പത്തു കഴിഞ്ഞവർക്ക് നാല് വർഷ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സ് പഠിക്കാനിതാ ഒരു സുവർണ്ണാവസരം...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഉപരിപഠനത്തിന് അർഹതയോടെ നാല് വർഷ പഠനം വഴി എ ഐ സി ഡി ഇ അംഗീകാരമുള്ള ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിങ് മാനേജ്‌മന്റ് ഡിപ്ലോമ നേടാൻ അവസരം. ഇതിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര് 30 വരെയാണ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീചെര്സ് ട്രെയിനിങ് റിസർച്ച് ആണ് സെലക്‌ഷൻ നടത്തുന്നത്. 50 % സർക്കാർ സീറ്റാണ്. കേരളം സർക്കാർ മാനദണ്ഡമനുസ്സരിച് സംവരണമുണ്ടായിരിക്കുന്നതാണ്. മൂന്നാർ കാറ്ററിങ് കോളേജ് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇപ്പോൾ പഠന സൗകര്യം.
പ്രോസ്‌പെക്ട്‌സും ഓൺലൈൻ അപേക്ഷാസൗകര്യവും കൂടുതൽ അറിയാൻ www.polyadmission.org/dhm എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. രേഖകളൊന്നും അപ്‌ലോഡ് ചെയ്യണ്ട. മാനേജ്‌മന്റ് കോട്ടയിൽ അപേക്ഷിക്കുന്നവർ അഡ്മിഷൻ പോർട്ടലിൽ മാനേജ്‌മന്റ് കോട്ട ലിങ്ക് തിരഞ്ഞെടുക്കണം.
അപേക്ഷ ഫീസ് 200 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മാനേജ്‌മെന്റ് കോട്ടയ്ക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷയൊടോപ്പോം ഓൺലൈനായി അടയ്ക്കാം. സര്ക്കാര്/ മാനേജ്‌മന്റ് കോട്ടയിലെ വാർഷിക ട്യൂഷൻ ഫീസ് 98,000 രൂപയാണ്. 1740 രൂപയാണ് ക്സാമിനേഷൻ സ്ഥിരം രേങിസ്ട്രറേൻ ഫീസ്. റെഗുലർ ക്ലാസ് ഒക്ടോബർ 17 ന് തുടങ്ങും. കൂടുതൽ വിവരങ്ങൾ അറിയാൻ www. munnarcateringcollege.edu.in എന്ന ഇമെയിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha