ഫാഷൻ ഡിസൈനിങ് ആൻഡ് ഗവർമെന്റ് ടെക്‌നോളജി കോഴ്സിലേക്ക് ഒക്ടോബര് 7 വരെ അപേക്ഷിക്കാം...സംസ്ഥാനത്താകെ 3700 സീറ്റുകളാണ്...ഉടൻ തന്നെ അപേക്ഷിക്കു...
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിട്യൂട്ടുകൾ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗവർമെന്റ് ടെക്നോളജി പ്രോഗ്രാമുകളിലേക്ക് ഒക്ടോബര് 7 വരെ അപേക്ഷിക്കാം.
42 സർക്കാർ സ്ഥാപനങ്ങളിലും 94 അംഗീകൃത സ്ഥാപനങ്ങളിലൂടെ 3700 സീറ്റുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി/ തുല്യപരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. വിഷയങ്ങൾക്ക് നേടിയ ഗ്രേഡ് പോയിന്റുകൾ നോക്കിയാണ് റാങ്കിങ്. സംവരണ ക്രമം ഉണ്ടായിരിക്കും. ഒക്ടോബര് 17 ന് പ്രവേശനം. ഒക്ടോബര് 19 ന് ക്ലാസുകൾ തുടങ്ങും.
പ്രോസ്പെക്റ്റസും ഓൺലൈൻ അപേക്ഷാ സൗകര്യവും വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീസ് 100 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 50 രൂപയാണ് അപേക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ അറിയാൻ www.polyadmission.org/gifd എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (FDGT) പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിൽ പരമാവധി പരിശ്രമിക്കുന്ന ഒരു തൊഴിലധിഷ്ഠിത പരിപാടിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പങ്കെടുക്കുന്നവർ പ്രാഥമികമായി പാറ്റേൺ നിർമ്മാണം, തയ്യൽ, തുണികൊണ്ടുള്ള അലങ്കാരം എന്നിവയിൽ കഴിവുള്ളവരായിരിക്കണം. അവർ ഡിസൈനിംഗിൽ അധിക കഴിവുകൾ നേടും; ചിത്രീകരണം മുതലായവ.
https://www.facebook.com/Malayalivartha