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബാച്‌ലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി, ബാച്‌ലർ ഓഫ് ന്യൂറോ ടെക്നോളജി.
അവസാന മൂന്ന് കോഴ്സുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ തുടങ്ങാൻ സർക്കാർ സർവകലാശാല അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് പ്രോസ്പെക്റ്റ്‌സിൽ ഉൾപ്പെടുത്തിരിക്കുകയാണ്. നാല് വര്ഷം വീതമാണ് കോഴ്സ്. അതിനുപുറമെ ഇനി പറയുന്ന ക്രമത്തിൽ ഇന്റെൺഷിപ് ഉണ്ട്; പെർഫ്യുഷൻ ടെക്, ഒപ്‌റ്റോമെട്രി, കാർഡിയോ വാസ്കുലർ, ഡയാലിസിസ്, സർക്കാർ കോളേജുകളിലെ നഴ്സിംഗ് (ഒരു വര്ഷം), ബി എ എസ് എൽ പി (10 മാസം), ഫിസിയോതെറാപ്പി, ഒക്കുപ്പേഷൻ തെറാപ്പി (4 മാസം).
പ്ലസ് ടു പരീക്ഷയിലെ വിവിധ സ്ട്രീമുകളിൽ (കേരളം യൂണിവേഴ്സിറ്റി, വി എച് എസ് സി, സി ബി എസ് സി,ഐ സി എസ് സി മുതലായവ) നേടിയ മാർക്കുകൾ നോർമലൈസ് ചെയ്താണ് യോഗ്യത മാർക്ക് കണക്കാക്കുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തം 50 % മാർക്കോടെ പ്ലസ് ടു ജയമാണ് പൊതുവെയുള്ള മാനദണ്ഡം. ബി എ എസ് എൽ പി കോഴ്സിന് ഫിസിക്സ് കെമിസ്ട്രയ് എന്നിവയ്ക്ക് പുറമെ ബയോളജി, മാത്‍സ്,കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്സ്, സൈക്കോളജി ഇവയിൽ ഒന്നും ചേർത്ത ആകെ പ്ലസ്ടുവിന് 50 % മാർക്ക് ഉണ്ടായിരിക്കണം.
ക്രീമിലയറിൽ പെടാത്ത പിന്നാക്ക സമുദായങ്ങൾക്കും ഓ ഇ സി ഭിന്നശേഷി വിഭാഗക്കാർക്കും 45 % മാർക്ക് മതി. പട്ടിക വിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേ ഒള്ളു. പ്രായം 17 വയസ്സ് പൂർത്തിയായിരിക്കണം. സർവീസ് കോട്ടക്കാരല്ലാത്തവർക്ക് ഉയർന്ന പ്രായപരിധി പൊതുവെ ഇല്ല.
800 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഓഗസ്റ്റ് 17-ന് അടയ്ക്കണം. പട്ടിക വിഭാഗക്കാർക്ക് 400 രൂപയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha