വിദേശ ജോലി തട്ടിപ്പ് ഇനി നടക്കില്ല... കേരള പോലീസ് പിടിച്ച് തൂക്കി ഏറിയും...
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുനൂറോളം പേരിൽനിന്നായി അഞ്ച് കോടിയിലേറെ തട്ടിയെടുത്ത വാർത്ത എല്ലാവരും അറിഞ്ഞത് ആണല്ലോ. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബ്രിട്ടീഷ് അക്കാദമി എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്.
അടുത്തിടെ, റിക്രൂട്ടർമാർ കബളിപ്പിച്ചതിനെ തുടർന്ന് ഏതാനും സ്ത്രീകൾ കുവൈറ്റിലെ വീടുകളിൽ നിന്ന് രക്ഷപ്പെട്ട് കേരള പോലീസിനെ സമീപിസിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദേശ തീവ്രവാദ ബന്ധങ്ങളുള്ള ഒരു വലിയ മനുഷ്യക്കടത്ത് റാക്കറ്റ് വെളിച്ചത്തായി.
ഇത് പോലെ നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികൾ നടത്തുന്നുണ്ട് എങ്കിലും പലരും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട് . ഇപ്പോൾ ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.
നോർക്ക, കേരള പൊലീസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരുണ്ട് , കൂടാതെ ഇ-മെയിൽ ഐഡികളും ഉണ്ട്. ഇവയിലേയ്ക്ക് വിളിച്ച് വിസ ,ജോലി തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാം.
.
വിസ തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ വിളിക്കണം; സഹായവുമായി കേരള പൊലീസെത്തും
സംസ്ഥാന പോലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കിയത്.
ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് . വിസ തട്ടിപ്പുകൾ, അനധികൃത റിക്രൂട്ട്‌മെൻറുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ നേരിട്ടറിയിക്കാം. ഈ സംവിധാനം സജ്ജമാക്കിയിട്ടുള്ളത് കേരളാ പൊലീസാണ്. ( 24 hour helpline number for victims of visa fraud )
തൊഴിൽ തട്ടിപ്പിനിരയായി വിവിധ രാജ്യങ്ങളിൽ കഴിയുന്നവർക്ക് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാം. 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും dyspnri.pol@kerala.gov.in, spnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും പരാതികൾ നൽകാം.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം, മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഇതേതുടർന്നാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പിലാക്കാൻ തീരുമാനമെടുത്തത്. ‘ഓപ്പറേഷൻ ശുഭയാത്ര’ ആരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേരത്തേ തന്നെ അറിയിച്ചിരുന്നു.
വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്‌സും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നിലവില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പൊലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha