ദേശിയ പ്രവേശനപരീക്ഷകൾ ഏകോപിപ്പിക്കാൻ ആലോചന...നീറ്റ്-യുജി, ജെഇഇ-മെയിൻ, സിയുഇടി-യുജി പരീക്ഷകൾ ഒന്നിച്ചു നടത്താൻ യുജിസി...
പ്രവേശനപരീക്ഷയുടെ (സി യു ഇ ടി- യു ജി) ഭാഗമാക്കാൻ യു ജി സി ആലോചിക്കുന്നതായി ചെയർമാൻ ജഗധേഷ് കുമാർ പറഞ്ഞു.
ഇതിന്റെ നടപടികൾ പഠിക്കാൻ മാസാവസാനത്തോടെ വിദഗ്ദ്ധ സമിതി രൂപീകരിക്കും. സി യു ഇ ടി- യു ജി നടത്തിപ്പിൽ ഇത്തവണയുണ്ടായ സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് പരീക്ഷ വർഷത്തിൽ രണ്ടു തവണയാക്കും. ഒറ്റ എൻട്രൻസ് ആക്കുമ്പോൾ സിലബസ്, പരീക്ഷയുടെ കടുപ്പം എന്നിവയുടെ കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടാകേണ്ടതുണ്ടെന്നും ചെയർമാൻ പറഞ്ഞു.
മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ വിവിധ എൻട്രൻസ് പരീക്ഷകൾ എഴുതുന്നതിനു പകരം ഇതെല്ലം സി യു ഇ ടിയുടെ ഭാഗമാക്കാനാണ് ശുപാർശ. ഇതോടെ വിദ്യാർത്ഥികളുടെ അമിത ഭാരം കുറയുമെന്നും പ്രവേശനപരീക്ഷ പൂർത്തിയാക്കാനുള്ള നീണ്ട സമയം ഒഴിവാക്കാനാകുമെന്നുമാണ് വിലയിരുത്തൽ.
സി യു ഇ ടി, ജെ ഇ ഇ- മെയിൻ, നീറ്റ് പരീക്ഷകളിലേക്കായി ഏകദേശം 43 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി അപേക്ഷിച്ചത്. ജെ ഇ ഇ- മെയിൻ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയാണ് വിഷയങ്ങൾ. നീറ്റിൽ കണക്കിന് പകരം ബയോളജിയാണ്. ഈ വിഷയങ്ങളെല്ലാം സി യു ഇ ടിയിൽ ഉണ്ട്. സി യു ഇ ടിയിൽ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ റാങ്ക് പട്ടിക തയാറാക്കുകയും ഇതനുസരിച്ച് എഞ്ചിനീയറിംഗ്, മെഡിസിൻ രാവേശനം നടത്തുകയാണ് ലക്‌ഷ്യം. ഇക്കാര്യത്തിൽ പ്രാരംഭ ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന് അധികൃതർ വിശദീകരിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും നടത്തുക. ജെ ഇ ഇ എപ്പോഴേ ഇങ്ങനെയാണ്. അതേസമയം നീറ്റിന് നിലവിൽ കടലാസും പേനയും ഉപയോഗിച്ചുള്ള ഒ എം ആർ രീതിയാണ്.
"ഉയർന്ന ഗുണനിലവാരമുള്ള ഒരു ടെസ്റ്റ്" കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുകയാണെങ്കിൽ ഈ ആശയം ചിന്തിക്കേണ്ടതാണ് എന്ന് ഇന്ത്യയിലെ പ്രമുഖ മൂല്യനിർണ്ണയവും എഡ്‌ടെക് കളിക്കാരനുമായ എജ്യുക്കേഷണൽ ഇനിഷ്യേറ്റീവിന്റെ സഹസ്ഥാപകനും ചീഫ് ലേണിംഗ് ഓഫീസറുമായ ശ്രീധർ രാജഗോപാലൻ പറഞ്ഞു. “നിങ്ങൾക്ക് ഒരു മികച്ച പ്രവേശന പരീക്ഷ കൊണ്ടുവരാൻ കഴിയുന്നിടത്തോളം മൂന്ന് വ്യത്യസ്ത പരീക്ഷകൾ നടത്തുന്നതിന് ഒരു കാരണവുമില്ല. എന്നാൽ എൻസിഇആർടി സിലബസിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സിയുഇടിയുടെ നിലവിലുള്ള രീതി പിന്തുടരേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha