യു പി എസ് സിയിലും ഇനി വൺ ടൈം രെജിസ്ട്രേഷൻ...പ്രത്യേകതകൾ എന്തല്ലാം...
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ വൺ ടൈം രെജിസ്ട്രേഷൻ (OTR) സംവിധാനം നിലവിൽ വന്നു. upsc.gov.in, upsconline.nic.in എന്നീ സൈറ്റുകളിലാണ് ഒറ്റത്തവണ രെജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയത്. അപേക്ഷാസമർപ്പണം സുഗമമാക്കാനാണ് പരിഷ്‌കാരം. യു പി എസ് സി നടത്തുന്ന വിവിധ പരീക്ഷകൾ എഴുതുന്നവർക്ക് അവരുടെ അടിയസ്ഥാന വ്യക്തിഗത വിശദാംശങ്ങൾ ഓ ടി ആർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. ഒറ്റ തവണ രെജിസ്ട്രേഷനിൽ നൽകിയ വിവരങ്ങൾ യു പി എസ് സി സർവറിൽ സുരക്ഷിതമായി സേവ് ചെയ്യപ്പെടും. വൺ ടൈം രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഇനിയുള്ള ഓരോ പരീക്ഷയുടെയും അപേക്ഷാ സമർപ്പണവേളയിൽ അടിസ്ഥാന വ്യക്തിഗത വിശദാംശങ്ങൾ വീണ്ടും നൽകേണ്ടി വരില്ല. പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് ഉദ്യോഗയാർത്ഥികൾ നൽകേണ്ട 70% വിവരങ്ങളും അപേക്ഷാഫോമിൽ മുൻകൂറായി പൂരിപ്പിച്ചിട്ടുണ്ടാകും.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) രാജ്യത്തെ സിവിൽ സർവീസുകളിലെ ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റിന്റെ ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസിയാണ്. ഇത് പരീക്ഷ നടത്തുകയും മുൻകൂട്ടി തിരഞ്ഞെടുത്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. സിവിൽ സർവീസുകളിൽ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്നു.
സിവിൽ സർവീസുകൾക്ക് പുറമെ മറ്റ് പല പരീക്ഷകളും യുപിഎസ്‌സി നടത്തുന്നുണ്ട്. എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ, കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എക്സാമിനേഷൻ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് തുടങ്ങിയവയാണ് ചില ഉദാഹരണങ്ങൾ. സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവയുടെ പ്രിലിമിനറി പരീക്ഷ ഒരേതാണെന്ന് ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം. പ്രിലിമിനറിക്ക് അപേക്ഷിക്കുമ്പോൾ, ഉദ്യോഗാർത്ഥികൾ തങ്ങൾ രണ്ട് പരീക്ഷകൾക്കും ഹാജരാണോ അതോ അവയിലൊന്ന് മാത്രമാണോ എഴുതുന്നതെന്ന് വ്യക്തമാക്കണം.
https://www.facebook.com/Malayalivartha