നിങ്ങൾ അറിഞ്ഞോ? KWA അസിസ്റ്റന്റ് എഞ്ചിനീയർ സിലബസ് പുതുക്കി... പരീക്ഷ നവംബറിലേക്ക് മാറ്റി...
വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർ സിലബസ് പി എസ് സി പുതുക്കി. ഒക്ടോബർ 15ന് നടത്താനിരുന്ന പരീക്ഷ നവംബറിലേക്ക് മാറ്റിയിട്ടുമുണ്ട്. പുതിയ തീയതി നവംബറിലെ പരീക്ഷ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കും.
സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് തുല്യ പരിഗണന ലഭിക്കത്തക്ക രീതിയിലാണ് സിലബസ് പുതുക്കി പ്രസിദ്ധീകരിച്ചത്. മൂന്നു വിഭാഗങ്ങളിൽ നിന്നും 25 മാർക്കിന്റെ വീതം ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തും. ബാക്കി 25 മാർക്കിന്റെ ചോദ്യങ്ങൾ ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നായിരിക്കും.
അസിസ്റ്റന്റ് എഞ്ചിനീയർ വിജ്‍ഞാപനപ്രകാരം സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നെങ്കിലും സിലബസിലെ 60% പാഠഭാഗങ്ങളും സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ നിന്നായിരുന്നു. മെക്കാനിക്കൽ വിഭാഗത്തിലെ 25 %, കെമിക്കൽ വിഭാഗത്തിലെ 15 % വീതം പാഠഭാഗങ്ങളെ ഉണ്ടായിരുന്നുള്ളു.
ധാരാളം ഉദ്യോഗാർത്ഥികൾ പി എസ് സിക്ക് പരാതി നൽകി. തുടർന്നാണ്, സിവിൽ എഞ്ചിനീയറിംഗ് വിഭാഗക്കാർക്ക് പരീക്ഷയിൽ മേൽകൈ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി സിലബസ് തിരുത്തി പ്രസിദ്ധീകരിക്കാൻ പി എസ് സി തീരുമാനിച്ചത്.
കേരള പിഎസ്‌സിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ KWA പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ഇതാണ്:
ഇംഗ്ലീഷിൽ ആയിരിക്കും പരീക്ഷ എഴുതേണ്ടത്. ചോദ്യങ്ങളുടെ എണ്ണം: 100, പരമാവധി മാർക്ക്: 100,
പരീക്ഷാ ദൈർഘ്യം: 01 മണിക്കൂർ 15 മിനിറ്റ്.
KWA അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ പരീക്ഷയിലെ പ്രധാന വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഇനിപ്പറയുന്ന രീതിയിൽ പ്രതീക്ഷിക്കാം:
KWA AE സിലബസ്
ഒന്നാം ഭാഗം: സിവിൽ എഞ്ചിനീയറിംഗ്
എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്.
മെക്കാനിക്സ് ഓഫ് സോളിഡ്‌സ്
സ്ട്രൂസിറ്റ്ൽ അനാലിസിസി
ഫ്‌ളൂയിഡ് മെക്കാനിക്സ്
വാട്ടർ റിസോഴ്സ് എഞ്ചിനീയറിംഗ്
സർവെയിങ്
ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് കൺസ്ട്രക്ഷൻ
റീഇൻഫോഴ്സ്ഡ് സിമന്റ് കോൺക്രീറ്റ്
ഡിസൈൻ ഓഫ് സ്റ്റീൽ സ്ട്രക്ക്‌ചേഴ്‌സ്
രണ്ടാം ഭാഗം: കെമിക്കൽ എഞ്ചിനീയറിംഗ്
ട്രാൻസ്ഫർ പ്രോസസ്സ് ,പാർട്ടിക്കിൾ ഡ്യനാമിക്ക് ആൻഡ് ടെക്‌നോളജി
കെമിക്കൽ ആൻഡ് ബിയോകെമിക്കൽ റിയാക്‌ഷൻ ടെക്നോളജി
മൂന്നാം ഭാഗം: മെക്കാനിക്കൽ എഞ്ചിനീയറിംഗ്
തെർമോഡയനാമിക്സ്
ഫ്‌ളൂയിഡ് മെക്കാനിക്സ് ആൻഡ് ഹൈഡ്രോളിക് മഷീൻസ്
ഹീറ് ട്രാൻസ്ഫർ
എലെമെന്റ്സ് ഓഫ് പവർ സൈക്കിൾസ്
റെഫ്രിഡ്ജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗും
പവർ ട്രാൻസ്മിഷൻഡിവൈസസ്
https://www.facebook.com/Malayalivartha