അമൃത സര്‍വകലാശാലയില്‍ എം. ടെക്., എം. എസ് സിക്ക് അപേക്ഷകൾ ക്ഷണിച്ചു... എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂ...ഇനി ദിവസങ്ങൾ മാത്രം...ഉടൻ അപേക്ഷിക്കു...
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം. എസ് സി. - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25.
എം. ടെക്. പ്രോഗ്രാമുകള്‍: നാനോബയോടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ്
എം. എസ് സി പ്രോഗ്രാമുകള്‍: നാനോബയോടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ്.
അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയും മറ്റു പ്രോഗ്രാമുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ https://www.amrita.edu/nano എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണലൈന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍ (https://aoap.amrita.edu/cappg-22/index/). സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/nano ഇ മെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242.
https://www.facebook.com/Malayalivartha