ഗേറ്റ് പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം...
കേന്ദ്ര സർക്കാരിന്റെ പഠിക്കാവുന്ന എഞ്ചിനീയറിംഗ് ടെക്നോളജി, ആർക്കിടെക്ച്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ്/ ഡോക്റ്ററൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്റ്ററൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണ്ണയിക്കുന്ന ഗേറ്റ് ദേശീയ പരീക്ഷയ്ക്ക് സെപ്തംബര് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീസ് സഹിതം ഒക്ടോബര് 7 വരെയും അപേക്ഷ സ്വീകരിക്കും.
2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിലാണ് പരീക്ഷ. അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. ഒരു പേപ്പറിന് 1700 രൂപ. പെൺകുട്ടികൾക്കും, പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാർക്കും 850 രൂപയാണ് അപേക്ഷാ ഫീസ്. ലേറ്റ് ഫീസ് സഹിതം ഒക്ടോബര് ഒന്ന് വരെ യഥാക്രമം 2200/ 1350 രൂപ. ബാങ്ക് ചാർജ് പുറമെ പരീക്ഷാഫലം മാർച്ച് 16 ന്.
ഗേറ്റ് പ്രവേശനപരീക്ഷയല്ല. യോഗ്യത നിര്ണയിക്കാനുള്ളതാണ്. പ്രവേശനത്തിനും ജോലിക്കും താല്പര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്‌കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്‌കോർ ഉപയോഗിക്കുന്നു.
എഞ്ചിനീയറിംഗ്, ടെക്നോളജി, ആർക്കിടെക്ച്ചർ, സയൻസ്, കോമേഴ്‌സ്, ആർട്സ് ഇവയൊന്നിലെ ബാച്ചലേഴ്‌സ് പ്രോഗ്രാമിന്റെ മൂന്നാം വർഷമെങ്കിലും പഠിക്കുന്നവർക്കും ബിരുദം പൂർത്തിയാക്കുന്നവർക്കും ഗേറ്റ് എഴുതാം. ഡെന്റൽ സർജറി, വെറ്റനറി സയൻസ്, അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്റ്ററി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം. നിർദിഷ്ട ബാച്ച്ലർ ബിരുദത്തിനു തുല്യമെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ച പ്രൊഫഷണൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം. അപേക്ഷകർക്ക് പ്രായപരിധി ഇല്ല. ഫലപ്രഖ്യാപനം മുതൽ മൂന്നു വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ https://gate.iitk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) ഇന്ത്യയിൽ നടത്തുന്ന ഒരു പരീക്ഷയാണ്, ഇത് പ്രാഥമികമായി എഞ്ചിനീയറിംഗ്, സയൻസ് എന്നീ വിഷയങ്ങളിലെ വിവിധ ബിരുദ വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണയാണ് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനും പൊതുമേഖലാ കമ്പനികളിലെ ജോലിക്കും പരിശോധിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും റൂർക്കി, ഡൽഹി, ഗുവാഹത്തി, കാൺപൂർ, ഖരഗ്പൂർ, ചെന്നൈ (മദ്രാസ്), മുംബൈ (ബോംബെ) എന്നിവിടങ്ങളിലെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസും സംയുക്തമായി നാഷണൽ കോഓർഡിനേഷൻ ബോർഡിന് വേണ്ടി ഗേറ്റ് നടത്തുന്നു.
https://www.facebook.com/Malayalivartha